Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഒത്തുകളി ആരോപണം: പ്രതികരിച്ച് 2011ലെ ലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാര

കൊളംബോ: 2011ല്‍ നടന്ന ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ ആരോപണം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിക്കഴിഞ്ഞു. മഹിന്ദാനന്ദ അലുത്ഗമഗെയെന്ന മുന്‍ മന്ത്രിയാണ് കഴിഞ്ഞ ദിവസം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചത്.

ലോകകപ്പ് ഫൈനല്‍ ഒത്തു കളി തന്നെയായിരുന്നുവെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഇതു പറഞ്ഞതിന്റെ പേരില്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും 2011ലെ ലോകകപ്പിലെ ക്യാപറ്റനുമായ കുമാര്‍ സങ്കക്കാര.

ഐസിസിക്ക് ഹാജരാക്കണം

ലോകകപ്പ് ഫൈനലില്‍ ഒത്തു കളി നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയുണ്ടെങ്കില്‍ അദ്ദേഹം ഇത് ഐസിസിക്കും ആന്റി കറപ്ക്ഷന്‍ വിഭാഗത്തിനും സെക്യൂരിറ്റി യൂണിറ്റിനും ഹാജരാക്കണമെന്ന് സങ്കക്കാര ആവശ്യപ്പെട്ടു. എങ്കില്‍ ഈ വാദങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ സാധിക്കുമെന്നും സങ്കക്കാര ട്വിറ്ററില്‍ കുറിച്ചു.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പ് ഫൈനല്‍ നടന്നത്. അന്നു ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ജയവര്‍ധനെയും പ്രതികരിച്ചു

കഴിഞ്ഞ ദിവസം ലങ്കയുടെ മറ്റൊരു ഇതിഹാസ ബാറ്റ്‌സ്മാനും മുന്‍ നായകനുമായ മഹേല ജയവര്‍ധനെയും മന്ത്രിയുടെ ആരപോപണത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഉടനെയെങ്ങാനും വരാനിരിക്കുന്നുണ്ടയോ? ഇതിനു മുന്നോടിയായുള്ള സര്‍ക്കസ് ഇപ്പോള്‍ തന്നെ തുടങ്ങിയെന്നു തോന്നുന്നു. പേരുകളും തെൡവുകളും എവിടെയെന്നും ട്വിറ്ററിലൂടെ ജയവര്‍ധനെ ചോദിച്ചിരുന്നു.
2011ലെ ലോകകപ്പ് ഫൈനലില്‍ ലങ്കയ്ക്കു വേണ്ടി ജയവര്‍ധനെ തിളങ്ങിയിരുന്നു. ടീമിനു വേണ്ടി അദ്ദേഹം അപരാജിത സെഞ്ച്വറി നേടിയെങ്കിലും ലങ്കയെ ഇതു ജയിക്കാന്‍ സഹായിച്ചില്ല.

മന്ത്രിയുടെ വാക്കുകള്‍

2011 ലെ ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചകള്‍ക്കു തയ്യാറാണ്. ഇതേക്കുറിച്ച് ആളുകള്‍ക്കു ആശങ്കകളുണ്ട്. ക്രിക്കറ്റര്‍മാരെ ഇതിലേക്ക് ഇപ്പോള്‍ വലിച്ചിഴയ്ക്കാന്‍ താല്‍പ്പര്യമില്ല.
ഫൈനലില്‍ ചില ഗ്രൂപ്പ് താരങ്ങള്‍ തീര്‍ച്ചയായും ഒത്തുകളിയില്‍ പങ്കാളികളായിട്ടുണ്ട്. അല്ലായിരുന്നെങ്കില്‍ ശ്രീലങ്കയായിരുന്നു ലോക ചാംപ്യന്‍മാര്‍ ആവേണ്ടിയിരുന്നത്. ലോകകപ്പ് ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ രാജ്യത്തെയോര്‍ത്ത് പുറത്തുവിടാന്‍ സാധിക്കില്ലെന്നും അലുത്ഗമകെ വ്യക്തമാക്കിയിരുന്നു.

Story first published: Friday, June 19, 2020, 10:26 [IST]
Other articles published on Jun 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+