Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളിങിന് പഴയ താളം നഷ്ടമാവുന്നു! കൊവിഡ് ആഘാതത്തെക്കുറിച്ച് മുഹമ്മദ് ഷമി

നിലവിലെ ഇന്ത്യന്‍ ടീമില്‍ മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചു കൊണ്ടിരിക്കുന്ന താരമാണ് മുഹമ്മദ് ഷമി. കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം തനിക്കു താളം നഷ്ടമാവുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഷമി. നീണ്ട ഇടവേളയ്ക്കു ശേഷം താരം പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു. സഹസ്പൂരിലെ കുടുംബ വീട്ടിലാണ് ഷമി പരിശീലനം നടത്തുന്നത്. വാംഅപ്പ്, നെറ്റ്‌സില്‍ ബൗളിങ് പരിശീലനം എന്നിവയാണ് പേസര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് മുതല്‍ ഒരു മല്‍സരം പോലും ഷമി കളിച്ചിട്ടില്ല.

1

ലോക്ക്ഡൗണ്‍ കാരണം ഗുണവും ദോഷവും ഉണ്ടായിട്ടുണ്ടെന്നു ഷമി അഭിപ്രായപ്പെട്ടു. താരത്തിന് കൂടുതല്‍ ഫിറ്റ്‌നസും കരുത്തും വീണ്ടെടുക്കാന്‍ സഹായിക്കുമെന്നതാണ് ഗുണമെങ്കില്‍ ദീര്‍ഘകാലം മല്‍സരങ്ങളില്ലാത്തത് സ്വതസിദ്ധമായ താളം നഷ്ടമാവാന്‍ ഇടയാക്കുമെന്നതാണ് ദോഷമെന്നും പേസര്‍ ചൂണ്ടിക്കാട്ടി.

രണ്ടു രീതിയില്‍ നമുക്ക് കാര്യങ്ങളെ കാണാം. ഇന്ത്യന്‍ ടീമിന് എല്ലായ്്‌പ്പോഴും വളരെ തിരക്കേറിയ ഷെഡ്യൂളാണ് ഉണ്ടാവാറുള്ളത്. അതുകൊണ്ടു തന്നെ ഈ ബ്രേക്ക് ശരീരത്തിന് മതിയായ വിശ്രമം നല്‍കാനും പുതിയ ഉഊര്‍ജം ലഭിക്കാനും സഹായകമാവും. ഒരു ഭാഗത്ത് ശാരീരികമായി ഫിറ്റും കരുത്തും ലഭിക്കുമ്പോള്‍ മറുഭാഗത്ത് മല്‍സരങ്ങളില്ലെന്നത് വലിയ തിരിച്ചടി തന്നെയാണ്. നേരത്തേ കളിച്ചു കൊണ്ടിരുന്ന അതേ നിലവാരത്തില്‍ കളിക്കാന്‍ പിന്നീട് താരത്തിനു കഴിയാതെ വരുമെന്നും ഷമി വിശദമാക്കി.

ഇന്ത്യന്‍ പേസ് ബൗളിങ് യൂണിറ്റിലെ സ്ഥിരം സാന്നിധ്യമാണ് ബംഗാളില്‍ നിന്നുള്ള താരം കൂടിയായ ഷമി. ഇടയ്ക്കു ചില വിവാദങ്ങളും കേസുകളുമെല്ലാം അദ്ദേഹത്തിന്റെ കരിയറിന് തന്നെ തിരിച്ചടിയായി മാറിയിരുന്നെങ്കിലും അവയെ എല്ലാം അതിജീവിച്ച് ഷമി ശക്തമായി തിരിച്ചുവരികയായിരുന്നു. ടെസ്റ്റിലെ മികച്ച പ്രകടനം പേസര്‍ക്കു നിശ്ചിത ഓവര്‍ ടീമിലേക്കും വഴി തുറന്നു. ഷമി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവലാണ് ഇപ്പോള്‍ ഇന്ത്യയുടെ പേസ് ബൗളിങ് സംഘത്തിലുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പേസ് നിരയായി ഇവര്‍ മാറിക്കഴിഞ്ഞു.

Story first published: Friday, July 10, 2020, 17:33 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+