Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ v/s വെസ്റ്റ് ഇന്‍ഡീസ്: നാലു ബോളര്‍മാരെ കളിപ്പിക്കാന്‍ കോലി, നറുക്ക് ആര്‍ക്കെല്ലാം?

ആന്റിഗ്വ: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ജേസണ്‍ ഹോള്‍ഡര്‍ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരാട് കോലിയുടെ അന്തിമ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സ്‌പെഷ്യലിസ്റ്റ് ബോളര്‍മാരോടുള്ള വിരാട് കോലിയുടെ പ്രിയം എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ ആന്റിഗ്വയിലെ ആദ്യ ടെസ്റ്റില്‍ നാലു സ്‌പെഷ്യലിസ്റ്റ് ബോളര്‍മാര്‍ക്കുള്ള സാധ്യതയാണ് ഇന്ത്യന്‍ നായകന്‍ കല്‍പ്പിച്ചിരിക്കുന്നത്. ഇതേസമയം, പിച്ച് കണ്ടതിന് ശേഷം മാത്രമേ കോലി അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

നാലു ബോളർമാർ

നാലു ബോളർമാർ

നിലവില്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലെ പിച്ച് മൂടിവെച്ച നിലയിലാണ്. പിച്ച് കണ്ടതിന് ശേഷം അന്തിമ ഇലവനില്‍ മൂന്നു പേസര്‍മാരും ഒരു സ്പിന്‍ ബോളറും മതിയോ, അതോ രണ്ടു പേസര്‍മാരെയും രണ്ടു സ്പിന്നറെയും ആവശ്യമാണോ എന്ന കാര്യം തീരുമാനിക്കുകയുള്ളൂ — മത്സരത്തിന് മുന്നോടിയായി കോലി വ്യക്തമാക്കി.

ജയം ആവർത്തിക്കും

ജയം ആവർത്തിക്കും

പൊതുവെ ടെസ്റ്റില്‍ അഞ്ചു ബോളര്‍മാര്‍ വേണമെന്ന പക്ഷക്കാരനാണ് കോലി. ഇരുപതു വിക്കറ്റുകളും വീഴ്ത്തുകയാണ് ടെസ്റ്റ് മത്സരങ്ങളുടെ വിജയമന്ത്രമെന്ന് കോലി ഉറച്ചുവിശ്വസിക്കുന്നു. നീണ്ട ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വെള്ള കുപ്പായത്തില്‍ ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ഓസ്‌ട്രേലിയയില്‍ നേടിയ ഐതിഹാസിക പരമ്പര ജയം വിന്‍ഡീസിലും ഇന്ത്യ ആവര്‍ത്തിക്കുമെന്ന് കോലി കരുതുന്നു.

എറിഞ്ഞിട്ട് 'സൈഡാക്കിയിട്ടും' ആര്‍ച്ചര്‍ ഹാപ്പിയല്ല, സ്മിത്തിന് പരിഹാസം... വീഡിയോ വൈറല്‍

പ്രധാനം ചെറുത്തുനിൽപ്പ്

പ്രധാനം ചെറുത്തുനിൽപ്പ്

അന്ന് നാലു മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയ്ക്കാണ് ഇന്ത്യ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ താളത്തിലേക്ക് ടീം എത്തിക്കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറുത്തുനില്‍ക്കുകയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ പ്രധാനം. ഒരു സെഷനില്‍ ആറു വിക്കറ്റു കളഞ്ഞിട്ട്, അടുത്ത സെഷനില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല — കോലി പറഞ്ഞു.

ടീം ഇന്ത്യയുടെ കോച്ച്: 2017ല്‍ അപേക്ഷിച്ചു, ഇത്തവണയില്ല... വീരുവിന് ശാസ്ത്രിപ്പേടിയോ? ഇതാണ് സത്യം

ഓരോ മത്സരത്തിനും പോയിന്റ്

ഓരോ മത്സരത്തിനും പോയിന്റ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായ വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ പരമ്പരയില്‍ രണ്ടു ടെസ്റ്റ് മത്സരങ്ങളാണുള്ളത്. ഓരോ മത്സരത്തിനും അറുപതു പോയിന്റ് വീതം ജയിക്കുന്ന ടീമിന് ലഭിക്കും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ടെസ്റ്റ് മത്സരങ്ങളുടെ പ്രധാന്യം ഉയര്‍ത്തിയെന്ന് കോലി മുന്‍പ് സൂചിപ്പിച്ചിരുന്നു. ഇനി നടക്കുന്ന ഓരോ ടെസ്റ്റ് മത്സരങ്ങളും ഏറെ പ്രധാന്യമുള്ളതാണ്. സമനിലയ്ക്കായി കളിക്കാതെ ജയിക്കാന്‍ വേണ്ടി ടീമുകള്‍ ബാറ്റു വീശാന്‍ തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം കോലി അഭിപ്രായപ്പെടുകയുണ്ടായി.

Story first published: Thursday, August 22, 2019, 14:15 [IST]
Other articles published on Aug 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+