ക്രിസ്റ്റ്യാനോയും കോലിയും തമ്മില്‍ എന്തു ബന്ധം? കോലിയെ സഹായിച്ചത് ക്രിസ്റ്റിയത്രെ!!!
ദില്ലി: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്‍റെ രഹസ്യമറിയേണ്ടേ ?. കോലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ എല്ലാവരും പ്രതീക്ഷിക്കുന്നതുപോലെ അതൊരു ക്രിക്കറ്റ് താരമല്ല. ഫുട്‌ബോളറാണെന്നതാണ് രസകരം.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനാണ് കോലി തന്‍റെ ഫോമിനു നന്ദി പറയുന്നത്. എന്നാല്‍ അത് മുന്‍ ലോക ഫുട്‌ബോളറും അര്‍ജന്‍റീന സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയല്ല.

നിലവിലെ ലോക ഫുട്‌ബോളറായ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്സ്യാനോ റൊണാള്‍ഡോയാണ് തന്‍റെ മാതൃകയയെന്ന് കോലി വെളിപ്പെടുത്തി. ഇത്രയും വര്‍ഷങ്ങളായി ഒരേ ഫോമില്‍ കളിക്കാന്‍ ക്രിസ്സ്യാനോ നടത്തുന്ന കഠിനാധ്വാനവും സമര്‍പ്പണവുമാണ് ഞാന്‍ മാതൃകയാക്കുന്നത്. ലോകത്ത് ഏറ്റവുമധികം കഠിനാധ്വാനം ചെയ്യുന്ന ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോയാണെന്നു കേട്ടിട്ടുണ്ടെന്നും കോലി പറഞ്ഞു.

ക്രിസ്റ്റ്യാനോയെ പുകഴ്ത്തുമ്പോഴും മെസ്സിയെ തരംതാഴ്ത്താന്‍ കോലി ഒരുക്കമല്ല.ക്രിസ്സ്യാനോയെപ്പോലെയല്ല മെസ്സി. അദ്ദേഹം ജന്‍മം കൊണ്ടുതന്നെ പ്രതിഭാശാലിയാണ്. മറിച്ച് ക്രിസ്റ്റ്യാനോ കഠിനാധ്വാനത്തിലൂടെയാണ് ഇന്നു കാണുന്ന മികവിലെത്തിയത്.

സമ്മര്‍ദ്ദഘട്ടങ്ങള്‍ തളര്‍ത്താറില്ലെന്നും ഇതു ആസ്വദിക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്നും കോലി പറഞ്ഞു. സമ്മര്‍ദ്ദം വരുമ്പോള്‍ അതില്‍നിന്നു ഒളിച്ചോടാന്‍ താല്‍പര്യമില്ല. ഒളിച്ചോടുകയയാണെങ്കില്‍ അത് തന്നെ പിന്തുടര്‍ന്നെത്തി വേട്ടയാടുകയും കരിയറിനു തന്നെ തിരിച്ചടിയാവുകയും ചെയ്യും.

കോലിയെ സംബന്ധിച്ചിടത്തോളം സുവര്‍ണവര്‍ഷമായിരുന്നു 2016. ടെസ്റ്റില്‍ മാത്രം 1215 റണ്‍സെടുത്ത കോലി ക്രിക്കറ്റിന്‍റെ മൂന്നു ഫോര്‍മാറ്റുകളിലുമായി 2500ല്‍ അധികം റണ്‍സാണ് വാരിക്കൂട്ടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications