For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യൂനിവേഴ്‌സല്‍ ബോസ് ഗെയ്‌ലല്ല!! കോലി... റെക്കോര്‍ഡ് ബുക്കില്‍, കുല്‍ദീപിനും ചരിത്രനേട്ടം

ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20യിലാണ് ഇരുവരും പുതിയ നേട്ടത്തിന് അവകാശികളായത്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തിനു തകര്‍പ്പന്‍ ജയത്തോടെ തന്നെ തുടക്കം കുറിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ടീം ഇന്ത്യ. ട്വന്റി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ എട്ടു വിക്കറ്റിന് ഇംഗ്ലണ്ടിനെ ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തുകയും ചെയ്തു.

ബൗളിങില്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെയും ബാറ്റിങില്‍ ലോകേഷ് രാഹുലിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്. ഈ മല്‍സരം കഴിഞ്ഞതോടെ ചില നാഴികക്കല്ലുകള്‍ പിറക്കുകയും ചെയ്തിരുന്നു. അവ എന്തൊക്കെയാണെന്നു നോക്കാം.

 കോലി 2000 റണ്‍സ് ക്ലബ്ബില്‍

കോലി 2000 റണ്‍സ് ക്ലബ്ബില്‍

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി അന്താരാഷ്ട്ര ട്വന്റി20യില്‍ 2000 റണ്‍സ് ക്ലബ്ബില്‍ അംഗമായതാണ് ഇവയിലൊന്ന്. ഈ നേട്ടത്തിനു അര്‍ഹനായ ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം.
ന്യൂസിലന്‍ഡ് താരങ്ങളായ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ബ്രെന്‍ഡന്‍ മക്കുല്ലം, പാകിസ്താന്റെ ശുഐബ് മാലിക്ക് എന്നിവര്‍ മാത്രമേ നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ.
ഇംഗ്ലണ്ടിനെതിരേ ഇറങ്ങുമ്പോള്‍ 1992 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മല്‍സരത്തില്‍ എട്ടു റണ്‍സ് കൂടി നേടിയതോടെ കോലി എലൈറ്റ് ക്ലബ്ബില്‍ അംഗമാവുകയായിരുന്നു.

അതിവേഗം കോലി

അതിവേഗം കോലി

ഏറ്റവും വേഗത്തില്‍ അന്താരാഷ്ട്ര ടി20യില്‍ 2000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡിനും കോലി അര്‍ഹനായി. വെറും 56 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം 2000 റണ്‍സ് പൂര്‍ത്തിയാക്കിയത്. ന്യൂസിലന്‍ഡിന്റെ മുന്‍ സൂപ്പര്‍ താരം മക്കുല്ലത്തിന്റെ പേരിലായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്. 66 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു മക്കുല്ലത്തിന്റെ നേട്ടം. ഇതാണ് കോലി തിരുത്തിക്കുറിച്ചത്.
ഗുപ്റ്റില്‍ 68ഉം ശുഐബ് 98ഉം ഇന്നിങ്‌സുകളില്‍ നിന്നാണ് 2000 റണ്‍സ് കണ്ടെത്തിയത്. ഗുപ്റ്റിലാണ് (2271 റണ്‍സ്) റണ്‍വേട്ടയില്‍ തലപ്പത്ത്. മക്കുല്ലം 2140ഉം ശുഐബ് 2039ഉം റണ്‍സെടുത്തു. 2018 റണ്‍സാണ് കോലിയുടെ അക്കൗണ്ടിലുള്ളത്.

കുല്‍ദീപിനും റെക്കോര്‍ഡ്

കുല്‍ദീപിനും റെക്കോര്‍ഡ്

മല്‍സരത്തില്‍ നാലോവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റാണ് ഇന്ത്യയുടെ റിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് കടപുഴക്കിയത്. വന്‍ സ്‌കോറിലേക്കു കുതിച്ച ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയതും അദ്ദേഹമായിരുന്നു. അന്താരാഷ്ട്ര ട്വന്റി20യില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറെന്ന റെക്കോര്‍ഡാണ് കുല്‍ദീപ് തന്റെ പേരിലാക്കിയത്.
നേരത്തേ രണ്ട് ഇന്ത്യന്‍ ബൗളര്‍മാര്‍ മാത്രമേ ട്വന്റി20യില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളൂ. യുസ്‌വേന്ദ്ര ചഹലും (ആറിന് 25) ഭുവനേശ്വര്‍ കുമാറുമാണ് (അഞ്ചിന് 24) എന്നിവരാണ് ഇവര്‍.

അക്മലിനെ മറികടന്ന് ധോണി

അക്മലിനെ മറികടന്ന് ധോണി

ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും പുതിയൊരു നേട്ടം തന്റെ പേരില്‍ കുറിച്ചു. ജോണി ബെയര്‍സ്‌റ്റോയെയും ജോ റൂട്ടിനെയും ധോണി കളിയില്‍ സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് ഇരുവരെയും ധോണി പവലിയനിലേക്കു മടക്കിയത്.
ട്വന്റി20യില്‍ ഇതോടെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയവരുടെ എണ്ണം 33 ആയി. ടി20യില്‍ ഇതു പുതിയ റെക്കോര്‍ഡ് കൂടിയാണ്. 32 സ്റ്റംപിങുകള്‍ നടത്തിയ മുന്‍ പാക് താരം കമ്രാന്‍ അക്മലിന്റെ റെക്കോര്‍ഡാണ് ധോണി തിരുത്തിയത്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Wednesday, July 4, 2018, 13:51 [IST]
Other articles published on Jul 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+