വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പിന് കൂട്ടാതിരുന്നത് നിര്‍ഭാഗ്യം, നാലാം നമ്പര്‍ താരത്തെ തിരഞ്ഞെടുത്ത് പ്രസാദ്

മുംബൈ: നാലാം നമ്പറില്‍ ആരെ സ്ഥിരമായി ഇറക്കാം? ബിസിസിഐ സെലക്ടമാര്‍ തലപുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. യുവരാജിന് ശേഷം പറ്റിയൊരു നാലാം നമ്പര്‍ താരത്തെ ടീം ഇന്ത്യയ്ക്ക് കണ്ടെത്താനായിട്ടില്ല. ധോണിയും ദിനേശ് കാര്‍ത്തിക്കും അമ്പാട്ടി റായുഡുവുമടക്കം നിരവധി താരങ്ങളെ ഈ സ്ഥാനത്തേക്ക് മാനേജ്‌മെന്റ് പരീക്ഷിച്ചു. പക്ഷെ നിരാശ മാത്രമായിരുന്നു ഫലം.

നാലാം നമ്പർ തലവേദന

ഏകദിന, ട്വന്റി-20 ഫോര്‍മാറ്റുകളിലാണ് ബിസിസിഐക്ക് ഈ തലവേദന. മുന്‍നിരയില്‍ രോഹിതും കോലിയും ഉള്ളതുകൊണ്ട് നാലാം നമ്പറിലെ വിള്ളല്‍ ടീം ഇന്ത്യ ഒരുവിധം മറച്ചുപിടിക്കുന്നു. പക്ഷെ എക്കാലവും ഇതു തുടരാനാവില്ല.ലോകകപ്പിന് ശേഷമുള്ള മത്സരങ്ങള്‍ നോക്കിയാല്‍ ശ്രേയസ് അയ്യറാണ് പിന്നെയും പ്രതീക്ഷ നല്‍കുന്നത്. പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദും ഇക്കാര്യം സമ്മതിക്കുന്നു.

പന്തിന്‍റെ ദിനം എണ്ണപ്പെട്ടു!! ഈ പോക്ക് പോയാല്‍ സഞ്ജു തട്ടിയെടുക്കും... മുന്നറിയിപ്പുമായി ലക്ഷ്മണ്‍

നിർഭാഗ്യകരം

ലോകകപ്പ് സ്‌ക്വാഡില്‍ ശ്രേയസിനെ ഉള്‍പ്പെടുത്താതിരുന്നത് നിര്‍ഭാഗ്യകരമായെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രസാദ് അഭിപ്രായപ്പെട്ടു. '18 മാസം മുന്‍പാണ് ശ്രേയസിനെ ഏകദിന ടീമിലേക്ക് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത്. അന്ന് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു. പരമ്പരയില്‍ ശ്രേയസ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുകയുണ്ടായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ശ്രേയസിന് തുടര്‍ന്നും അവസരങ്ങള്‍ നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് സാധിച്ചില്ല', എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

വൈകിയ വേള

ശ്രേയസിന്റെ ഇപ്പോഴത്തെ പ്രകടനത്തില്‍ സെലക്ടര്‍മാര്‍ പൂര്‍ണ തൃപ്തരാണ്. ഏകദിനത്തിലും ട്വന്റി-20 -യിലും ഒരുപോലെ മികവു കാട്ടാന്‍ താരത്തിന് സാധിക്കുന്നു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീം നേരിടുന്ന നാലാം നമ്പര്‍ ആശങ്കയ്ക്ക് ശ്രേയസ് അയ്യര്‍ പരിഹാരമാണെന്ന് വൈകിയ വേളയില്‍ എംഎസ്‌കെ പ്രസാദ് സൂചിപ്പിച്ചു. ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്.

പുതുമുഖങ്ങൾ

ഡിംസബര്‍ ഒന്നിന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങില്‍ പുതിയ സെലക്ഷന്‍ കമ്മിറ്റി ചുമതലയേല്‍ക്കുമെന്ന് സൂചനയുണ്ട്. എന്തായാലും നാലാം നമ്പറിലെ പ്രശ്‌നം മാറ്റി നിര്‍ത്തിയാല്‍ നിലവിലെ സെലക്ഷന്‍ കമ്മിറ്റിയ്ക്ക് ഏതാനും നേട്ടങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട്. മൂന്നു ഫോര്‍മാറ്റിലും ദീര്‍ഘകാലം കളിപ്പിക്കാവുന്ന ഒരുപിടി പുതുമുഖങ്ങളെ പ്രസാദും കമ്മിറ്റിയും ഇന്ത്യയ്ക്ക് നല്‍കി.

രോഹിത് – പൊള്ളാര്‍ഡ് പോര് സത്യമോ? ട്വിറ്ററിലെ 'ഒഴിവാക്കല്‍'... പ്രതികരിച്ച് ഹിറ്റ്മാന്‍

നേട്ടങ്ങൾ

ഇന്ത്യയുടെ ബൗളിങ് നിരയ്ക്ക് മൂര്‍ച്ച കൂട്ടിയതിലും സെലക്ഷന്‍ കമ്മിറ്റിക്ക് നിര്‍ണായക പങ്കുണ്ട്. കൃത്യമായ സമയത്ത് കൃത്യമായ താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഇവര്‍ തയ്യാറായി. അടുത്തകാലം വരെ ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ തുറുപ്പുച്ചീട്ട്. എന്നാല്‍ ഇപ്പോള്‍ ചിത്രം മാറി. ഇഷാന്ത്, ഉമേഷ്, ഷമി ത്രയത്തെയും ടീമുമായി സെലക്ഷന്‍ കമ്മിറ്റി വിളക്കിച്ചേര്‍ത്തു.

2016 -ലാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ എംഎസ്‌കെ പ്രസാദ് ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായത്. കരിയറില്‍ ആറു ടെസ്്റ്റ് മത്സരങ്ങളും 17 ഏകദിനങ്ങളും പ്രസാദ് കളിച്ചിട്ടുണ്ട്.

Story first published: Friday, November 29, 2019, 12:04 [IST]
Other articles published on Nov 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X