Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ v/s അയര്‍ലാന്‍ഡ്: ഈ പോരാട്ടം തീരുമാനിക്കും മല്‍സരവിധി!! കേമനാര്? കാത്തിരുന്നു കാണാം

ഡബ്ലിന്‍: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തില്‍ കായിക ലോകം മയങ്ങിനില്‍ക്കവെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരിടവേളയ്ക്കു ശേഷം വീണ്ടുമിറങ്ങുകയാണ്. അയര്‍ലാന്‍ഡുമായി ട്വന്റി20 പരമ്പരയിലാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ആദ്യത്തെ മല്‍സരം ഇന്നു രാത്രി 8.30ന് നടക്കും. 81 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ യുകെ പര്യടനത്തിന് കൂടിയാണ് ഇന്ത്യ-അയര്‍ലാന്‍ഡ് പരമ്പരയോടെ തുടക്കമാവുന്നത്.

ഇരുടീമിലെയും ചില താരങ്ങള്‍ തമ്മിലുള്ള മാറ്റുരയ്ക്കല്‍ എന്ന നിലയില്‍ ഇന്ത്യ- അയര്‍ലാന്‍ഡ് മല്‍സരം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. മല്‍സരവിധി തന്നെ നിര്‍ണയിച്ചേക്കാവുന്ന ഈ പോരാട്ടങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

രോഹിത് x റാങ്കിന്‍

രോഹിത് x റാങ്കിന്‍

ഐറിഷ് പേസര്‍ ബോയ്ഡ് റാങ്കിനും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. നാട്ടിലെ സാഹചര്യങ്ങളില്‍ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന ബൗളിങ് പുറത്തെടുക്കുന്ന താരമാണ് റാങ്കിന്‍.
കഴിഞ്ഞ ഐപിഎല്ലില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ ശേഷമാണ് രോഹിത് വീണ്ടും ഇന്ത്യക്കായി കളിക്കുന്നത്. റാങിനിന്റെ തീപാറുന്ന പന്തുകളെ രോഹിത് എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ വിജയസാധ്യതകള്‍.

 ഭുവനേശ്വര്‍ v/s സ്റ്റിര്‍ലിങ്

ഭുവനേശ്വര്‍ v/s സ്റ്റിര്‍ലിങ്

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും അയര്‍ലാന്‍ഡ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങും തമ്മിലുള്ളില്‍ പോരില്‍ ആര് നേടുമെന്ന് കാത്തിരുന്നു കാണാം. രോഹിത്തിനെപ്പോലെ തന്നെ കഴിഞ്ഞ ഐപിഎല്ലില്‍ ഭുവിയുടെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയിരുന്നു. പരിക്കുമൂലം ഐപിഎല്ലിലെ ചില മല്‍സരങ്ങള്‍ താരത്തിനു നഷ്ടമാവുകയും ചെയ്തിരുന്നു.
ഐപിഎല്ലിനു ശേഷം അഫ്ഗാനിസ്താനെതിരേ നടന്ന ഏക ടെസ്റ്റില്‍ ഭുവിക്ക് വിശ്രനം നല്‍കിയിരുന്നു. ന്യൂബോള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന യഥാര്‍ഥ ഭുവിയെ ഈ പരമ്പരയില്‍ തിരിച്ചു ലഭിക്കുമെന്നാണ് ഉഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഐറിഷ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് സ്റ്റിര്‍ലിങ്. ട്വന്റി20യില്‍ താരത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്റ്റിര്‍ലിങിനെ തുടക്കത്തില്‍ തന്നെ ഭുവിക്ക് പുറത്താക്കാനായാല്‍ അയര്‍ലന്‍ഡിന് കൂച്ചുവിലങ്ങിടാന്‍ ഇന്ത്യക്കാവും.

കുല്‍ദീപ് യാദവ് v/s കെവിന്‍ ഒബ്രിയന്‍

കുല്‍ദീപ് യാദവ് v/s കെവിന്‍ ഒബ്രിയന്‍

ഐറിഷ് ടീമിനെ സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് കെവിന്‍ ഒബ്രിയന്‍. ഏതു ഫോര്‍മാറ്റിലും ഒരുപോലെ ആക്രമിച്ചു കളിക്കുന്ന താരമാണ് അദ്ദേഹം. പാകകിസ്താനെതിരേ നടന്ന അയര്‍ലാന്‍ഡിന്റെ അരങ്ങേറ്റ ടെസ്റ്റിലും സെഞ്ച്വറിയുമായി ഒബ്രിയന്‍ മിന്നിയിരുന്നു.
ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ മധ്യ ഓവറുകളില്‍ നേരിടേണ്ടി വരുന്ന ഐറിഷ് താരങ്ങളിലൊരാളാണ് അദ്ദേഹം. യാദവിന്റെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ ഒബ്രിയന്‍ അടിതെറ്റി വീഴുമോ അതോ കറക്കിയടിക്കുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.

 ശിഖര്‍ ധവാന്‍ v/s പീറ്റര്‍ ചേസ്

ശിഖര്‍ ധവാന്‍ v/s പീറ്റര്‍ ചേസ്

ഐറിഷ് ടീമിലെ പുതിയ കണ്ടുപിടുത്തമാണ് യുവ പേസര്‍ പീറ്റര്‍ ചേസ്. മിന്നല്‍ വേഗത്തില്‍ പന്തെറിയുന്ന ചേസ് ഇതിനകം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ വിറപ്പിക്കാന്‍ ചേസിനാവുമോയെന്നാണ് ഇനി അറിയാനുള്ളത്.
കഴിഞ്ഞ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ ധവാന്‍ ഇന്ത്യക്കു വേണ്ടിയും ഇതാവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ്. അഫ്ഗാനിസ്താനെതിരേ അവസാനമായി കളിച്ച ഏക ടെസ്റ്റിലും ധവാന്‍ അതിവേഗ സെഞ്ച്വറിയോടെ കസറിയിരുന്നു.

വിരാട് കോലി v/s ഡോക്രെല്‍

വിരാട് കോലി v/s ഡോക്രെല്‍

പരിക്കില്‍ നിന്നും മുക്തനായി തിരിച്ചെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഐപിഎല്ലിനു ശേഷം കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് അയര്‍ലാന്‍ഡിനെതിരേയുള്ളത്. മികച്ച പ്രകടനത്തോടെ ദേശീയ തിരിച്ചുവരവ് ആഘോഷിക്കാനൊരുങ്ങുകയാണ് കോലി. അതിന് അയര്‍ലാന്‍ഡിനേക്കാള്‍ മികച്ചൊരു എതിരാളികള്‍ അദ്ദേഹത്തിന് ലഭിക്കാനില്ല.
ഐറിഷ് സ്പിന്നര്‍ ജോര്‍ജ് ഡോക്രെലും കോലിയും തമ്മിലുള്ള പോരാട്ടമാവും ശ്രദ്ധിക്കപ്പെടുക. ട്വന്റി20യില്‍ മികച്ച റെക്കോര്‍ഡുള്ള ബൗളറാണ് അദ്ദേഹം.

Story first published: Wednesday, June 27, 2018, 13:31 [IST]
Other articles published on Jun 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+