For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവന്‍ ബുംറയുടെ 'ഡ്യൂപ്പ്'! പല സാമ്യതകളും, ഇന്ത്യയുടെ ബാക്കപ്പ് ബൗളറെ ചൂണ്ടിക്കാട്ടി ബാലാജി

സിറാജിനെക്കുറിച്ചാണ് പരാമര്‍ശം

നിലവില്‍ ടീം ഇന്ത്യയുടെ പേസ് ബൗളിങ് തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറയുടെ ബാക്കപ്പ് ബൗളറെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ പേസറും ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ബൗളിങ് കോച്ചുമായ ലക്ഷ്മിപതി ബാലാജി. യുവതാരം മുഹമ്മദ് സിറാജാണ് ഈ റോളിലേക്കു ഏറ്റവും അനുയോജ്യനെന്നും ബുംറയുടെ ജോലിഭാരം കുറയ്ക്കാന്‍ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണെന്നും ബാലാജി അഭിപ്രായപ്പെട്ടു.

1

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം സിറാജിന്റെ കരിയറില്‍ അടിമുടി മാറ്റങ്ങള്‍ പ്രകടമാണ്. മുമ്പത്തേക്കാള്‍ അപകടകാരിയായി മാറിയ അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാണിക്കുന്നുണ്ട്. ഏറ്റവും അവസാനമായി ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ന്യൂബോള്‍ കൊണ്ടും ഡെത്ത് ഓവറുകളിലും സിറാജ് ഉജ്ജ്വല ബൗളിങായിരുന്നു കാഴ്ചവച്ചത്.

ബുംറയുടെ കഴിവ് പരിഗണിക്കുമ്പോള്‍ അതുപൊലെ തന്നെ മിടുക്കനായ മറ്റൊരു ബൗളറെ ബാക്കപ്പായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ബുംറയ്ക്കു പകരക്കാരനെ കണ്ടെത്തുകയെന്നത് പ്രായോഗികമല്ല, കാരണം അസാധാരണ പ്രതിഭയാണ് അദ്ദേഹം. ശരിക്കും മാച്ച് വിന്നറാണ് ബുംറ. ബുംറയുമായി സാമ്യമുള്ള കഴിവ് ഞാന്‍ കണ്ടിട്ടുള്ളത് സിറാജിലാണ്. രണ്ടു പേരും ഏറെക്കുറെ ഒരുപോലെയാണ്. പല സാമ്യതകളും രണ്ടു പേരുടെയും ബൗളിങില്‍ നമുക്കു കാണാന്‍ സാധിക്കും. ബോളിന്റെ സഞ്ചാരപഥം, പുറത്താക്കുന്ന രീതി- എല്‍ബിഡബ്ല്യു, ബൗള്‍ഡ്, വിക്കറ്റിനു പിന്നില്‍ ക്യാച്ച് തുടങ്ങിയവയെല്ലാം ഒരുപോലെയാണെന്നും ബാലാജി വിശദീകരിച്ചു.

2

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ബുംറയ്ക്കു പകരം സിറാജിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ കളിപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്കു വിശ്രമം അനുവദിക്കപ്പെട്ടപ്പോഴായിരുന്നു ഇത്. ബുംറ ടീമില്‍ ഇല്ലെങ്കില്‍ ശൈലി മാറ്റാനല്ല പകരം അതുപോലെ ബൊള്‍ ചെയ്യുന്ന മറ്റൊരാളെ കണ്ടെത്താനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കേണ്ടതെന്നു ബാലാജി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ഇതിനു ക്ലാസിക്ക് ഉദാഹരണമാണ്. ബുംറ, ഷമി എന്നിവരുടെ അഭാവത്തിലും 20 വിക്കറ്റുകളെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിച്ചു. ശരിയായ സമയത്ത് തന്ത്രവും കഴിവും ഒരുമിച്ച വരുമ്പോഴാണ് ഇതു സംഭവിക്കുന്നതെന്നും ബാലാജി വ്യക്കതമാക്കി.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമില്‍ സിറാജ് ഇടം പിടിച്ചിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ സഖ്യം പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കാനാണ് സാധ്യത. തുടര്‍ന്നുള്ള ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ സിറാജിന് അവസരം ലഭിച്ചേക്കും.

Story first published: Monday, May 24, 2021, 15:49 [IST]
Other articles published on May 24, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+