Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20യില്‍ കേമന്‍ കോലിയോ, രോഹിത്തോ? എല്ലാം കണക്കുകള്‍ പറയും... തകര്‍പ്പന്‍ പ്രകടനം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലുകളായി വിശേഷിപ്പിക്കപ്പെടുന്ന ബാറ്റ്‌സ്മാന്‍മാരാണ് വിരാട് കോലിയും രോഹിത് ശര്‍മയും. മൂന്നു ഫോര്‍മാറ്റുകളിലും കോലിയില്ലാത്ത ടീം ഇന്ത്യയെക്കുറിച്ച് ചിന്തിക്കുക പോലും ബുദ്ധിമുട്ടാവുമ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തും പകരം വയ്ക്കാനില്ലാത്ത താരമാണ്.

ടി20 ക്രിക്കറ്റിലേക്കു വരികയാണെങ്കില്‍ കോലിയേക്കാള്‍ കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത് രോഹിത്താണെന്നു കാണാം. ടി20യിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ ഇവരില്‍ ആരാണ് കേമനെന്നു നോക്കാം.

രോഹിത്തിനെ പിന്തള്ളി കോലി

രോഹിത്തിനെ പിന്തള്ളി കോലി

ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് നേരത്തേ രോഹിത്തിന്റെ പേരിലായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൊഹാലിയില്‍ ബുധനാഴ്ച നടന്ന ടി20ക്കു ശേഷം കോലി ഇതു കൈക്കലാക്കിയിരുന്നു.
മല്‍സരത്തില്‍ പുറത്താവാതെ 72 റണ്‍സ് നേടിയതോടെയാണ് ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്തേക്കു കയറിയത്. രോഹിത്താവട്ടെ ഈ മല്‍സരത്തില്‍ 12 റണ്‍സിനു പുറത്താവുകയും ചെയ്തിരുന്നു.

ഇഞ്ചോടിഞ്ച് പോര്

ഇഞ്ചോടിഞ്ച് പോര്

ടി20യില്‍ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ ഒന്നാംസ്ഥാനത്തിനു വേണ്ടി കോലിയും രോഹിത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്്‌ക്കെതിരായ മല്‍സര ശേഷം ഒരുപക്ഷെ കോലിയെ മറികടന്ന് രോഹിത്ത് ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാനും സാധ്യതയുണ്ട്. കാരണം നിലവില്‍ ഇരുതാരങ്ങളും തമ്മില്‍ ഏഴു റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ.

കണക്കുകളില്‍ കോലി

കണക്കുകളില്‍ കോലി

റണ്‍വേട്ടയില്‍ ഒപ്പത്തിനൊപ്പം തന്നെ പൊരുതുകയാണെങ്കിലും ടി20യിലെ ആകെയുള്ള കണക്കുകള്‍ നോക്കിയാല്‍ രോഹിത്തിനേക്കാള്‍ കേമന്‍ കോലി തന്നെയാണെന്നു നിസംശയം പറയാന്‍ കഴിയും.
നിലവില്‍ കോലി ടി20യില്‍ 2441ഉം രോഹിത് 2434ഉം റണ്‍സാണ് നേടിയിട്ടുള്ളത്. എന്നാല്‍ രോഹിത്തിനേക്കാള്‍ 26 മല്‍സരങ്ങള്‍ കുറച്ചാണ് കോലി കളിച്ചിട്ടുള്ളത്. കോലി 71 ടി20കള്‍ കളിച്ചപ്പോള്‍ രോഹിത് 97 മല്‍സരങ്ങളില്‍ ഇറങ്ങി. ഇതു മാത്രമല്ല കോലിക്കു 50.85 എന്ന മികച്ച ശരാശരിയുണ്ടെങ്കില്‍ ഹിറ്റ്മാന്റേത് 32.45 ആണ്.

ഒന്നില്‍ മാത്രം ഹിറ്റ്മാന്‍ മുന്നില്‍

ഒന്നില്‍ മാത്രം ഹിറ്റ്മാന്‍ മുന്നില്‍

ടി20യിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രം രോഹിത്താണ് കേമന്‍. ടി20യില്‍ അദ്ദേഹം നാലു സെഞ്ച്വറികള്‍ നേടിയപ്പോള്‍ കോലിക്ക് ഒന്നു പോലുമില്ല.
പുറത്താവാതെ നേടിയ 90 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, കോലി 22 ഫിഫ്റ്റികള്‍ കുട്ടി ക്രിക്കറ്റില്‍ നേടിയപ്പോള്‍ 17 എണ്ണമാണ് രോഹിത്തിന് നേടാനായത്. കോലി രണ്ടു തവണയും രോഹിത് ആറു തവണയും ടി20യില്‍ പൂജ്യത്തിന് പുറത്തായിട്ടുണ്ട്.

Story first published: Friday, September 20, 2019, 14:53 [IST]
Other articles published on Sep 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+