മൂന്നാം ടി20: ടീമില്‍ നിര്‍ണായക മാറ്റത്തിന് കോലി, അത് സഞ്ജുവല്ല, ഈ താരമാവും...
പൂനെ: 2020ലെ ആദ്യ പരമ്പരനേട്ടം പ്രതീക്ഷിച്ചാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇറങ്ങുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0നു മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കു അടുത്ത കളി ജയിച്ചാല്‍ കിരീടം സ്വന്തമാക്കാം. മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ വിരാട് കോലി ഒരു നിര്‍ണായക മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിചയ സമ്പന്നനായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവാകും ടീമിലെ ഏക മാറ്റം. പരമ്പരയിലെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ജഡേജ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. മല്‍സര പരിചയവും നിര്‍ണായക മല്‍സരങ്ങളില്‍ തിളങ്ങാനുള്ള മിടുക്കുമാണ് ജഡേജയെ മൂന്നാം ടി20യില്‍ കളിപ്പിക്കാന്‍ വിരാട് കോലിയെ പ്രേരിപ്പിക്കുന്നത്. ജഡേജ ടീമിലെത്തുകയാണെങ്കില്‍ മുംബൈ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്കാവും സ്ഥാനം നഷ്ടമാവുക. രണ്ടാം ടി20യില്‍ ദുബെയെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിച്ചിരുന്നില്ല.

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മൂന്നാം ടി20 ആരംഭിക്കുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടികരുന്നു.

സാധ്യതാ ഇലവന്‍:
ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി.

ശ്രീലങ്കയുമായുള്ള ട്വന്റി-20 പരമ്പര കഴിഞ്ഞാൽ ഓസ്ട്രേലിയയുമായാണ് ഇന്ത്യയുടെ അടുത്ത അങ്കം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ചൊവാഴ്ച്ച തുടക്കമാവും.ജനുവരി 14 -ന് വാംഖഡേലാണ് ആദ്യ ഏകദിനം നടക്കും. ജനുവരി 17 -ന് രാജ്‌കോട്ടിലും ജനുവരി 19 -ന് ബെംഗളൂരുവിലും തുടർ മത്സരങ്ങൾ അരങ്ങേറും.

ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്ക് രോഹിത് ശര്‍മ്മ തിരിച്ചെത്തുമെന്നതാണ് ഇന്ത്യയെ സംബന്ധിച്ച പ്രധാന വിശേഷം. മുഹമ്മദ് ഷമിയും ജസ്പ്രീത് ബൂംറയും ഏകദിന സ്‌ക്വാഡിലുണ്ട്. പറഞ്ഞുവരുമ്പോള്‍ ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയില്‍ മൂന്നു ഓപ്പണര്‍മാരുണ്ട് ഇന്ത്യയുടെ ക്യാംപില്‍. രാഹുലിനെ മറികടന്ന് ധവാന്‍ ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനം തിരിച്ചുപിടിക്കുമോയെന്ന് കണ്ടറിയണം.

ഇന്ത്യയുടെ സ്‌ക്വാഡ്
വിരാട് കോലി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, ശിവം ദൂബെ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, നവ്ദീപ് സെയ്‌നി, ശാര്‍ദ്ധുല്‍ താക്കൂര്‍, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി.

ഓസ്‌ട്രേലിയയുടെ സ്‌ക്വാഡ്
ആരോണ്‍ ഫിഞ്ച് (നായകന്‍), ആഷ്ടണ്‍ ടേര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ഡാര്‍സി ഷോര്‍ട്ട്, അലെക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പീറ്റര്‍ ഹാന്‍സ്‌കോമ്പ്, ആദം സാംബ, ആഷ്ടണ്‍ അഗര്‍, ജോഷ് ഹേസല്‍വുഡ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications