Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ക്രുനാല്‍ വേണ്ട, ജഡേജ മതി... കാരണം ചൂണ്ടിക്കാട്ടി ബാംഗര്‍

bnangar

ദില്ലി: നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പുകഴ്ത്തി മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗര്‍. ടി20 ടീമിലും തീര്‍ച്ചയായും ജഡേജ വേണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. ബംഗ്ലാദേശിനെതിരേ നടന്ന ഇന്ത്യയുടെ അവസാന ടെസ്റ്റ് പരമ്പരയിലും ജഡേജ കളിച്ചിരുന്നു.

മിന്നുന്ന ഫോമില്‍ കളിക്കുന്ന അദ്ദേഹത്തെ അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. ക്രുനാല്‍ പാണ്ഡ്യക്കു പകരമാണ് ജഡേജ ടി20 ടീമില്‍ തിരിച്ചെത്തിയത്. ഇത് ഉചിതമായ തീരുമാനമാണെന്നു ബാംഗര്‍ അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പില്‍ ജഡേജ വേണം

ടി20 ലോകകപ്പില്‍ ജഡേജ വേണം

ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ജഡേജയും വേണമെന്നു ബാംഗര്‍ നിര്‍ദേശിച്ചു. ഏഴാം നമ്പറില്‍ മികച്ചൊരു ഓള്‍റൗണ്ടറെ ഇന്ത്യക്കു ആവശ്യമാണ്. മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാനും ബൗളിങില്‍ നാലോവര്‍ ക്വാട്ട തികയ്ക്കാനും ശേഷിയുള്ള താരമായിരിക്കണം അയാള്‍. ഈ റോള്‍ ഏറ്റവുമധികം യോജിക്കുന്നത് ക്രുനാലിന് അല്ല ജഡേജയ്ക്കാണെന്നും ബാംഗര്‍ ചൂണ്ടിക്കാട്ടി.

ക്രുനാലിനു കഴിയുന്നില്ല

ക്രുനാലിനു കഴിയുന്നില്ല

ടി20യില്‍ തന്റെ നാലോവര്‍ പൂര്‍ത്തിയാക്കാന്‍ പോലും ക്രുനാലിനു ഇപ്പോള്‍ സാധിക്കുന്നില്ല. മാത്രമല്ല ബാറ്റിങിലും അത്ര മികച്ച പ്രകടനമല്ല താരം കാഴ്ചവയ്ക്കുന്നത്. മറുഭാഗത്തു ജഡേജ ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ബാംഗര്‍ പറഞ്ഞു.
ടി20യില്‍ മികച്ചൊരു റിസ്റ്റ് സ്പിന്നര്‍ ഇന്ത്യക്കു ആവശ്യമാണ്. ടീമിന്റെ സമീപകാലത്തെ പ്രകടനത്തില്‍ ഇവരുടെ പ്രകടനം നിര്‍ണായകമായിട്ടുണ്ടെന്നും മുന്‍ ബാറ്റിങ് കോച്ച് വിശദമാക്കി.

ക്രുനാലിന്റെ ഫോം

ക്രുനാലിന്റെ ഫോം

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ക്രുനാല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 18 ടി20കളില്‍ താരം കളിച്ചു കഴിഞ്ഞു. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തുന്നതു പോലെയുള്ള പ്രകടനം ക്രുനാലിന് പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരേ നടന്ന കഴിഞ്ഞ ടി20 പരമ്പരില്‍ രണ്ടു മല്‍സരങ്ങളില്‍ 32 റണ്‍സ് വിട്ടുകൊടുത്ത താരത്തിനു വിക്കറ്റ് ലഭിച്ചിരുന്നില്ല. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും ക്രുനാല്‍ നിരാശപ്പെടുത്തിയിരുന്നു.
അതേസമയം, ഏകദിന ലോകകപ്പിനു ശേഷം ടെസ്റ്റ്, ഏകദിന ടീമിലെ സ്ഥിരസാന്നിധ്യമാണ് ജഡേജ. ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ട കളിയില്‍ 59 പന്തില്‍ 77 റണ്‍സുമായി ജഡേജ തിളങ്ങിയിരുന്നു.

Story first published: Friday, November 29, 2019, 12:20 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+