കോലിയും രോഹിത്തും കാരണം ധോണി അന്നു ചൂടായി! ഇതായിരുന്നു സംഭവം
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂളായ ക്യാപ്റ്റന്മാരിലൊരാളാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി. വളരെ അപൂര്‍വ്വമായി മാത്രമേ കളിക്കളത്തില്‍ അദ്ദേഹം രോഷമോ, നിരാശയോ പ്രകടിപ്പിക്കുന്നത് നമ്മള്‍ കാണാറുള്ളൂ. വിജയത്തിലും തോല്‍വിയിലും സമചിത്തയോടെ പ്രതികരിച്ചിരുന്ന അപൂര്‍വ്വം ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണി. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ ധോണി തന്റെ നിരാശയും ദേഷ്യവും പുറത്ത് പ്രകടിപ്പിക്കാറുള്ളൂ. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
നിലവിലെ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടെസ്റ്റ് നായകന്‍ വിരാട് കോലിയും കാരണമാണ് ഒരിക്കല്‍ ധോണി രോഷം പ്രകടിപ്പിച്ചിട്ടുള്ളത്. 2012ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മല്‍രത്തിനിടെയായിരുന്നു ഇത്. കോലി ടീമിന്റെ വൈസ് ക്യാപ്റ്റനായ ശേഷമുള്ള ആദ്യത്തെ മല്‍സരവും ഇതായിരുന്നു. ഈ കളിയില്‍ കോലിക്കും രോഹിത്തിനും സംഭവിച്ച ഒരു പിഴവ് കാരണമായിരുന്നു ധോണി ചൂടായത്.

ഫീല്‍ഡിങിലെ പിഴവ്
ആര്‍ അശ്വിന്റെ യൂട്യൂബ് ചാനലില്‍ മുമ്പ് സംസാരിക്കവെയായിരുന്നു കോലി ഈ സംഭവം ഓര്‍മിച്ചെടുത്തത്. അതു നല്ല തമാശയായിരുന്നു. അന്നു ധോണി അതേക്കുറിച്ച് അത്ര ഹാപ്പിയായിരുന്നില്ലെന്നു ഞാന്‍ ഓര്‍മിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 329 റണ്‍സായിരുന്നു നേടിയതെന്നാണ് കരുതുന്നത്. കളിയുടെ തുടക്കത്തില്‍ വലിയ ചില കൂട്ടുകെട്ടുകളുണ്ടാക്കാന്‍ പാകിസ്താനു കഴിഞ്ഞു.
അതിനിടെയാണ് രോഹിത്തും ഞാനും തമ്മില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഒരു ആശയക്കുഴപ്പമുണ്ടായത്. പാക് ടീമിന് അപ്പോള്‍ സിംഗിളായിരുന്നു ലഭിക്കേണ്ടിയിരുന്നത്. പക്ഷെ ഞങ്ങളുടെ പിഴവിനെ തുടര്‍ന്ന് മൂന്നു റണ്‍സ് ലഭിച്ചു. ഇതായിരുന്നു ധോണി ചൂടാവാന്‍ കാരണമെന്നും കോലി അശ്വിനോടു പറഞ്ഞിരുന്നു.

ഞങ്ങള്‍ കൂട്ടിയിടിച്ചു വീണു
ഇര്‍ഫാന്‍ പഠാന്‍ ബോളിനു പിറകെ ഓടിയതും അത് എംഎസിനു ത്രോ ചെയ്തതും ഞാന്‍ ഓര്‍മിക്കുന്നു. എങ്ങനെയാണ് ഇവര്‍ കൂട്ടിയിടിക്കുകയെന്നും മൂന്നു റണ്‍സ് നല്‍കുകയെന്നും ചോദിക്കുന്നതു പോലെയായിരുന്നു ധോണിയുടെ പ്രതികരണം.
നിങ്ങളായിരുന്നു (അശ്വിന്‍) അന്ന് ബൗള്‍ ചെയ്തത്. ഉമര്‍ അക്മലിന്റെയായിരുന്നു ഷോട്ട്. ഡീപ്പ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഞാന്‍ ബോളിലേക്കു ഓടിയടുത്തു, ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ നിന്നും രോഹിത്തും പന്ത് പിടിക്കാന്‍ ഓടിയെത്തിയിരുന്നു. ഇതിനിടെ എന്റെ തല രോഹിത്തിന്റെ തോളില്‍ ഇടിക്കുകയും ഞങ്ങള്‍ നിലത്തു വീഴുകയും ചെയ്തു. രണ്ടു പേര്‍ക്കു പരിക്കൊന്നും സംഭവിച്ചിരുന്നില്ല. ഞങ്ങളില്‍ നിന്നു മിസ്സായ ബോള്‍ ഇര്‍ഫാനായിരുന്നു ഫീല്‍ഡ് ചെയ്ത് ധോണിക്കു ത്രോ ചെയ്തത്. അപ്പോഴായിരുന്നു ധോണി നിരാശയോടെ പ്രതികരിച്ചത്. എന്താണ് സംഭവിച്ചതെന്നു പോലും എനിക്കും രോഹിത്തിനും അഞ്ചു മിനിറ്റ് സമയക്കേക്കു മനസ്സിലായില്ലെന്നും കോലി അശ്വിനോടു തുറന്നു പറഞ്ഞിരുന്നു.

ബാറ്റിങില്‍ പ്രായശ്ചിത്തം ചെയ്തു
ഫീല്‍ഡിങിലെ ഈ പിഴവിനു ബാറ്റിങില്‍ വിരാട് കോലിയും രോഹിത് ശര്‍മയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. മാച്ച് വിന്നിങ് ഇന്നിങ്‌സുകളായിരുന്നു രണ്ടു പേരും കളിച്ചത്. കോലി അദ്ദേഹത്തിന്റെ ഏകദിന കരിയറിലെ ഉയര്‍ന്ന സ്‌കോറായ 183 റണ്‍സ് ഈ മല്‍സരത്തില്‍ അടിച്ചെടുത്തിരുന്നു. 148 ബോളുകളില്‍ നിന്നായിരുന്നു ഇത്. രോഹിത്താവട്ടെ 83 ബോളില്‍ 68 റണ്‍സും നേടിയുന്നു. മൂന്നാം വിക്കറ്റില്‍ രോഹിത്- കോലി സഖ്യം ചേര്‍ന്നെടുത്ത 172 റണ്‍സാണ് 300ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചത്.
പക്ഷെ ടൂര്‍ണമെന്റില്‍ ഇന്ത്യക്കു ഫൈനല്‍ കാണാതെ പുറത്താവേണ്ടി വന്നിരുന്നു. 2014ലെ അടുത്ത ഏഷ്യാ കപ്പിലും ഇന്ത്യ ഫ്‌ളോപ്പായി മാറി. 2016ലാണ് ധോണിക്കു കീഴില്‍ ഇന്ത്യ കന്നി ഏഷ്യാ കപ്പ് സ്വന്തമാക്കിയത്. 2108ല്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലും ഇന്ത്യ ജേതാക്കളായിരുന്നു. അന്നു ധോണിയും ടീമിന്റെ ഭാഗമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications