Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്‌ട്രേലിയയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിന്റെ ലോര്‍ഡ്‌സും പറഞ്ഞു.. വിരാട് കോലി തന്നെ ലോക നമ്പര്‍ വണ്‍!!!

സ്വപ്‌നം പോലെ ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെ ഒരു ലോക ഇലവന്‍. എന്തൊക്കെ ന്യായം പറഞ്ഞാലും ഐ സി സിയുടെ 2016ന്റെ ലോക ടെസ്റ്റ് ഇലവനെ അങ്ങനെയങ്ങ് അംഗീകരിക്കാന്‍ ക്രിക്കറ്റ് ആരാധകര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഐ സി സി ഇലവന്‍ പോകട്ടെ, ക്രിക്കറ്റ് ഓസ്‌ട്രേലിയയും ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടും വിരാട് കോലിയെ ഒന്നാം നമ്പര്‍ ആയിട്ടാണ് കാണുന്നത്. അക്കളി ഇങ്ങനെ..

കോലി ഒന്നാം നമ്പര്‍

കോലി ഒന്നാം നമ്പര്‍

ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഓഫിഷ്യല്‍ വീഡിയോയിലാണ് വിരാട് കോലിയെ ഒന്നാം നമ്പര്‍ താരമായി വിശേഷിപ്പിക്കുന്നത്. 20 ക്രിക്കറ്റര്‍മാരുടെ ലിസ്റ്റാണ് ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടത്.

 ക്രിക്കറ്റ് ഓസ്‌ട്രേലിയയും

ക്രിക്കറ്റ് ഓസ്‌ട്രേലിയയും

ഐ സി സി ലോക ഇലവനില്‍ നിന്നും തഴയപ്പെട്ട വിരാട് കോലിയെ ക്യാപ്റ്റനാക്കിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ 2016ന്റെ ലോക ടീമിനെ പ്രഖ്യാപിച്ചത്. ഐ സി സി ടീമിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് ഓസ്‌ട്രേലിയയുടെ ഇലവനില്‍ ഇടം കിട്ടിയില്ല. ഇന്ത്യയില്‍ നിന്നും അശ്വിന്‍ രണ്ട് ടീമിലും ഇടംകിട്ടിയിരുന്നു.

ലോര്‍ഡ്‌സിന്റെ ലിസ്റ്റ് ഇങ്ങനെ

ലോര്‍ഡ്‌സിന്റെ ലിസ്റ്റ് ഇങ്ങനെ

20 കളിക്കാരുടെ പട്ടികയാണ് ലോര്‍ഡ്‌സ് ഗ്രൗണ്ട് പ്രസിദ്ധീകരിച്ചത്. 1. വിരാട് കോലി, 2. ജോണി ബെര്‍സ്‌റ്റോ, 3. അശ്വിന്‍, 4. രംഗണ ഹെറാത്ത്, 5. വോക്‌സ്, 6. റബാദ, 7. റൂട്ട്, 8. ഡി കോക്, 8. സ്റ്റാര്‍ക്, 10. ബെന്‍ സ്‌റ്റോക്‌സ്, 11. മിസ്ബ, 12. വാര്‍ണര്‍, 13. രഹാനെ, 14. സ്മിത്ത് എന്നിങ്ങനെ പോകുന്നു ഈ 20 പേര്‍.

വിരാട് കോലി 2016ല്‍

വിരാട് കോലി 2016ല്‍

12 മാച്ച്, 18 ഇന്നിംഗ്സ്. 1215 റണ്‍സ്. ഇരട്ടസെഞ്ചുറികള്‍ ഉള്‍പ്പെടെ നാല് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും. 75ന് മേല്‍ ശരാശരി. പോരാത്തതിന് ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ജയമെന്ന ഇന്ത്യന്‍ റെക്കോര്‍ഡും - ഇതാണ് വിരാട് കോലിയുടെ ഈ വര്‍ഷത്തെ റെക്കോര്‍ഡ്. കരിയര്‍ ബെസ്റ്റായ 235 കോലി അടിച്ചതും ഈ വര്‍ഷം തന്നെ.

Story first published: Tuesday, December 27, 2016, 8:40 [IST]
Other articles published on Dec 27, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+