For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങള്‍ രോഹിത് ഫാനാണോ? ഈ റെക്കോര്‍ഡുകള്‍ പുറത്തു പറയേണ്ട! നാണംകെടും

നാലു റെക്കോര്‍ഡുകളറിയാം

ഇന്ത്യയില്‍ മാത്രമല്ല പുറത്തും നിരവധി ആരാധകരുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നായകെന്ന നിലയില്‍ ദേശീയ ടീമിനൊപ്പവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും തകര്‍പ്പന്‍ റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. അഞ്ചു ഐപിഎല്‍ കിരീടങ്ങളേറ്റു വാങ്ങിയ ഒരേയൊരു നായകനാണ് ഹിറ്റ്മാന്‍.

1

കഴിഞ്ഞ നവംബറില്‍ വിരാട് കോലിക്കു പകരം ഇന്ത്യയുടെ സ്ഥിരം നായകസ്ഥാനമേറ്റെടുത്ത ശേഷം ഒരു ദ്വിരാഷ്ട്ര പരമ്പര പരമ്പര പോലും രോഹിത്തിനു കീഴില്‍ ഇന്ത്യക്കു നഷ്ടമായിട്ടില്ല. ഏകദിനത്തില്‍ കൂടുതല്‍ ഡബിള്‍ സെഞ്ച്വറികള്‍, ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍, ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറികള്‍ തുടങ്ങി ഒരുപിടി ബാറ്റിങ് റെക്കോര്‍ഡുകള്‍ നിലവില്‍ രോഹിത്തിന്റെ പേരിലുണ്ട്.

2

പക്ഷെ രോഹിത്ത് മറക്കാനാഗ്രഹിക്കുന്ന, ആരാധകര്‍ പുറത്തുപറയാന്‍ ഇഷ്ടപ്പെടാത്ത ചില നാണക്കേടിന്റെ റെക്കോര്‍ഡുകളും അദ്ദേഹത്തിനു സ്വന്തമായുണ്ട്. രോഹിത്തും ആരാധകരും ഒരുപോലെ വെറുക്കുന്ന ഈ ദയനീയ റെക്കോര്‍ഡുകള്‍ ഏതൊക്കെയെന്നറിയാം.

ഐപിഎല്ലില്‍ കൂടുതല്‍ ഡെക്കുകള്‍

ഐപിഎല്ലില്‍ കൂടുതല്‍ ഡെക്കുകള്‍

ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ തവണ ഡെക്കായി ക്രീസ് വിടേണ്ടി വന്ന ബാറ്ററെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. 14 തവണയാണ് അദ്ദേഹം അക്കൗണ്ട് തുറക്കാനാവാതെ ക്രീസ് വിട്ടിട്ടുള്ളത്. കഴിഞ്ഞ സീസണിലായിരുന്നു രോഹിത്തിനെ ഈ നാണക്കേട് തേടിയെത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ യുവ പേസര്‍ മുകേഷ് ചൗധരിയാണ് അദ്ദേഹത്തെ പൂജ്യത്തിനു മടക്കിയത്. ഇതോടെ 14ാമതും രോഹിത്ത് ഡെക്കാവുകയും ചെയ്തു.

4

13 തവണ ഡെക്കായ ഹര്‍ഭജന്‍ സിങ്, പിയൂഷ് ചൗള എന്നിവരുടെ പേരിലായിരുന്നു നേരത്തേ ഓള്‍ടൈം റെക്കോര്‍ഡ്. ഇതാണ് ഹിറ്റ്മാന്‍ തിരുത്തിയത്.
കഴിഞ്ഞ സീസണ്‍ രോഹിത്തിനു മാത്രമല്ല മുംബൈയ്ക്കും മോശമായിരുന്നു. ചരിത്രത്തിലാദ്യമായി മുംബൈ അവസാന സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. രോഹിത്താവട്ടെ 14 മല്‍സരങ്ങളില്‍ നിന്നും നേടിയത് വെറും 248 റണ്‍സ് മാത്രമായിരുന്നു.

177, 111*; സച്ചിന്റെ പിന്‍ഗാമി രോഹിത് തന്നെ, ഉറപ്പിച്ചു, പക്ഷെ സംഭവിച്ചത് ഡിക്കെ പറയുന്നു

കൂടുതല്‍ ബൗഡുകള്‍

കൂടുതല്‍ ബൗഡുകള്‍

2013ല്‍ ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി ഏകദിന ഫോര്‍മാറ്റില്‍ ഓപ്പണര്‍ സ്ഥാനത്തേക്കു പ്രൊമോട്ട് ചെയ്തതാണ് രോഹിത് ശര്‍മയുടെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. അതുവരെ സ്ഥിരത പുലര്‍ത്താന്‍ പാടുപെട്ടിരുന്ന ബാറ്ററായിരുന്നു അദ്ദേഹം. 2019ല്‍ ടെസ്റ്റിലും ഓപ്പണിങിലേക്കു വന്നതോടെ രോഹിത് എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരം സാന്നിധ്യമാവുകയും ചെയ്തു.
എന്നാല്‍ ഏറ്റവുമധികം തവണ ബൗള്‍ഡായിട്ടുള്ള ഇന്ത്യന്‍ താരമെന്ന നാണക്കേട് ഹിറ്റ്മാന്റെ പേരിലാണ്. 2019ല്‍ ബംഗ്ലാദേശുമായുള്ള ടി20യില്‍ ഷഫിയുല്‍ ഇസ്ലാമിന്റെ ബൗളിങില്‍ പുറത്തായതോടെയാണ് അദ്ദേഹം ഈ റെക്കോര്‍ഡിനു അവകാശിയായത്.

ഏറ്റവും വലിയ തോല്‍വി

ഏറ്റവും വലിയ തോല്‍വി

ഇന്ത്യന്‍ ഏകദിന നായകനെന്ന നിലയില്‍ ഒരു ദയനീയ റെക്കോര്‍ഡ് രോഹിത് ശര്‍മയുടെ പേരിലുണ്ട്. ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ പരാജയമേറ്റുവാങ്ങിയ ഇന്ത്യന്‍ ഏകദിന ക്യാപ്റ്റനാണ് രോഹിത്. 2019ലായിരുന്നു ഈ നാണക്കേട് അദ്ദേഹത്തെ തേടിയെത്തിയത്. ഇതിനു കാരണക്കാര്‍ ആയവര്‍ ന്യൂസിലാന്‍ഡുമാണ്.

7

ന്യൂസിലാന്‍ഡിലെ ഹാമില്‍റ്റണില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ അന്നു ബാറ്റിങിന് അയക്കപ്പെടുകയായിരുന്നു. പക്ഷെ പേസും സ്വിങുമുള്ള പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു. വെറും 92 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിയില്‍ 14.4 ഓവറില്‍ ന്യൂസിലാന്‍ഡ് അനായാസം ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഏകദിനത്തില്‍ ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തില്‍ ഇത്രയും വലിയൊരു പരാജയം ഇന്ത്യ നേരിട്ടിട്ടില്ല.

Asia Cup: രക്ഷിക്കാന്‍ രോഹിത്തിനുമാവില്ല, പാകിസ്താനോടു ഇന്ത്യ വീണ്ടും തോല്‍ക്കും! കാരണമറിയാം

ടി20യില്‍ കൂടുതല്‍ ഡെക്കുകള്‍

ടി20യില്‍ കൂടുതല്‍ ഡെക്കുകള്‍

ഐപിഎല്ലില്‍ മാത്രമല്ല ഇന്ത്യക്കു വേണ്ടി ടി20യില്‍ ഏറ്റവുമധികം ഡെക്കായിട്ടുള്ള താരമെന്ന നാണക്കേടും രോഹിത് ശര്‍മയുടെ പേരിലാണ്. ടി20യില്‍ ഇതുവരെ എട്ടുി തവണയാണ് അദ്ദേഹം പൂജ്യത്തിനു പുറത്തായിട്ടുള്ളത്.
അതേസമയം, ടി20യില്‍ നാലു സെഞ്ച്വറികളുള്ള ലോകത്തിലെ ഏക താരമെന്ന റെക്കോര്‍ഡ് കൂടി രോഹിത്തിനു സ്വന്തമാണ് എന്നതാണ് രസകരമായ കാര്യം.

Story first published: Friday, August 19, 2022, 14:23 [IST]
Other articles published on Aug 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+