IPL 2020: പറഞ്ഞത് വിഡ്ഢിത്തം, ധോണിക്കു ഒന്നു ശ്രമിച്ചു നോക്കാമായിരുന്നു- ആഞ്ഞടിച്ച് പീറ്റേഴ്‌സന്‍
ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കു നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ സിഎസ്‌കെ 16 റണ്‍സിനു പരാജയപ്പെട്ട കളിയിലെ ബാറ്റിങ് പൊസിഷനാണ് ധോണിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. കളിയില്‍ ധോണി ഏഴാമനായിട്ടായിരുന്നു ബാറ്റ് ചെയ്യാനെത്തിയത്.
ബാറ്റിങില്‍ സ്വയം പിന്നിലേക്കു വലിഞ്ഞ അദ്ദേഹം പകരം സാം കറെന്‍, റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് എന്നിവരെയെല്ലാം നേരത്തേ ഇറക്കുകയായിരുന്നു. ഇവരില്‍ കറെനും റുതുരാജിനും അനുഭവസമ്പത്ത് കുറവുമായിരുന്നു. റുതുരാജിന്റെ കന്നി ഐപിഎല്‍ മല്‍സരം കൂടിയായിരുന്നു ഇത്. ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ധോണി ശ്രമിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍.

ധോണിയുടെ ന്യായീകരണം വിഡ്ഢിത്തം
രാജസ്ഥാനെതിരേ ബാറ്റിങില്‍ താഴേക്ക് ഇറങ്ങിയതിനെ മല്‍സരശേഷം ധോണി ന്യായീകരിച്ചിരുന്നു. ഏറെക്കാലത്തിനു ശേഷമായിരുന്നു താന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയതെന്നും 14 ദിവസത്തെ ക്വാറന്റീന്‍ സഹായിച്ചില്ലെന്നും ഇതു കാരണമാണ് ബാറ്റിങില്‍ നേരത്തേ ഇറങ്ങാതിരുന്നതെന്നുമായിരുന്നു ധോണി ചൂണ്ടിക്കാട്ടിയത്.
ഇതിനെ രൂക്ഷമായ ഭാഷയിലായിരുന്നു പീറ്റേഴ്‌സന്‍ വിമര്‍ശിച്ചത്. ഈ വിഡ്ഢിത്തങ്ങളൊന്നും താന്‍ അംഗീകരിക്കാന്‍ പോവുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ശ്രമിച്ചു നോക്കാമായിരുന്നു
ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ സ്വയം മുന്നോട്ടു വരുകയാണ് വേണ്ടത്. മല്‍സരത്തില്‍ ടീമിനെ വിജയിപ്പിക്കാന്‍ കഴിയുമോയെന്ന് നിങ്ങള്‍ക്കു ഒന്നു ശ്രമിച്ചു നോക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഇതേ കാര്യം തന്നെയായിരുന്നു സുനില്‍ ഗവാസ്‌കറും ചൂണ്ടിക്കാട്ടിയത്.
കാരണം സിഎസ്‌കെ വിജയത്തിന് അത്രയേറെ അടുത്തെത്തിയിരുന്നു. ഫാഫ് ഡുപ്ലെസി തകര്‍ത്തു കളിച്ച് പുറത്തായ ശേഷമാണ് ധോണി അവസാനം അടിക്കാന്‍ തുടങ്ങിയത്. എങ്കിലും മല്‍സരത്തില്‍ സിഎസ്‌കെ 16 റണ്‍സിനു തോറ്റതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ പീറ്റേഴ്‌സന്‍ വിശദമാക്കി.

സിഎസ്‌കെയ്ക്കും വിമര്‍ശനം
ധോണിയെ മാത്രമല്ല രാജസ്ഥാനെതിരേ സിഎസ്‌കെ ടീമിന്റെ പ്രകടനത്തെയും പീറ്റേഴ്‌സന്‍ വിമര്‍ശിച്ചു. ആദ്യത്തെ നാല്- അഞ്ച് ഓവറില്‍ വളരെ നിസ്സാരമായാണ് സിഎസ്‌കെ ബാറ്റ് വീശിയത്. വളരെ ലാഘവത്തോടെ സിംഗിളുകളെടുത്ത് സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു അവര്‍ ചെയ്തത്.
തുടക്കം മുതല്‍ തന്നെ അല്‍പ്പം ഗൗരവത്തോടെ, വിജയിക്കണമെന്ന ആഗ്രഹത്തോടെ കളിച്ചിരുന്നെങ്കില്‍ സിഎസ്‌കെ അനായാസം വിജയിക്കുമായിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് നേടാനായത് അത്ര വലിയ നേട്ടമൊന്നും അല്ലെന്നും പീറ്റേഴ്‌സന്‍ വിശദമാക്കി.

ടി20യിലെ നിസാരമായി എടുക്കരുത്
പരീക്ഷണങ്ങള്‍ നടത്തുന്നതിനെക്കുറിച്ചല്ല പറയുന്നത്, ഓ ഇത് ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആണല്ലോയെന്നും വേണമെങ്കില്‍ പറയാം. ഒരു കാര്യം പറയട്ടെ, ടി20 വളരെ വേഗത്തില്‍ നിങ്ങളെ 'അകത്താക്കാന്‍' കഴിയും.
ചിലപ്പോള്‍ വളരെ പെട്ടെന്ന് നിങ്ങള്‍ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ പരാജയപ്പെട്ടേക്കാം. അപ്പോഴായിരിക്കും ഇനി നമുക്ക് ഫൈനലില്‍ കളിക്കാന്‍ കഴിയുമോയെന്ന് തലയില്‍ കൈവച്ച് നിങ്ങള്‍ ചോദിക്കുകയെന്നും പീറ്റേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications