Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പുകളില്‍ ഇന്ത്യക്കെതിരേ എന്തുകൊണ്ട് താന്‍ ഫ്‌ളോപ്പായി? ഇന്ത്യയുടെ ഭാഗ്യം കൊണ്ടെന്ന് അഫ്രീഡി!

ലാഹോര്‍: പാകിസ്താന്റെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡി വിശേഷിപ്പിക്കപ്പെടുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും പാക് ടീമിനു വേണ്ടി നിരവധി അവിസ്മരണീയ ഇന്നിങ്‌സുകള്‍ താരം കളിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരേ, അതും ലോകകപ്പുകളില്‍ കളിച്ചപ്പോള്‍ അഫ്രീഡി നനഞ്ഞ പടക്കമായി മാറി. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും താരം ദുരന്തമായി മാറി.

1

ലോകകപ്പുകളില്‍ ഇന്ത്യക്കെതിരേ ഒരിക്കല്‍പ്പോലും ജയിക്കാനായിട്ടില്ല എന്നത് കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ അഫ്രീഡിയുടെ ഇന്നിങ്‌സ് പാകിസ്താനെ സംബന്ധിച്ചിടത്തോളം എത്ര മാത്രം പ്രധാനമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എന്തുകൊണ്ടായിരുന്നു അഫ്രീഡിക്ക് ലോകകപ്പില്‍ ഇന്ത്യക്കെതിരേ മാജിക് പുറത്തെടുക്കാന്‍ കഴിയാതെ പോയത്? ഇതിന് ആദ്യമായി മറുപടി നല്‍കിയിരിക്കുകായാണ് അദ്ദേഹം.

ട്വിറ്ററിലൂടെയാണ് ഒരാള്‍ ഇതേക്കുറിച്ച് അഫ്രീഡിയോടു ചോദിച്ചത്. ഷാഹിദ് ഭായ് എല്ലാ ബഹുമാനത്തോടു കൂടിയും ഒരു കാര്യം ചോദിക്കട്ടെ, ലോകകപ്പുകളില്‍ ഇന്ത്യക്കെതിരായ മല്‍സരങ്ങൡ എന്തായിരുന്നു നിങ്ങളുടെ മോശം പ്രകടനങ്ങള്‍ക്കു കാരണം. അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും വെറും 56 റണ്‍സും ഒരു വിക്കറ്റും മാത്രമാണ് നിങ്ങള്‍ക്കു നേടാനായത് എന്നായിരുന്നു ചോദ്യം. ഇന്ത്യന്‍ ടീം ഭാഗ്യവാന്‍മാരായത് കൊണ്ടാണെന്നാണ് തനിക്കു തോന്നുന്നതെന്നായിരുന്നു സ്‌മൈലിയോടൊപ്പം അഫ്രീഡിയുടെ മറുപടി.

1999ലാണ് അഫ്രീഡി ആദ്യമായി ഇന്ത്യക്കെതിരേ ലോകകപ്പ് കളിച്ചത്. മല്‍സരത്തില്‍ അഞ്ചു റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചതുമില്ല. 2003ലെ ലോകകപ്പില്‍ അഫ്രീഡി നേടിയത് ഒമ്പത് റണ്‍സും ഒരു വിക്കറ്റുമായിരുന്നു.

2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിന്റെ സെമിയിലായിരുന്നു ഇന്ത്യ- പാക് പോരാട്ടം. അന്ന് 10 ഓവര്‍ ബൗള്‍ ചെയ്തിട്ടും വിക്കറ്റൊന്നും ലഭിക്കാതിരുന്ന അഫ്രീഡിക്കു ബാറ്റിങില്‍ 17 പന്തില്‍ 19 റണ്‍സാണ് നേടാനായത്. 2015ലെ ലോകകപ്പില്‍ 22 റണ്‍സെടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഈ ലോകകപ്പിനു ശേഷം അഫ്രീഡി വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

Story first published: Thursday, July 30, 2020, 17:37 [IST]
Other articles published on Jul 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+