Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ഫ്‌ളോപ്പാവാന്‍ പ്രാര്‍ഥിച്ചു! ഇവര്‍ ഹാപ്പി, ടി20യിലേക്കു ഗംഭീറിന്റെ വിളിയെത്തുമോ?

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ ഫ്‌ളോപ്പ് ഷോയില്‍ മലയാളി വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണിനു തീര്‍ച്ചയായും വലിയ നിരാശ തന്നെയുണ്ടാവും. കാരണം ടി20യില്‍ ടീമിന്റെ ഓപ്പണിങ്, വിക്കറ്റ് കീപ്പിങ് റോള്‍ അരക്കിട്ടുറപ്പിക്കാനുള്ള അവസരമാണ് അദ്ദേഹം പാഴാക്കിക്കളഞ്ഞത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ മിന്നിച്ചിരുന്നെങ്കില്‍ സഞ്ജു സീറ്റുറപ്പിക്കുമായിരുന്നു.

പക്ഷെ ഒരു ഫിഫ്റ്റി പോലുമില്ലാതെയാണ് അദ്ദേഹത്തിനു പരമ്പര അവസാനിപ്പിക്കേണ്ടി വന്നത്. അഞ്ചു കളിയില്‍ സ്‌കോര്‍ ചെയ്യാനായത് വെറും 51 റണ്‍സ് മാത്രം. ഉയര്‍ന്ന സ്‌കോര്‍ 26 റണ്‍സുമാണ്. ഈ പരമ്പരയിലെ ദയനീയ പ്രകടനം കാരണം ടി20 ടീമില്‍ നിന്നും മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ഇനി സഞ്ജുവിനെ കൈവിടുമോയെന്നാണ് അറിയാനുള്ളത്.

ടി20 പരമ്പരയില്‍ സഞ്ജുവിന്റെ ഈ വീഴ്ച ചില താരങ്ങളെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്. കാരണം എങ്കില്‍ മാത്രമേ ടി20 ടീമിലേക്കു ഇവര്‍ക്കു ഒരു തിരിച്ചുവരവ് സാധ്യതയുമുള്ളൂ. ഇംഗ്ലണ്ടിനെതിരേ അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറണമെന്നു ആഗ്രഹിച്ച താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ISHAN KISHAN

ഇഷാന്‍ കിഷന്‍

ഒരു സമയത്തു ടി20യില്‍ രോഹിത് ശര്‍മയുടെ സ്ഥിരം ഓപ്പണിങ് പങ്കാളിയായിരുന്ന ഇടംകൈയന്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ദേശീയ ടീമിനു പുറത്താണ്. 2023 നവംബര്‍ 28നു ഓസ്‌ട്രേലിയയുമായി ഗുവാഹത്തിയില്‍ നടന്ന ടി20യിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.

അതിനു ശേഷമുള്ള സൗത്താഫ്രിക്കന്‍ പര്യടനത്തിനിടെ പാതിവഴിയില്‍ നാട്ടിലേക്കു മടങ്ങിയ അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും കളിക്കാതെ ഏറെ നാള്‍ 'മുങ്ങി' നടക്കുകയായിരുന്നു. ബിസിസിഐയും ഇന്ത്യന്‍ കോച്ചായ രാഹുല്‍ ദ്രാവിഡുമെല്ലാം ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഇഷാന്‍ തയ്യാറായില്ല. ഇതോടെയാണ് താരത്തിന്റെ കഷ്ടകാലം തുടങ്ങിയത്. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്താക്കപ്പെട്ട ഇഷാന്‍ ദേശീയ ടീമില്‍ നിന്നും പൂര്‍ണമായി അവഗണിക്കപ്പെട്ടു.

ടി20യില്‍ ഭേദപ്പെട്ട റെക്കോര്‍ഡാണ് താരത്തിനുള്ളത്. ഐപിഎല്ലിലടക്കം 192 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഇഷാന്‍ 28.41 ശരാശരിയില്‍ 133.11 സ്‌ട്രൈക്ക് റേറ്റില്‍ 4916 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്നു സെഞ്ച്വറികളും ടി20 കരിയറില്‍ കുറിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. അതിവേഗം സ്‌കോര്‍ ചെയ്യാന്‍ മിടുക്കനായ ഇഷാന്‍ ടി20 ഫോര്‍മാറ്റിന് ഏറ്റവും അനുയോജ്യനായ താരം കൂടിയാണ്.

കെഎല്‍ രാഹുല്‍

സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് സഞ്ജു സാംസണിന്റെ വീഴ്ച ആഗ്രഹിച്ചിട്ടുള്ള രണ്ടാമത്തെയാള്‍. ദീര്‍ഘകാലം രോഹിത് ശര്‍മയ്‌ക്കൊപ്പം ടി20യില്‍ ഇന്ത്യയുടെ സ്ഥിരം ഓപ്പണറായിരുന്നു അദ്ദേഹം. ശ്രദ്ധേയമായ പല പ്രകടനങ്ങളും രാഹുല്‍ നടത്തിയെങ്കിലും പിന്നീട് സ്‌ട്രൈക്ക് റേറ്റില്‍ വലിയ രീതിയിലുള്ള ഇടിവ് സംഭവിക്കുകയും ഇതു അദ്ദേഹത്തിനു ടീമിലെ സ്ഥാനവും നഷ്ടപ്പെടുത്തുകയുമായിരുന്നു.

KL RAHUL

എങ്കിലും ടി20യിലേക്കുള്ള തിരിച്ചുവരവ് സാധ്യത രാഹുല്‍ പൂര്‍ണമായി കൈവിട്ടിട്ടില്ല. 2022 നവംബറില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചത്. അതിനു ശേഷം ഒരിക്കല്‍പ്പോലും ടി20 ടീമിലേക്കു താരം പരിഗണിക്കപ്പെട്ടതുമില്ല.

ഐപിഎല്ലിലുള്‍പ്പെടെ 226 ടി20കളില്‍ ഇതിനകം കളിച്ചതിന്റെ അനുഭവസമ്പത്ത് രാഹുലിനുണ്ട്. 135.85 സ്‌ട്രൈക്ക് റേറ്റില്‍ 7586 റണ്‍സ് അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തു. ആറു സെഞ്ച്വറികളും 65 ഫിഫ്റ്റികളുമാണ് ടി20യില്‍ രാഹുലിന്റെ സമ്പാദ്യം. ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബാറ്ററാണെന്നതു രാഹുലിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. അടുത്ത ഐപിഎല്ലില്‍ കസറിയാല്‍ അദ്ദേഹത്തിനു ഇനിയും ടി20 ടീമിലേക്കു മടങ്ങിയെത്താം.

റുതുരാജ് ഗെയ്ക്വാദ്

യുവതാരം റുതുരാജ് ഗെയ്ക്വാദാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. ഇന്ത്യന്‍ ടീമിനു അകത്തും പുറത്തുമായി തുടരുന്നയാളാണ് അദ്ദേഹം. എന്നാല്‍ ടി20യില്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഇതു മുതലാക്കാനും റുതുരാജിനായിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് അദ്ദേഹം അവസാനമായി ടി20യില്‍ കളിച്ചത്.

ടി20 കരിയറെടുത്താല്‍ ഇതിനകം 145 മല്‍സരങ്ങളില്‍ റുതുരാജ് കളിച്ചുകഴിഞ്ഞു. 39.95 ശരാശരിയില്‍ 140.46 സ്‌ട്രൈക്ക് റേറ്റില്‍ 4874 റണ്‍സും സ്‌കോര്‍ ചെയ്തു. ആറു സെഞ്ച്വറിയും 33 ഫിഫ്റ്റികളുമടക്കമാണിത്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ സ്ഥിരതയും വലിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള ശേഷിയുമാണ് ഇതു അടിവരയിടുന്നത്.

Story first published: Thursday, February 6, 2025, 6:27 [IST]
Other articles published on Feb 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+