For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളി മതിയാക്കി രാഹുല്‍! വിരമിക്കല്‍ പോസ്റ്റില്‍ ഞെട്ടി ക്രിക്കറ്റ് ലോകം, ശരിക്കും സംഭവിച്ചതെന്ത്?

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുന്നത് സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിന്റെ വിരമിക്കല്‍ പോസ്റ്റാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രാഹുല്‍ പങ്കുവച്ച വിരമിക്കല്‍ പോസ്റ്റ് അദ്ദേഹത്തിന്റെ ഫാന്‍സിനു വലിയ ഷോക്കായി മാറുകയും ചെയ്തു. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രാഹുലിനു ആശംസകള്‍ നേര്‍ന്നു പലരും രംഗത്തു വരികയും ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ രാഹുല്‍ കളി മതിയാക്കിയോ? അദ്ദേഹത്തിന്റെ വിരമിക്കല്‍ പോസ്റ്റിനു പിന്നിലെ യാഥാര്‍ഥ്യമെന്താണ്? ഇതേക്കുറിച്ച നമുക്കു പരിശോധിക്കാം.

എനിക്കൊരു പ്രഖ്യാപനം നടത്താനുണ്ട്. കാത്തിരിക്കൂയെന്നു രാഹുല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതു ആരാധകര്‍ക്കിടയില്‍ വലിയ രീതിയിലുള്ള ചര്‍ച്ചയായി മാറുകയും ചെയ്തു. എന്തു പ്രഖ്യാപനമായിരിക്കും രാഹുല്‍ നടത്താന്‍ പോവുന്നതെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍.

ഐപിഎല്‍ കൂടുമാറ്റത്തെക്കുറിച്ചായിരിക്കാം രാഹുല്‍ പുറത്തു വിടാന്‍ പോവുന്നതെന്നു പലരും സംശയിക്കുകയും ചെയ്തു. ഈ തരത്തില്‍ അഭിപ്രായങ്ങള്‍ പ്രചരിക്കവെയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുള്ള വിരമിക്കല്‍ പോസ്റ്റ്.

KL RAHUL

ഒരുപാട് ആലോചിക്കുകയും പലതും പരിഗണിക്കുകയും ചെയ്ത ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന തുടക്കത്തോടെയായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രാഹുലിന്റെ ദൈര്‍ഘ്യമേറിയ പോസ്റ്റ്. മനോഹരമായ ഈ യാത്രയുടെ ഭാഗമായതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നു പറഞ്ഞായിരുന്നു പോസ്റ്റ് അവസാനിപ്പിച്ചത്.

രാഹുലിന്റെ ഫോട്ടോയുള്ള ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന്റെ സ്റ്റോറിയെന്ന നിലയിലാണ് ഇതു പ്രത്യക്ഷപ്പെട്ടത്. 32ാം വയസ്സില്‍ തന്നെയുള്ള രാഹുലിന്റെ വിരമിക്കല്‍ തീരുമാനം ആരാധകരെ ശരിക്കും അമ്പരപ്പിക്കുക തന്നെ ചെയ്തു. ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടിയുള്ള ശക്തമായ മല്‍സരവും സമീപകാലത്തെ ചില മോശം പ്രകടനങ്ങളുമെല്ലാം ആവാം രാഹുലിന്റെ വിരമിക്കല്‍ തീരുമാനത്തിനു പിന്നിലെന്നും ആരാധകര്‍ ഉറപ്പിച്ചു.

പക്ഷെ രാഹുലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെത്തി സ്റ്റോറി പരിശോധിച്ചപ്പോഴാണ് സത്യമെന്താണെന്നു വ്യക്തമായത്. അവിടെ അദ്ദേഹത്തിന്റ സ്റ്റോറിയില്‍ അങ്ങനെയൊരു പോസ്റ്റ് കാണാന്‍ തന്നെയില്ലായിരുന്നു. ഇതോടെയാണ് രാഹുലിന്റെ അതേ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമുപയോഗിച്ച് ആരോ കൃത്രിമമായി തയ്യാറാക്കിയ വിരമിക്കല്‍ പോസ്റ്റായിരുന്നു അതെന്നു വ്യക്തമായത്.

ഇതു രാഹുലിന്റെ ആരാധകരെ ക്ഷുഭിതരാക്കുകയും വ്യാജ പോസ്റ്റ് പ്രചരിച്ചവര്‍ക്കെതിരേ അവര്‍ ആഞ്ഞടിക്കുകയും ചെയ്തു. ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ രാഹുലിനെതിരേ ഈ തരത്തില്‍ വ്യാജ പോസ്റ്റുകള്‍ തയ്യാറാക്കാന്‍ നാണമില്ലേയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിച്ചത്. കെഎല്‍ രാഹുല്‍ വിരമിച്ചെന്ന തരത്തില്‍ വ്യാജ പോസ്റ്റ് തയ്യാറാക്കിയതിനു പിന്നില്‍ റിഷഭ് പന്തിന്റെയോ, സഞ്ജു സാംസണിന്റെയോ ആരാധകരാവുമെന്നും അവര്‍ തുറന്നടിക്കുന്നു.

KL RAHUL

അതേസമയം, അടുത്ത മാസം നടക്കാനിരിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍. മികച്ച പ്രകടനം നടത്തി സപ്തംബറില്‍ തുടങ്ങുന്ന ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ റിഷഭ് പന്ത് ടെസ്റ്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പാറാവുമെന്നാണ് വിവരം.

ബാക്കപ്പിന്റെ റോളിലേക്കു യുവതാരം ധ്രുവ് ജുറേലും രംഗത്തുണ്ട്. അതുകൊണ്ടു തന്നെ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളില്‍ മാത്രമേ രാഹുലിനു ടീമില്‍ സ്ഥാനം ലഭിക്കാനിടയുള്ളൂ. ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. ആദ്യ രണ്ടു കളിയിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്ന രാഹുലിനെ അവസാന കളിയില്‍ പുറത്തിരുത്തുകയായിരുന്നു.

Story first published: Friday, August 23, 2024, 13:37 [IST]
Other articles published on Aug 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+