For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ധോണിയെ ട്രോളാറായോ?',കെകെആറിനെ കടന്നാക്രമിച്ച് 'തല' ഫാന്‍സ്,വെറും പ്രഹസനമെന്ന് ജഡേജ

മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീറിനെയാണ് ധോണി ആരാധകര്‍ ലക്ഷ്യമിടുന്നത്

1

സിഎസ്‌കെ: സിഡ്‌നിയില്‍ നടന്ന നാലാം ആഷസ് ടെസ്റ്റിന്റെ അവസാന ദിനത്തിലെ അവസാന സെക്ഷനില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെതിരേ ഓസീസ് താരങ്ങളെല്ലാം അടുത്തു ഫീല്‍ഡ് ചെയ്യുന്ന ചിത്രം പുറത്തുവരികയും വളരെ വേഗം വൈറലായി മാറുകയും ചെയ്തു. ഇത് കണ്ടപ്പോഴാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ട്വിറ്റര്‍ പേജ് അഡ്മിന് കൗതുകം തോന്നിയത്. വെറുതെയിരുന്ന ധോണിയെ ട്രോളിയ കെകെആറിന് ഇപ്പോള്‍ വയറ് നിറഞ്ഞിട്ടുണ്ടാവുമെന്നുറപ്പ്.

2016ല്‍ ധോണി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനുവേണ്ടി കളിക്കുന്ന സമയം. കെകെആറിനെതിരായ മത്സരത്തില്‍ ധോണി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ കെകെആര്‍ നാല് ഫീല്‍ഡര്‍മാരെ അപ്പ് ചെയ്യിപ്പിച്ച ഒരു സംഭവം ഉണ്ടായിരുന്നു. പീയൂഷ് ചൗളയായിരുന്നു അന്ന് ബൗളര്‍. ഇതിന്റെ ചിത്രവും ആഷസ് ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ്ങിന്റെ ചിത്രവും ചേര്‍ത്തുവെച്ചാണ് കെകെആര്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ധോണിയെ ട്രോളിയത്.

1

കെകെആറിന്റെ ട്രോള്‍ പുറത്തുവന്നതുമുതല്‍ അഡ്മിന്‍ എയറിലാണെന്ന് പറയാം. നിലവിലെ താരങ്ങളില്‍ വലിയ ആരാധക പിന്തുണ ഇപ്പോഴുമുള്ള താരമാണ് ധോണി. എതിരാളികള്‍ പോലും ആരാധിക്കുകയും ചെയ്യുന്ന ധോണിക്ക് വിരമിച്ച ശേഷം പോലും വലിയ സ്വീകാര്യതയും പിന്തുണയുമാണ് ലഭിക്കുന്നത്. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ച ധോണി സിഎസ്‌കെയെ നാല് തവണയും കിരീടത്തിലെത്തിച്ചു.

വിമര്‍ശനങ്ങളെയും വിവാദങ്ങളെയും നിശബ്ദമായി മറികടന്ന് വിമര്‍ശകരക്കൊണ്ട് തന്നെ കൈയടിപ്പിക്കാന്‍ ധോണിക്കായിട്ടുണ്ട്. 2020ലെ ഐപിഎല്ലില്‍ പ്ലേ ഓഫ് പോലും കാണാനാവാതെയാണ് സിഎസ്‌കെ പുറത്തായത്. തൊട്ടതെല്ലാം പിഴച്ചപ്പോള്‍ വിമര്‍ശിക്കാന്‍ നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ധോണിയുടെ ബാറ്റിങ് പ്രകടനവും ക്യാപ്റ്റന്‍സിയുമെല്ലാം ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഇതിനോടൊന്നും അദ്ദേഹം പ്രതികരിച്ചില്ല. അവസാന സീസണില്‍ വിമര്‍ശിച്ചവരുടെ മുന്നിലൂടെ കിരീട മുയര്‍ത്തിയാണ് ധോണി കണക്കുവീട്ടിയത്.
ധോണിയെ അതിരുവിട്ട് ആരാധിക്കുന്നവരേറെയാണ്. സിഎസ്‌കെയില്‍ ധോണി തലയാണ്. അതുകൊണ്ട് തന്നെ ധോണിയെ ട്രോളിയെ കെകെആറിന്റെ പേജില്‍ പരിഹാസങ്ങളുടെയും ട്രോളുകളുടെയും മഴയാണ്.മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീറിന് ധോണിയോട് നേരത്തെ മുതല്‍ വിരോധമുള്ളതാണ്. ഇത് പല തവണ ഗംഭീര്‍ പരസ്യമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കെകെആര്‍ ടീമിനെക്കാളും ധോണി ആരാധകര്‍ വേട്ടയാടുന്നത് ഗൗതം ഗംഭീറിനെയാണ്.

1

2011ലെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷമുള്ള പുരസ്‌കാരദാന ചടങ്ങിനിടെ നിരാശയോടെ നില്‍ക്കുന്ന ഗൗതം ഗംഭീറിന്റെ ചിത്രമടക്കം ധോണി ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. നിലവില്‍ അഞ്ച് ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് മാത്രമാണ് കിരീട നേട്ടത്തില്‍ സിഎസ്‌കെയ്ക്ക് മുന്നിലുള്ളത്. രണ്ട് സീസണില്‍ വിലക്ക് നേരിട്ട് മാറിനിന്നില്ലായിരുന്നെങ്കില്‍ സിഎസ്‌കെ മുംബൈക്കൊപ്പമെത്താനുള്ള സാധ്യതയുമുണ്ടായിരുന്നു.
ഗംഭീറിനെതിരേയും കെകെആറിനെതിരേയുമുള്ള ട്രോളുകള്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പുതിയ സീസണിന് മുന്നോടിയായും സിഎസ്‌കെ ധോണിയെ നിലനിര്‍ത്തിയിട്ടുണ്ട്. പലരേയും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നു ഇത്. മെഗാ ലേലമായതിനാല്‍ ധോണിയെ ഒഴിവാക്കി പുതിയൊരു ടീമിനെ രൂപപ്പെടുത്താന്‍ സിഎസ്‌കെ ശ്രമിക്കുമെന്ന് കരുതിയവര്‍ക്ക് മുന്നിലാണ് ധോണിയെ വിട്ടൊരു കളിയുമില്ലെന്ന് നിലനിര്‍ത്തിക്കൊണ്ട് സിഎസ്‌കെ മാനേജ്‌മെന്റ് പറഞ്ഞത്.

ധോണിയെ ട്രോളിയെ കെകെആറിനെതിരേ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറും സിഎസ്‌കെ താരവുമായ രവീന്ദ്ര ജഡേജയും രംഗത്തെത്തി. ധോണിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ജഡേജ വെറും പ്രഹസനമെന്നാണ് കെകെആറിന്റെ പോസ്റ്റിനെ വിശേഷിപ്പിച്ചത്. രണ്ട് തവണ ചാമ്പ്യന്മാരായ ടീമാണെങ്കിലും സിഎസ്‌കെയുടെയും ധോണിയുടെയും ആരാധക പിന്തുണ കെകെആറിനില്ല. അതുകൊണ്ട് തന്നെ ധോണിക്കെതിരായ കെകെആറിന്റെ ട്രോളിന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടുന്നുണ്ട്.

Story first published: Monday, January 10, 2022, 19:00 [IST]
Other articles published on Jan 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+