Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്താണ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമം? ആദ്യമായി ഇറങ്ങിയ താരമാര്- എല്ലാമറിയാം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ മൂന്നു വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായി മാറിയിരിക്കുകയാണ് റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ബാറ്റിങിനിടെ പന്ത് ഹെല്‍മറ്റില്‍ കൊണ്ട് പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്കു ഫീല്‍ഡിങിനു ഇറങ്ങാന്‍ കഴിയാതിരുന്നതോടെയാണ് മാച്ച് റഫറിയുടെ അനുമതിയോടെ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടായി ഇന്ത്യ ചഹലിനെ കളിപ്പിച്ചത്. നേരത്തേ പ്ലെയിങ് ഇലവനില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല.

1

2016-16 സീസണില്‍ ആഭ്യന്തര ക്രിക്കറ്റിലാണ് ഐസിസിയുടെ അനുമതിയോടെ ആദ്യമായി കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നിയമം പരീക്ഷിക്കുന്നത്. പിന്നാതെ ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റിലും നിയമം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇതിനു വലിയ സ്വീകാര്യത ലഭിച്ചതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐസിസി ഈ നിയമം കൊണ്ടു വരികയായിരുന്നു. പന്ത് ഹെല്‍മറ്റില്‍ കൊണ്ട് ഓസീസിന്റെ മുന്‍ താരം ഫില്‍ ഹ്യൂസ് മരണപ്പെട്ടതോടെ കളിക്കാരുടെ സുരക്ഷ മുന്നില്‍ കണ്ട് ഐസിസി നിയമത്തിന് അംഗീകാരം നല്‍കുകയായിരുന്നു.2019 ആഗസ്റ്റ് ഒന്നു മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിയമം പ്രാബല്യത്തില്‍ വന്നത്.

2

ഈ നിയമത്തില്‍ അതാത് മല്‍സരം നിയന്ത്രക്കുന്ന മാച്ച് റഫറിക്കാണ് പരാമധികാരമെന്നു പറയാം. കാരണം മാച്ച് റഫറിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഒരു താരത്തെ ഉള്‍പ്പെടുത്താന്‍ ടീമിന് അനുവാദമുള്ളൂ. മാത്രമല്ല പകരക്കാരനായി ഇറങ്ങുന്ന താരത്തിന് ബൗളിങ്, ബാറ്റിങ് എന്നിവ ചെയ്യണമെങ്കിലും മാച്ച് റഫറിയുടെ അനുമതി വേണം. ഉദാഹരണത്തിന് ബാറ്റ്‌സ്മാനായ ഡേവിഡ് വാര്‍ണര്‍ക്കു പരിക്കേറ്റ ശേഷം ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷിനെ പകരക്കാരനായി ഉള്‍പ്പെടുത്താന്‍ അനുവദിച്ചാലും ഇയാളെ ബൗള്‍ ചെയ്യുന്നതില്‍ നിന്നും തടയാന്‍ മാച്ച് റഫറിക്കു കഴിയും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ഈ നിയമം പരീക്ഷിച്ചത് ഓസ്‌ട്രേലിയയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരേ നടന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്. അന്നു പരിക്കേറ്റ് വീണ സ്റ്റീവ് സ്മിത്തിനു പകരം മാര്‍നസ് ലബ്യുഷെയ്ന്‍ ക്രീസിലെത്തുകയായിരുന്നു. തകര്‍പ്പന്‍ ബാറ്റിങിലൂടെ ലബ്യുഷെയ്ന്‍ ഈ അവസരം മുതലെടുക്കുകയും പിന്നീട് ഓസീസ് ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്തു.

Story first published: Friday, December 4, 2020, 18:43 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+