ലോകകപ്പ്: സ്റ്റോക്‌സിനെ പൂട്ടാനായത് അതു കൊണ്ടു മാത്രം... ആ രഹസ്യം വെളിപ്പെടുത്തി ലങ്കന്‍ ഹീറോ മലിങ്ക
ലീഡ്‌സ്: കിരീട ഫേവറിറ്റുകളും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിന് വീണ്ടുമൊരു അപ്രതീക്ഷിത തോല്‍വിയാണ് ലോകകപ്പില്‍ നേരിട്ടത്. അനായാസം ജയിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ മോശം ഫോമിലുള്ള ശ്രീലങ്കയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. 20 റണ്‍സിനായിരുന്നു ലങ്കന്‍ വിജയം. ബൗളിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിങ് നിരയെ ലങ്ക എറിഞ്ഞൊതുക്കിയത്.
നാലു വിക്കറ്റുമായി ഇതിഹാസ പേസര്‍ ലസിത് മലിങ്ക ലങ്കന്‍ വിജയത്തിനു ചുക്കാന്‍ പിടിക്കുകയായിരുന്നു. ബെന്‍ സ്റ്റോക്‌സ് (82*) പൊരുതി നോക്കിയെങ്കിലും ജോ റൂട്ടില്‍ (57) നിന്നൊഴികെ മറ്റാരില്‍ നിന്നും പിന്തുണ കിട്ടിയില്ല. സ്റ്റോക്‌സിനെയും മറ്റ് ഇംഗ്ലണ്ട് താരങ്ങളെയും എറിഞ്ഞുവീഴ്ത്തിയതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മലിങ്ക.

കൃത്യമായ ഗെയിം പ്ലാന്‍
ആദ്യം ബാറ്റ് ചെയ്ത ശേഷം 232 റണ്‍സാണ് ലങ്കയ്ക്കു നേടാനായത്. ബൗളിങില്‍ കൃത്യമായ ഗെയിം പ്ലാനോടെയാണ് തങ്ങള്‍ ഇറങ്ങിയതെന്നും ഇതു കളിക്കളത്തില്‍ പുറത്തെടുക്കാനായതുമാണ് ലങ്കയുടെ വിജയരഹസ്യമെന്നു മലിങ്ക വെളിപ്പെടുത്തി.
ബെന്‍ സ്‌റ്റോക്‌സ് എത്ര ശക്തിയോടെയാണ് പന്തിനെ പ്രഹരിക്കുകയെന്ന് നന്നായറിയാം. രണ്ടോ, മൂന്നോ ബൗണ്ടറികള്‍ സ്റ്റോക്‌സ് നേടിയാലും ബൗളിങില്‍ തങ്ങള്‍ ഒരു പിഴവും വരുത്താതിരിക്കാന്‍ ശ്രമിച്ചതായി മലിങ്ക പറഞ്ഞു

ബൗളിങ് വൈവിധ്യം
ബൗളിങില്‍ തങ്ങള്‍ വൈവിധ്യം കൊണ്ടു വന്നത് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരെ ആശയക്കുഴപ്പത്തിലാക്കിയതായി മലിങ്ക ചൂണ്ടിക്കാട്ടി. ലൈനും ലെങ്തും കാത്തുസൂക്ഷിച്ച് ബൗള്‍ ചെയ്യുകയെന്ന ഗെയിം പ്ലാനാണ് ടീം പിന്തുടര്‍ന്നത്. ലൂസ് ബോളുകള്‍ വിട്ടുനല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു. ബൗളിങിലെ വൈവിധ്യവും ഇടയ്ക്കു ബൗണ്‍സറും കൂടി പരീക്ഷിച്ചതോടെ ഇംഗ്ലണ്ട് പതറുകയായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.
കളിയില്‍ 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 43 റണ്‍സ് വിട്ടുകൊടുത്താണ് മലിങ്ക നാലു വിക്കറ്റ് കൊയ്തത്. കളിയിലെ താരവും അദ്ദേഹമായിരുന്നു.

ലങ്ക പ്രതീക്ഷ നിലനിര്‍ത്തി
ഇംഗ്ലണ്ടിനെതിരേ നേടിയ അട്ടിമറി വിജയത്തോടെ ലങ്ക സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈ ജയം ലങ്കയെ പോയിന്റ് പട്ടികയില്‍ അഞ്ചാസ്ഥാനത്തേക്കുയര്‍ത്തി. ആറു പോയിന്റാണ് ലങ്കയ്ക്കുള്ളത്. ആറു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിക്കുകയും രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്ത ലങ്കയുടെ ശേഷിച്ച രണ്ടു കളികള്‍ മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഇനി ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ എന്നിവര്‍ക്കെതതിരേയാണ് ലങ്കയുടെ ശേഷിച്ച മല്‍സരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications