Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പ്: കപ്പടിച്ചത് തന്റെ ടീമായിരിക്കാം... പക്ഷെ, കേമന്‍ അവരുടെ നായകനെന്ന് കോലി

ദില്ലി: വീണ്ടുമൊരു അണ്ടര്‍ 19 ലോകകപ്പിന് ദക്ഷിണാഫ്രിക്കയില്‍ അധികം വൈകാതെ ആരവമുയരാനിരിക്കെ 2008ലെ ടൂര്‍ണമെന്റിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുകവയ്ക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 2008ല്‍ ഇന്ത്യ ലോക ചാംപ്യന്‍മാരായപ്പോള്‍ ടീമിനെ നയിച്ചത് കോലിയായിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തായിരുന്നു കോലിക്കു കീഴില്‍ ഇന്ത്യയുടെ കിരീടധാരണം. ലോകകപ്പ് നേട്ടത്തോടെയാണ് കോലി ക്രിക്കറ്റ് ലോകത്ത് ആദ്യമായി തന്റെ സാന്നിധ്യമറിയിച്ചത്.

ഇപ്പോള്‍ മൂന്നു ഫോര്‍മാറ്റിലും സീനിയര്‍ ടീമിനെയും മികച്ച രീതിയില്‍ നയിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹം 2008ലെ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആരായിരുന്നുവെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

വില്ല്യംസണായിരുന്നു ബെസ്റ്റ്

വില്ല്യംസണായിരുന്നു ബെസ്റ്റ്

ഇപ്പോള്‍ ന്യൂസിലാന്‍ഡ് ടീമിന്റെ നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണായയിരുന്നു 2008ലെ ജൂനിയര്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരമെന്നു കോലി ചൂണ്ടിക്കാട്ടുന്നു. അന്നു കിവികളെ നയിച്ചതും വില്ല്യംസണ്‍ തന്നെയായിരുന്നു.
വില്ല്യംസണിനെതിരേ കളിച്ചത് ഇപ്പോഴും ഓര്‍മിക്കുന്നു. അസാധാരണ പ്ലെയര്‍ തന്നെയായിരുന്നു അദ്ദേഹം. മറ്റു കളിക്കാരില്‍ നിന്നും വ്യത്യസ്തമായ ബാറ്റിങ് മികവ് വില്ല്യംസണുണ്ടായിരുന്നു. അന്നത്തെ ടൂര്‍ണമെന്റില്‍ തങ്ങളുടെ ജൂനിയര്‍ ടീമുകള്‍ക്കായി കളിച്ച വില്ല്യംസണ്‍, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവര്‍ ഇപ്പോള്‍ സീനിയ ടീമിനു വേണ്ടിയും കളിക്കുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നുവെന്നും കോലി പറഞ്ഞു.

പ്രത്യേക സ്ഥാനം

പ്രത്യേക സ്ഥാനം

അണ്ടര്‍ 19 ലോകകപ്പിനു തന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം തന്നെയുണ്ടെന്നു കോലി വ്യക്തമാക്കി. കരിയറിലെ ഒരു നാഴികക്കല്ല് തന്നെയായിരുന്നു 2008ലെ അണ്ടര്‍ 19 ലോകകപ്പ്. താനടക്കമുള്ളവര്‍ക്കു കരിയര്‍ പടുത്തുയര്‍ത്താന്‍ ലഭിച്ച നല്ലൊരു അടിത്തറയായിരുന്നു ഈ ടൂര്‍ണമെന്റ്. അതിനു ശേഷമാണ് താങ്ങള്‍ക്കെല്ലാം കരിയറില്‍ മുന്നേറാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെയാണ് അണ്ടര്‍ 19 ലോകകപ്പ് വളരെ സ്‌പെഷ്യലാണെന്നു പറയുന്നത്.
നിങ്ങള്‍ക്കു ലഭിക്കുന്ന വലിയൊരു അവസരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യണമെന്നും കോലി കൂട്ടിച്ചേര്‍ത്തു. 2008ലെ ലോകകപ്പില്‍ 47 ശരാശരിയില്‍ 235 റണ്‍സെടുത്ത അദ്ദേഹം ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു.

കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ

കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ

കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ വരാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇറങ്ങുക. ന്യൂസിലാന്‍ഡില്‍ 2018ല്‍ നടന്ന കഴിഞ്ഞ ടൂര്‍ണമെന്റില്‍ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ പൃഥ്വി ഷാ നയിച്ച ഇന്ത്യ ജേതാക്കളായിരുന്നു. ഇന്ത്യയുടെ നാലാമത്തെ ജൂനിയര്‍ ലോകകപ്പ് നേട്ടം കൂടിയായിരുന്നു ഇത്.
ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത് ബാറ്റ്‌സ്മാന്‍ പ്രിയം ഗാര്‍ഗാണ്. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള താരമാണ് 19 കാരനായ പ്രിയം. ഗ്രൂപ്പ് എയില്‍ ന്യൂസിലാന്‍ഡ്, ശ്രീലങ്കസ, ജപ്പാന്‍ എന്നിവര്‍ക്കൊപ്പമാണ് ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്.

Story first published: Thursday, January 2, 2020, 10:30 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+