For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയെ പിഴുതെറിഞ്ഞ് കോട്രല്‍, പമ്പരം കറങ്ങി മിഡില്‍ സ്റ്റംപ് — വീഡിയോ

അതിമനോഹരം. രണ്ടാം മത്സരത്തില്‍ വിരാട് കോലിയുടെ വിക്കറ്റു പിഴുതെടുത്ത പന്തിനെ വിശേഷിപ്പിക്കാന്‍ മറ്റൊരു വാക്കില്ല. ചാട്ടുളി കണക്കെ ഷെല്‍ഡണ്‍ കോട്രല്‍ എറിഞ്ഞ പന്ത് മിഡില്‍ സ്റ്റംപ് പിഴുതുപോയെന്ന് തിരിച്ചറിയാന്‍ കോലിക്ക് കുറച്ചു സമയംവേണ്ടിവന്നു.

പ്രതിരോധം തകർത്തു

പ്രതിരോധം തകർത്തു

ഫുള്‍ ലെങ്തില്‍ കോള്‍ട്രലെറിഞ്ഞ പന്തിനെ ഓണ്‍സൈഡിലേക്ക് ഷോട്ടു പായിക്കാനാണ് കോലി ശ്രമിച്ചത്. പന്തില്‍ നിന്നും കണ്ണെടുക്കാതെ ഇന്ത്യന്‍ നായകന്‍ ബാറ്റു വീശിയെങ്കിലും പ്രതീക്ഷതിലും കൂടുതല്‍ വേഗം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. കോലിയുടെ പ്രതിരോധം തകര്‍ത്തു കയറിയ പന്ത് 'നടുക്കുറ്റിയും' പറിച്ചാണ് കടന്നുപോയത്.

വിഖ്യാത സല്യൂട്ട്

വിഖ്യാത സല്യൂട്ട്

വിക്കറ്റ് വീണതിന് പിന്നാലെ കോട്രലിന്റെ വിഖ്യാതമായ സല്യൂട്ട് ഇന്ത്യന്‍ നായകന്‍ കോലിക്കും കിട്ടി. മത്സരത്തില്‍ 23 പന്തില്‍ 28 റണ്‍സുമായി നില്‍ക്കവെയാണ് കോലിക്ക് വിക്കറ്റ് നഷ്ടപ്പെട്ടത്. പരമ്പരയില്‍ ഇതു രണ്ടാം തവണയാണ് കോട്രലിന് മുന്നില്‍ കോലിക്ക് ചുവടുപിഴയ്ക്കുന്നതും. ഫ്‌ളോറിഡയില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സിക്സർ രാജാവ്

സിക്സർ രാജാവ്

51 പന്തില്‍ 67 റണ്‍സ് അടിച്ചെടുത്ത രോഹിത് ശര്‍മ്മയാണ് ഇന്നലെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. മൂന്നു പടുകൂറ്റന്‍ സിക്‌സറുകള്‍ പറത്തിയ രോഹിത്, ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സിക്‌സടിച്ച താരമായും മാറി. ഇതുവരെ ക്രിസ് ഗെയിലായിരുന്നു സിക്‌സറുകളില്‍ കേമന്‍.

ഈ ചെറുക്കന് മാത്രം എന്താണിത്ര തിടുക്കം? - പന്തിനെതിരെ രോഷം

ഗെയ്ൽ പിന്നിൽ

ഗെയ്ൽ പിന്നിൽ

മത്സരത്തിന്റെ പതിനൊന്നാം ഓവറില്‍ സുനില്‍ നരെയ്‌നെ ഡീപ്പ് മിഡ് വിക്കറ്റിന് മുകളില്‍ നിലംതൊടാതെ പറത്തിയാണ് ഹിറ്റ്മാന്‍ പുതിയ റെക്കോര്‍ഡ് കൈയ്യെത്തിപ്പിടിച്ചത്. നിലവില്‍ 107 സിക്‌സറുകള്‍ രോഹിത്തിന്റെ പേരിലുണ്ട്. ഗെയിലിന്റെ പേരില്‍ 105 ഉം. 103 സിക്‌സറുകള്‍ സ്വന്തം പേരില്‍ കുറിച്ച ന്യൂസിലാന്റ് താരം മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഏറ്റവും കൂടുതല്‍ സിക്‌സടിച്ച മൂന്നാമത്തെ ട്വന്റി-20 ബാറ്റ്‌സ്മാന്‍.

തൂത്തുവാരാന്‍ ടീം ഇന്ത്യ... വരുത്തും അടിമുടി മാറ്റങ്ങള്‍, ആരൊക്കെ പുറത്താവും?

കോലിക്കും റെക്കോർഡ്

കോലിക്കും റെക്കോർഡ്

വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും റെക്കോര്‍ഡുകളുടെ പുസ്തകത്തില്‍ ഇന്ത്യന്‍ നായകന്‍ കോലിയും ഇന്നലെ കയറിപ്പറ്റുകയുണ്ടായി. സുരേഷ് റെയ്‌നയെ പിന്നിലാക്കി ട്വന്റി-20 -യില്‍ ഏറ്റവുമധികം റണ്‍സ് കുറിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് ഇപ്പോള്‍ കോലി.

കളിയറിയാത്ത മകനെ ടീമില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു!! മുന്‍ നായകനെതിരേ ഗംഭീര്‍... രൂക്ഷ വിമര്‍ശനം

മറ്റു താരങ്ങൾ

8,416 റണ്‍സാണ് കുട്ടിക്രിക്കറ്റില്‍ കോലിയുടെ ആകെ സമ്പാദ്യം. സുരേഷ് റെയ്‌നയും ശിഖര്‍ ധവാനും പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇതേസമയം, റണ്‍വേട്ടയില്‍ മുന്നിലാണെങ്കിലും അര്‍ധ സെഞ്ചുറിയുടെ കാര്യത്തില്‍ രോഹിത്താണ് കോലിക്കും മുകളില്‍ ഒന്നാമന്‍.

[വീഡിയോ കടപ്പാട് – യൂട്യൂബ്]

Story first published: Monday, August 5, 2019, 18:11 [IST]
Other articles published on Aug 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+