Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവിശ്വസനീയ യോര്‍ക്കറുകള്‍, സ്ലോ ബോളുകളും ഉഗ്രന്‍... ഇന്ത്യന്‍ പേസറെ വാഴ്ത്തി മലിങ്ക

കൊളംബോ: ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രീത് ബുംറയെ വാനോളം പ്രശംസിച്ച് ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക. അവിശ്വസനീയമെന്നാണ് ബുംറയുടെ ബൗളിങിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെ സഹതാരങ്ങള്‍ കൂടിയാണ് ഇരുവരും. മാത്രമല്ല മലിങ്കയ്‌ക്കൊപ്പം ദീര്‍ഘകാലം കളിക്കാനായത് തനിക്കു ബൗളിങില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നു നേരത്തേ ബുംറ പറയുകയും ചെയ്തിട്ടുണ്ട്.

കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ മൂന്നു ഫോര്‍മാറ്റുകളിലും ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്ന ബുംറയുടെ വളര്‍ച്ചയില്‍ മലിങ്ക ഏറെ സന്തോഷവാനാണ്. നിലവില്‍ പരിക്കു കാരണം വിശ്രമത്തിലാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍.

ബുംറയെ സഹായിക്കാനായതില്‍ സന്തോഷം

ബുംറയെ സഹായിക്കാനായതില്‍ സന്തോഷം

ബുംറയെ കരിയറിന്റെ തുടക്കകാലത്തു സഹായിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നു ഒരു അഭിമുഖത്തില്‍ മലിങ്ക പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ ഇപ്പോഴും കളിച്ചുകൊണ്ടിരിക്കെ മറ്റാരാളെ സഹായിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഇപ്പോള്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ കൂടിയാണ് ബുംറ. വിലപ്പെട്ട ചില ഉപദേശങ്ങള്‍ താരത്തിനു നല്‍കാനായിട്ടുണ്ട്. കരിയറില്‍ ഇത്രയും വലിയ അംഗീകാരം നേടിയെടുക്കാന്‍ ബുംറയെ ഇതു സഹായിക്കുകയും ചെയ്തു. ഓരോ താരവും തങ്ങളുടെ അനുഭവസമ്പത്ത് യുവതാരങ്ങളുമായി ഷെയര്‍ ചെയ്യാന്‍ ശ്രമിക്കണം. ഇതുവര്‍ക്കു ഏറെ ഗുണം ചെയ്യുമെന്നും മലിങ്ക ചൂണ്ടിക്കാട്ടി.

തന്നേക്കാള്‍ മികച്ചവരെ ലഭിക്കുമായിരുന്നു

തന്നേക്കാള്‍ മികച്ചവരെ ലഭിക്കുമായിരുന്നു

ഉപദേശം ചോദിക്കാന്‍ ബുംറയ്ക്കു തന്നേക്കാള്‍ മികച്ചവരെ ലഭിക്കുമയിരുന്നു. ആര് നല്‍കുന്ന ഉപദേശവും അതിവേഗം മനസ്സിലാക്കിയെടുത്ത് അതു പ്രാവര്‍ത്തികമാക്കാനുള്ള പ്രത്യേക മിടുക്ക് അദ്ദേഹത്തിനുണ്ട്. മല്‍സരത്തില്‍ ബുംറ യോര്‍ക്കറുകളും സ്ലോ ബോളുകളുമെല്ലാം എത്ര മികച്ച രീതിയിലാണ് പുറത്തെടുക്കുന്നത് എന്നത് തന്നെ ഇതിന്റെ തെളിവാണ്.
ബുംഫയുടെ യോര്‍ക്കറുകളും സ്ലോബോളും അവിശ്വസനീയം തന്നെയാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വളരെയധികം താല്‍പ്പര്യമുള്ള താരം കൂടിയാണ് അദ്ദേഹമെന്നും മലിങ്ക വിശദമാക്കി.

അടുത്ത സീസണിലും ഒരുമിച്ച്

അടുത്ത സീസണിലും ഒരുമിച്ച്

ഐപിഎല്ലിന്റെ വരാനിരിക്കുന്ന പുതിയ സീസണിലും മലിങ്കയും ബുംറയും ഒരേ കൂടാരത്തില്‍ തന്നെയായിരിക്കും. ഡിസംബറില്‍ നടക്കാനിരിക്കുന്ന താര ലേലത്തിനു മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ഇരുവരെയും ടീമില്‍ നിലനിര്‍ത്തിയിരുന്നു. 2020 മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ തുടക്കത്തിലോ ആയിരിക്കും ഐപിഎല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുക.

തുടക്കം മുതല്‍ മുംബൈയ്‌ക്കൊപ്പം

തുടക്കം മുതല്‍ മുംബൈയ്‌ക്കൊപ്പം

2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ മുംബൈയുടെ കടും നീല ജഴ്‌സിയില്‍ മലിങ്കയുണ്ട്. എല്ലാ സീസണിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ അദ്ദേഹം ടീമിന്റെ നട്ടെല്ലായി മാറിയ താരം കൂടിയാണ്. 2018 സീസണില്‍ മുംബൈ ടീമിന്റെ ഉപദേഷ്ടാവായിരുന്നു മലിങ്ക. കഴിഞ്ഞ സീസണില്‍ അദ്ദേഹം വീണ്ടും കളിക്കാരനായി തന്നെ മുംബൈ ടീമില്‍ തിരിച്ചെത്തി. മുംബൈയെ നാലാം ഐപിഎല്‍ കിരീടനത്തിലേക്കു നയിക്കുന്നതില്‍ മലിങ്ക നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.
അതേസമയം, 2013ലാണ് ബുംറ മുംബൈ ടീമിന്റെ ഭാഗമായത്. മുംബൈയ്ക്കായി നടത്തിയ മിന്നുന്ന പ്രകടനം താരത്തിനു ദേശീയ ടീമിലേക്കും വഴി തുറക്കുകയായിരുന്നു.

Story first published: Saturday, November 30, 2019, 10:28 [IST]
Other articles published on Nov 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+