വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലീഗ് ക്രിക്കറ്റിലെ മികച്ച ഇക്കോണമിയുള്ള ബൗളര്‍ ആര്? ഉത്തരം ഈ കണക്കുകള്‍ പറയും

മുംബൈ: ആധുനിക ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ടി20 ക്രിക്കറ്റ് ലീഗുകളുടെ സ്ഥാനം ചെറുതല്ല. ബാറ്റ്‌സ്മാന്‍മാര്‍ അരങ്ങ് വാഴുന്ന ഐപിഎല്‍ അടക്കമുള്ള ടി20 ലീഗുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. പൊതുവേ ടി20 ലീഗുകളില്‍ ബാറ്റ്‌സ്മാന്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ബൗളര്‍മാര്‍ക്ക് നിസഹായതോടെ നോക്കിനില്‍ക്കേണ്ടി വരാറുണ്ട്. ബാറ്റിങ് വെടിക്കെട്ടിന് ആരാധകര്‍ കൂടുതല്‍ സ്വീകാര്യത നല്‍കുന്നതിനാല്‍ പലപ്പോഴും പിച്ചുകളും അവര്‍ക്ക് അനുകൂലമായിരിക്കും. എന്നാല്‍ തന്റേതായ മികവുകൊണ്ട് ടി20 ലീഗുകളിലും തിളങ്ങുന്ന ചില ബൗളര്‍മാരുണ്ട്. അവരിലാരാണ് മികച്ചതെന്ന് കണ്ടെത്തുക പ്രയാസമാണെങ്കിലും കണക്കുകളില്‍ ചിലര്‍ ഒരുപടി മുന്നില്‍ നില്‍ക്കാറുണ്ട്. ടി20 ലീഗുകളിലെ ഏറ്റവും മിടുക്കനായ ബൗളര്‍ ആരൊക്കെയാണെന്ന് നോക്കാം.


മികച്ച സ്മാര്‍ട്ട് ഇക്കോണമി

2019 ലെ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സുനില്‍ നരെയ്‌നാണ് സ്മാര്‍ട്ട് ഇക്കോണമി റേറ്റ്‌സില്‍ മുന്നിട്ട് നില്‍ക്കുന്നത്. 2019ല്‍ 434 പന്തുകള്‍ ചെയ്ത നരെയ്ന്‍ 17 വിക്കറ്റാണ് വീഴ്്ത്തിയത്. 5.19 ആണ് സ്മാര്‍ട്ട് ഇക്കോണമി റേയ്റ്റ്. ഐപിഎല്ലില്‍ കൂടാതെ കാരീബിയന്‍ പ്രീമിയര്‍ ലീഗ്,ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങിയവയിലെല്ലാം നരെയ്ന്‍ സജീവമാണ്.

jaspritbumrah

രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ജസ്പ്രീത് ബൂംറ 370 പന്തുകള്‍ എറിഞ്ഞ് 409 റണ്‍സ് വിട്ടുകൊടുത്ത് 19 വിക്കറ്റുകള്‍ വീഴ്ത്തി. 5.21 ആണ് ബൂംറയുടെ സ്മാര്‍ട്ട് ഇക്കോണമി റേയ്റ്റ്. ഐപിഎല്ലില്‍ മാത്രമാണ് ബൂംറ കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് താരമാണ്. ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍ (5.57), പാകിസ്താന്റെ സൊഹൈല്‍ തന്‍വീര്‍ (5.68), അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ (5.84) എന്നിവരാണ് ഈ പട്ടികയിലെ ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ട താരങ്ങള്‍.

ഹിറ്റ്മാനും എബിഡിയും ഓപ്പണര്‍മാര്‍... നയിക്കാന്‍ ധോണി, മുന്‍ താരത്തിന്റെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍ ഹിറ്റ്മാനും എബിഡിയും ഓപ്പണര്‍മാര്‍... നയിക്കാന്‍ ധോണി, മുന്‍ താരത്തിന്റെ ഐപിഎല്‍ ഓള്‍ ടൈം ഇലവന്‍

മികച്ച ഇക്കോണമിയില്‍ ജഡേജ കേമന്‍

മികച്ച ബൗളിങ് ഇക്കോണമിയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജയമാണ് കേമന്‍. 2019ലെ കണക്കുകള്‍ പ്രകാരം 324 പന്തുകളില്‍ നിന്ന് 343 റണ്‍സാണ് ജഡേജ വഴങ്ങിയത്. 15 വിക്കറ്റും വീഴ്ത്തിയ ജഡേജയുടെ ഇക്കോണമി റേറ്റ് 6.35 ആണ്. ഐപിഎല്‍ മാത്രമാണ് ജഡേജ കളിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമാണ്.രണ്ടാം സ്ഥാനത്തുള്ള ബൂംറ 370 പന്തുകള്‍ എറിഞ്ഞ് 409 റണ്‍സ് വഴങ്ങി. 19 വിക്കറ്റുകളും വീഴ്ത്തിയ ബൂംറയുടെ ഇക്കോണമി 6.63 ആണ്. പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷുഹൈബ് മാലിക്കാണ് പട്ടികയിലെ മൂന്നാമന്‍. 207 പന്തുകളില്‍ നിന്ന് 232 റണ്‍സ് വിട്ടുകൊടുത്ത മാലിക്ക് ആറ് വിക്കറ്റാണ് വീഴ്ത്തിയത്.6.72 ഇക്കോണമി റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിര്‍ (6.76), സിഡ്‌നി തണ്ടേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ഗ്രീന്‍ (6.80) എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങള്‍.

Story first published: Wednesday, April 1, 2020, 19:02 [IST]
Other articles published on Apr 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X