ടി20യില്‍ ഇന്ത്യ എന്തിന് അവരെ തഴഞ്ഞു? രണ്ടു പേരും വേണം... കോലിയോട് ഗാംഗുലി
ദില്ലി: നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ നേരത്തേ സ്ഥിരം സാന്നിധ്യമായിരുന്ന റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും ഇപ്പോള്‍ പടിക്കു പുറത്താണ്. സ്ഥിരതയില്ലാത്ത പ്രകടനം തന്നെയാണ് ഇരുവര്‍ക്കും വിനയായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്തിടെ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ ഇരുവരെയും ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല.

കുല്‍ദീപിനെയും ചഹലിനെയും ഇന്ത്യയുടെ ടി20 ടീമിലേക്കു തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ നായകനും ഇതിഹാസ താരവുമായ സൗരവ് ഗാംഗുലി. ടി20യില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായി മാറാന്‍ ശേഷിയുള്ളവരാണ് ഇരുവരും. ടി20യില്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് ചഹല്‍. മറ്റുള്ളവര്‍ക്കു അവസരം നല്‍കുന്നതിനായാണ് ചഹലിനെ ഇപ്പോള്‍ മാറ്റി നിര്‍ത്തിയതെന്നാണ് താന്‍ വിശ്വസിക്കുന്നത്. രണ്ടു ഇടംകൈയന്‍ സ്പിന്നര്‍മാരെ ഇന്ത്യക്കു ആവശ്യമില്ലെന്നും ഗാംഗുലി പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് ഇത് തയ്യാറെടുപ്പിന്റെ സമയമാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരയില്‍ ചില യുവതാരങ്ങള്‍ക്കു ഇന്ത്യ അവസരം നല്‍കിയിരുന്നു. രാഹുല്‍ ചഹര്‍, വാഷിങ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ സ്പിന്നര്‍മാരായി ടീമിലുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications