
ഏകദിനത്തിലും ട്വന്റി-20 -യിലും ടീം സുശക്തമാണ്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകള്‍ക്ക് എതിരെ നേടിയ പരമ്പരജയങ്ങള്‍ കോലിപ്പടയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേസമയം ട്വന്റി-20 പരമ്പരയ്ക്ക് മുന്‍പ് ടീം ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് അഴിച്ചുപണിയണമെന്നാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിന്റെ അഭിപ്രായം.
ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ക്രുനാല്‍ വേണ്ട, ജഡേജ മതി... കാരണം ചൂണ്ടിക്കാട്ടി ബാംഗര്‍

കെഎല്‍ രാഹുലിനെ മൂന്നാം നമ്പറില്‍ നിന്നും മാറ്റണം. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം രാഹുലിനെ ഓപ്പണ്‍ ചെയ്യാന്‍ വിടണമെന്ന് ലക്ഷ്മണ്‍ പറയുന്നു. നിലവിലെ ഫോമില്‍ ഓപ്പണറാവാനുള്ള എല്ലാ യോഗ്യതയും കെഎല്‍ രാഹുലിനുണ്ട്. നേരത്തെ, ബംഗ്ലാദേശിനെതിരെ മൂന്നാം നമ്പറിലായിരുന്നു കെല്‍ രാഹുല്‍ ഇറങ്ങിയത്. ശിഖര്‍ ധവാന്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്തു. എന്നാല്‍ വിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയില്‍ സമവാക്യങ്ങള്‍ മാറിയിട്ടുണ്ട്.

വിശ്രമം കഴിഞ്ഞ വിരാട് കോലി തിരിച്ചെത്തി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. ഈ അവസരത്തില്‍ കെഎല്‍ രാഹുലിന് ഓപ്പണറായി സ്ഥാനക്കയറ്റം നല്‍കണം, ലക്ഷ്മണ്‍ വ്യക്തമാക്കി.എന്തായാലും പതിവുപോലെ മൂന്നാം നമ്പറില്‍ തന്നെയായിരിക്കും തിരിച്ചെത്തിയ വിരാട് കോലി കളിക്കുക. മുന്‍നിരയില്‍ ധവാന്റെ ഒഴിവാണ് ടീം ഇന്ത്യയ്ക്ക് നികത്തേണ്ടത്.
ലോകകപ്പിന് കൂട്ടാതിരുന്നത് നിര്‍ഭാഗ്യം, നാലാം നമ്പര്‍ താരത്തെ തിരഞ്ഞെടുത്ത് പ്രസാദ്

നേരത്തെ, ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണിങ് ഇറങ്ങിയ പരിചയമുണ്ട് രാഹുലിന്. അതുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്റി-20 പരമ്പരയില്‍ യുവതാരത്തെ ഒരിക്കല്‍ക്കൂടി ഓപ്പണറാക്കാന്‍ കോലി ആലോചിക്കും. നിലവില്‍ പരിക്കേറ്റ ധവാന് പകരം മലയാളി താരം സഞ്ജു സാംസണും 15 അംഗ സ്‌ക്വാഡിലുണ്ട്. മുന്‍പ് ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയിലും സഞ്ജുവുണ്ടായിരുന്നു. എന്നാല്‍ മൂന്നു മത്സരങ്ങളും സൈഡ് ബെഞ്ചിലിരുന്നാണ് താരം കണ്ടത്. ഇക്കുറി വിരാട് കോലിക്ക് കീഴില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

ഇതേസമയം, നാലാം നമ്പറില്‍ ശ്രേയസ് അയ്യറെ ഇറക്കാന്‍ ലക്ഷ്മണ്‍ ആവശ്യപ്പെടുന്നുണ്ട്. ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തില്‍ ശ്രേയസിന്റെ മികവ് ഏവരും കണ്ടതാണ്. ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാര്‍ പെട്ടെന്നു കൂടാരം കയറിയപ്പോള്‍ ശ്രേയസ് ഇന്ത്യന്‍ ഇന്നിങ്‌സ് പിടിച്ചുനിര്‍ത്തി. സാഹചര്യം മനസിലാക്കി കളിക്കാന്‍ ശ്രേയസിന് കഴിയും. ഒരുഘട്ടത്തില്‍ രാഹുല്‍ ആക്രമിച്ചു കളിച്ചപ്പോള്‍ ശ്രേയസ് സാവധാനം മറുഭാഗത്ത് നിലയുറപ്പിച്ചു. രാഹുല്‍ പുറത്തായി റിഷഭ് പന്ത് വന്നപ്പോള്‍ ശ്രേയസിന്റെ കളി മാറി. താരം സ്‌കോറിങ് നിയന്ത്രണം ഏറ്റെടുത്തു. നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ ശ്രേയസിന് കഴിയും, കഴിഞ്ഞ ദിവസം ലക്ഷ്മണ്‍ അടിവരയിട്ടു പറഞ്ഞു.


Click it and Unblock the Notifications