Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്- പൊള്ളാര്‍ഡ് പോര് സത്യമോ? ട്വിറ്ററിലെ 'ഒഴിവാക്കല്‍'... പ്രതികരിച്ച് ഹിറ്റ്മാന്‍

മുംബൈ: വെസ്റ്റ് ഇന്‍ഡീസിന്റെ നിശ്ചിത ഓവര്‍ ടീം നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായി കിരോണ്‍ പൊള്ളാര്‍ഡ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തത് ദിവസങ്ങള്‍ക്കു മുമ്പ് വാര്‍ത്തയായിരുന്നു. ഐപിഎല്ലില്‍ രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യന്‍സിലെ താരം കൂടിയാണ് പൊള്ളാര്‍ഡ്. മാത്രമല്ല ദീര്‍ഘകാലമായി ഐപിഎല്ലില്‍ ഒരുമിച്ച് കളിച്ചു കൊണ്ടിരിക്കുന്ന ഇരുവരും അടുത്ത സൃഹൃത്തുക്കള്‍ കൂടിയാണ്.

വിന്‍ഡീസ് ടീമിന്റെ ഇന്ത്യന്‍ പര്യടനം അടുത്ത മാസം നടക്കാനിരിക്കെയായിരുന്നു പൊള്ളാര്‍ഡ് ട്വിറ്ററില്‍ താന്‍ ഫോളോ ചെയ്യുന്നവരുടെ നിരയില്‍ നിന്നു ഹിറ്റ്മാനെ നീക്കിയത്. ഇപ്പോഴിതാ ഇതില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് രോഹിത്.

ദേഷ്യം പ്രകടിപ്പിച്ച് രോഹിത്

ട്വിറ്ററിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെയായിരുന്നു പൊള്ളാര്‍ഡിനെതിരേ രോഹിത്തിന്റെ പ്രതികരണം. ദേഷ്യം പ്രകടിപ്പിക്കുന്ന മൂന്ന് ഇമോജിയോടൊപ്പം കിരോണ്‍ പൊള്ളാര്‍ഡിനെ ടാഗ് ചെയ്തു അദ്ദേഹം ട്വീറ്റ് ചെയ്യുകയുമായിരുന്നു.
ഇരുവരും തമ്മിലുള്ള ഈ പോര് വെറും പബ്ലിസിറ്റിക്കു വേണ്ടിയുള്ള അഭിനയം മാത്രമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അടുത്ത മാസം ഇന്ത്യ- വിന്‍ഡീസ് പോരാട്ടം നടക്കാനിരിക്കെ പരമ്പരയിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനാണ് ഇതെന്നും ഇവര്‍ സൂചിപ്പിക്കുന്നു.

പരസ്യം പുറത്തിറക്കി

രോഹിത്തിനെ പൊള്ളാര്‍ഡ് അണ്‍ഫോളോ ചെയ്തതിനു ശേഷം ഇതു വിഷയമാക്കി ഇന്ത്യ- വിന്‍ഡീസ് പരമ്പരയുമായി ബന്ധപ്പെട്ടു സ്റ്റാര്‍ സ്‌പോര്‍ട്‌സ് അടുത്തിടെ ഒരു പരസ്യം പുറത്തിറക്കിയിരുന്നു. അണ്‍ഫ്രണ്ട്ഷിപ്പ് ഡേയെന്ന ഹാഷ് ടാഗോടെയായിരുന്നു പരസ്യം.
വിമാനത്താവളത്തിലെത്തുന്ന പൊള്ളാര്‍ഡിനെ സ്വീകരിക്കാന്‍ രോഹിത് കാറില്‍ എത്തുന്നതോടെയാണ് വീഡിയോയുടെ തുടക്കം. ഇന്ത്യയെ അതും അവരുടെ നാട്ടില്‍ വച്ച് തോല്‍പ്പിക്കുന്നത് ഏറെ സന്തോഷം നല്‍കുമെന്ന് പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടുവെന്ന് കാറിലെ എഫ്എം റേഡിയോയില്‍ പറയുന്നു. ഇതു കേട്ട രോഹിത് ഉടന്‍ കാര്‍ കേടായെന്ന വ്യാജേന വഴിയില്‍ നിര്‍ത്തുകയും തുടര്‍ന്ന് പൊള്ളാര്‍ഡിനെ കൊണ്ട് തള്ളിക്കുകയും ചെയ്യുന്നു. ഇതിനിടെ കാര്‍ മുന്നോട്ടെടുത്ത രോഹിത്, ഇടയ്ക്ക് നിര്‍ത്തിയ ശേഷം പൊള്ളാര്‍ഡിന്റെ ലഗ്ഗേജുകള്‍ റോഡിലേക്കിട്ട് കടന്നു കളയുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

പൊള്ളാര്‍ഡ് മുംബൈക്കൊപ്പം തന്നെ

പൊള്ളാര്‍ഡ് മുംബൈക്കൊപ്പം തന്നെ

2020ലെ ഐപിഎല്ലിന്റെ അടുത്ത സീസണിലും പൊള്ളാര്‍ഡിനെ മുംബൈ നിരയില്‍ കാണാം. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തിനു മുന്നോടിയായി മുംബൈ നിലനിര്‍ത്തിയ കളിക്കാരുടെ കൂട്ടത്തില്‍ അദ്ദേഹവുമുണ്ട്. രോഹിത്തുമായി പൊള്ളാര്‍ഡിന്റെ ഇപ്പോഴത്തെ 'ഉടക്ക്' ഐപിഎല്ലില്‍ മുംബൈക്കു തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ടീമിന്റെ ആരാധകര്‍.
ഇന്ത്യക്കെതിരേ ഡിസംബര്‍ ആറിനു തുടങ്ങുന്ന ടി20, ഏകദിന പരമ്പരകളില്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസ് ടീമിനെ നയിക്കുക. ട്വിറ്ററിലെ പോരിനു ശേഷം രോഹിത്തും പൊള്ളാര്‍ഡും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പരമ്പര കൂടിയായിരിക്കും ഇത്.

Story first published: Friday, November 29, 2019, 11:41 [IST]
Other articles published on Nov 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+