Legends League : മിന്നിച്ച് പഠാന്‍ ബ്രദേഴ്‌സ്, ഗുജറാത്തിനെ തകര്‍ത്ത് ബില്‍വാര കിങ്‌സ്

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ജെയന്റ്‌സിനെ തോല്‍പ്പിച്ച് ബില്‍വാര കിങ്‌സ്. അഞ്ച് വിക്കറ്റിനാണ് ഇര്‍ഫാന്‍ പഠാന്‍ നയിച്ച ബില്‍വാര കിങ്‌സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബില്‍വാര കിങ്‌സ് രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടന്നു. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (40), യൂസുഫ് പഠാന്‍ (39) ജെസല്‍ കെയ്‌റ (39*) എന്നിവരുടെ ബാറ്റിങ്ങാണ് ബില്‍വാര കിങ്‌സിന് ജയം സമ്മാനിച്ചത്.
ടോസ് നേടിയ ബില്‍വാര കിങ്‌സ് ഗുജറാത്തിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗുജറാത്തിനായി ക്രിസ് ഗെയ്ല്‍ ഫിഫ്റ്റി നേടി. 40 പന്തില്‍ 9 ഫോറും 3 സിക്‌സുമടക്കം 68 റണ്‍സാണ് ഗെയ്ല്‍ നേടിയത്. ലിന്‍ഡന്‍ സിമ്മന്‍സ് (18 പന്തില്‍ 22) കാര്യമായി പ്രകടനം കാട്ടാതെ മടങ്ങി. ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനും (1) കെവിന്‍ ഒബ്രെയ്‌നും (4) തിളങ്ങാനായില്ല. യശ്പാല്‍ സിങ് (58) ഫിഫ്റ്റി നേടി. 37 പന്തില്‍ 6 ഫോറും 2 സിക്‌സുമാണ് അദ്ദേഹം നേടിയത്. തിസാര പെരേര (11 പന്തില്‍ 19) ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു.

യൂസുഫിന് ഒരു വിക്കറ്റ്
ബില്‍വാര കിങ്‌സിനായി യൂസുഫ് പഠാന്‍ രണ്ട് വിക്കറ്റ് നേടി. 2 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് യൂസുഫ് രണ്ട് വിക്കറ്റ് നേടിയത്. എസ് ശ്രീശാന്ത് മൂന്ന് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. സന്ദീപ് ത്യാഗി, ജെസല്‍ കെയ്‌റ, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഫിഡല്‍ എഡ്വാര്‍ഡ്‌സിന് വിക്കറ്റ് നേടാനായില്ല.
Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

ഓപ്പണര്‍മാര്‍ തിളങ്ങി
മറുപടിക്കിറങ്ങിയ ബില്‍വാര കിങ്‌സിനായി ഓപ്പണര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 37 പന്തില്‍ 2 വീതം ഫോറും സിക്‌സും പറത്തിയാണ് 40 റണ്‍സ് നേടിയത്. മോണി വാന്‍ വെയ്ക്ക് (16 പന്തില്‍ 26) നാല് ഫോറും 1 സിക്‌സും നേടി മടങ്ങി. ഷെയ്ന്‍ വാട്‌സണും (1) നിക് കോംപ്ടണും (3) നിരാശപ്പെടുത്തിയെങ്കിലും യൂസുഫിന്റെ വെടിക്കെട്ട് ടീമിന് കരുത്തായി.
Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ഇര്‍ഫാന്‍ പഠാനും തിളങ്ങി
18 പന്തില്‍ 1 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സാണ് യൂസുഫ് നേടിയത്. ജെസല്‍ കെയ്‌റയും നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. 24 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സുമായി പുറത്താവാതെ നിന്നു. ഇര്‍ഫാന്‍ പഠാന്‍ (14 പന്തില്‍ 26*) രണ്ട് ഫോറും 1സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ നിന്നു. യൂസുഫ് പഠാനാണ് കളിയിലെ താരം. പോയിന്റ് പട്ടികയില്‍ ബില്‍വാര കിങ്‌സ് രണ്ടാം സ്ഥാനത്താണ്. ഇന്ത്യ ക്യാപിറ്റല്‍സ് തലപ്പത്ത് നില്‍ക്കുമ്പോള്‍ ഗുജറാത്ത് ജയ്ന്റ്‌സ് മൂന്നാം സ്ഥാനത്തും മണിപ്പാല്‍ ടൈഗേഴ്‌സ് നാലാം സ്ഥാനത്തുമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications