For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LLC: കോഴക്കാരനെന്ന് വിളിച്ചോ?, എന്താണ് സംഭവിച്ചത്? സത്യം തുറന്ന് പറഞ്ഞ് ഗംഭീര്‍

മുംബൈ: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീറും എസ് ശ്രീശാന്തും ഏറ്റുമുട്ടിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലുമടക്കം നിരവധി പരമ്പരകളില്‍ ഒന്നിച്ച് കളിച്ചിട്ടുള്ളവരാണ് ശ്രീശാന്തും ഗംഭീറും. എന്നാല്‍ ലെജന്റ്‌സ് ലീഗിലെ എലിമിനേറ്ററില്‍ രണ്ട് പേരും പോരടിക്കുകയായിരുന്നു. വലിയ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാതെ അംപയര്‍മാരും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

കളത്തിനുള്ളില്‍ അവസാനിക്കുമെന്ന തോന്നിയ പ്രശ്‌നം കളത്തിന് പുറത്തേക്കെത്തിച്ചത് എസ് ശ്രീശാന്താണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഗംഭീറിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ ശ്രീശാന്ത് മടികാട്ടിയില്ല. തന്നെ ഒത്തുകളിക്കാരനെന്ന് വിളിച്ചുവെന്നും മാന്യമല്ലാത്ത ഭാഷ ഉപയോഗിച്ച് അസഭ്യം പറഞ്ഞുവെന്നുമെല്ലാം ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ആരോപിച്ചു. യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും താന്‍ ഒരക്ഷരം മിണ്ടാതെയാണ് ഗംഭീര്‍ ചീത്ത പറഞ്ഞതെന്നാണ് ശ്രീശാന്ത് ആരോപിക്കുന്നത്.

ഇപ്പോഴിതാ ശ്രീശാന്ത് ഗംഭീര്‍ പോരാട്ടം ചര്‍ച്ചയാകവെ പ്രതികരണവുമായി ഗംഭീര്‍ തന്നെ എത്തിയിരിക്കുകയാണ്. ആരാധകരുടെ ശ്രദ്ധ നേടാനുള്ള നടപടികള്‍ മാത്രമാണിതെന്നാണ് ഗംഭീര്‍ പറയുന്നത്. എക്‌സിലൂടെയാണ് ഗംഭീറിന്റെ പ്രതികരണം. അനാവശ്യ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗംഭീര്‍ ചെയ്തത്. ശ്രീശാന്തിന്റെ പരിഹാസങ്ങളെ ചിരിച്ചുകൊണ്ട് തള്ളുന്നുവെന്നതാണ് ഗംഭീറിന്റെ നിലപാട്.

എന്നാല്‍ ശ്രീശാന്ത് ഈ വിഷയത്തെ ഊതി പെരുപ്പിക്കുകയായിരുന്നു. ശ്രീശാന്താണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയാം. ഗംഭീറിനെ ആദ്യം പ്രകോപിപ്പിച്ചത് ശ്രീശാന്താണ്. രണ്ടാം ഓവര്‍ എറിയാനെത്തിയ ശ്രീശാന്ത് വൈഡിലൂടെയാണ് തുടങ്ങിയത്. പിന്നീടെറിഞ്ഞ പന്തില്‍ ഗംഭീര്‍ സിക്‌സര്‍ നേടി. രണ്ടാം പന്ത് ബൗണ്ടറിയും പോയതോടെ ശ്രീശാന്ത് പ്രകോപിതനായി. നാലാം പന്തിന് ശേഷം ഗംഭീറിനെ ശ്രീശാന്ത് കണ്ണുരുട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.

sreesanth

ദേഷ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഗംഭീര്‍ ശ്രീശാന്തിനെ തിരിച്ചും തുറിച്ച് നോക്കി. എന്താണെന്ന് കൈകൊണ്ട് ശ്രീശാന്തിനോട് ചോദിക്കുകയും ചെയ്തു. ഈ ഓവറില്‍ത്തന്നെ ഇരുവരും തമ്മിലുള്ള വാക് പോരാട്ടത്തിന്റെ തീപ്പൊരി വീണിരുന്നു. ആറാം ഓവറിന് ശേഷം ഗംഭീറും ശ്രീശാന്തും തമ്മില്‍ ശക്തമായ വാക് പോരാട്ടത്തിലേക്ക് കടക്കുകയായിരുന്നു. ദേഷ്യത്തോടെ ശ്രീശാന്ത് ഗംഭീറിന് നേരയെത്തി. അംപയറും സഹതാരങ്ങളും ഇടപെട്ടില്ലായിരുന്നെങ്കില്‍ കൈയാങ്കളിയിലേക്ക് പോലും ഈ പോരാട്ടം നീളുമായിരുന്നു.

രണ്ട് പേരും മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദം സൃഷ്ടിക്കുന്നത് ഇതാദ്യമായല്ല. ഗംഭീര്‍ ദേഷ്യത്തിന്റെ കാര്യത്തില്‍ ശ്രീശാന്തിനെക്കാള്‍ ഒരുപടി മുകളിലാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരിക്കെ ഗംഭീര്‍ വിരാട് കോലിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത് വലിയ വിവാദമായിരുന്നു. അവസാന സീസണില്‍ ഗംഭീര്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായിരുന്നു. ആര്‍സിബിയുമായുള്ള മത്സരത്തിനിടെ ഗംഭീറും കോലിയും പോരടിച്ചിരുന്നു.

ശ്രീശാന്ത് ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുന്ന ബൗളറാണ്. ബാറ്റ്‌സ്മാനെ പ്രകോപിപ്പിച്ച് വിക്കറ്റ് നേടുകയെന്നതാണ് ശ്രീശാന്തിന്റെ രീതി. ആന്‍ഡ്രൂ സൈമണ്‍സിനോടും മാത്യു ഹെയ്ഡനോടുമെല്ലാം ശ്രീശാന്ത് കൊമ്പുകോര്‍ത്തത് ഇന്നും ആരാധക മനസിലുണ്ട്. ഐപിഎല്ലില്‍ ഒത്തുകളി ആരോപണം നേരിട്ട ശ്രീശാന്തിനെ ബിസിസി ഐ ആജീവനാന്തം വിലക്കിയെങ്കിലും പിന്നീട് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ അദ്ദേഹം അനുകൂല വിധി നേടിയെടുത്തു.

ശ്രീശാന്തിന് ഐപിഎല്ലിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല. എങ്കിലും വീണ്ടും കേരളത്തിനായി കളിക്കാന്‍ ശ്രീശാന്തിനായി. ഇപ്പോള്‍ ലെജന്റ്‌സ് ലീഗില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം നടത്താന്‍ ശ്രീശാന്തിനാ സാധിക്കുന്നുണ്ട്. വിരമിച്ച ശേഷം കമന്റേറ്റര്‍ റോളിലും ശ്രീശാന്ത് സജീവമാണ്.

Story first published: Thursday, December 7, 2023, 16:00 [IST]
Other articles published on Dec 7, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+