Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യൻ രക്തം; പക്ഷേ കളിക്കുന്നത് വിദേശ രാജ്യങ്ങൾക്ക് വേണ്ടി! ഇതാ ആ അപൂർവ ലിസ്റ്റ്

ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ സ്വാധീനം എത്രത്തോളമുണ്ടെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ സ്വന്തം രാജ്യത്തിന് വേണ്ടി മാത്രമല്ല, ലോകത്തിലെ മറ്റ് പല പ്രമുഖ രാജ്യങ്ങൾക്ക് വേണ്ടിയും ഇന്ത്യൻ വംശജരായ നിരവധി താരങ്ങൾ പാഡ് കെട്ടുന്നുണ്ട്. ഇന്ത്യയിൽ ജനിച്ചതിന് ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരോ അല്ലെങ്കിൽ ഇന്ത്യൻ മാതാപിതാക്കൾക്ക് വിദേശത്ത് ജനിച്ചവരോ ആയ ഈ കളിക്കാർ അന്താരാഷ്ട്ര തലത്തിൽ വലിയ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. അത്തരത്തിൽ വിദേശ രാജ്യങ്ങൾക്ക് വേണ്ടി തിളങ്ങുന്ന 10 പ്രമുഖ ഇന്ത്യൻ വംശജരായ ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം.

'ആക്രമണോത്സുകതയും വികാരപ്രകടനവും മത്സരത്തെ ആവേശത്തിലാക്കും'; കോലിയെ പിന്തുണച്ച് ഇർഫാൻ പഠാൻ
ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്കൻ നിരയിലെ സൂപ്പർ താരങ്ങൾ

കേശവ് മഹാരാജ് (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ കുടുംബത്തിൽ ജനിച്ച കേശവ് മഹാരാജ് ഇന്ന് ആഫ്രിക്കൻ ടീമിന്റെ മുൻനിര സ്പിന്നറാണ്. ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ ബൗളിംഗിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ വലിയ സ്വാധീനം ചെലുത്താൻ മഹാരാജിന് സാധിച്ചിട്ടുണ്ട്. 2021-ൽ താരം നേടിയ ഹാട്രിക് ഇന്നും ക്രിക്കറ്റ് ലോകം ഓർത്തിരിക്കുന്ന ഒന്നാണ്.

രചിൻ രവീന്ദ്ര (ന്യൂസിലൻഡ്): ബംഗളൂരു സ്വദേശികളായ മാതാപിതാക്കൾക്ക് വെല്ലിംഗ്ടണിൽ ജനിച്ച താരമാണ് രചിൻ രവീന്ദ്ര. രാഹുൽ ദ്രാവിഡിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെയും പേരുകൾ ചേർത്താണ് രചിൻ എന്ന പേര് ഇട്ടതുതന്നെ എന്ന് തുടക്കത്തിൽ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും രചിന്റെ മാതാപിതാക്കൾ അതി നിഷേധിക്കുകയുണ്ടായി. 2021-ൽ അരങ്ങേറിയ ഈ യുവ ഓൾറൗണ്ടർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ന്യൂസിലൻഡ് ടീമിന്റെ പ്രധാന വിശ്വസ്തനായി മാറിക്കഴിഞ്ഞു.

narainerachinmilind

ഇഷ് സോധി (ന്യൂസിലൻഡ്): ലുധിയാനയിൽ ജനിച്ച ഇഷ് സോധി ചെറുപ്പകാലത്താണ് കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറിയത്. തന്റെ വിനാശകാരിയായ ലെഗ് സ്പിൻ കൊണ്ട് കിവീസ് പടയുടെ ലിമിറ്റഡ് ഓവർ മത്സരങ്ങളിലെ പ്രധാന ആയുധമാണ് സോധി.

ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ

സുനിൽ നരെയ്ൻ (വെസ്റ്റ് ഇൻഡീസ്): ട്രിനിഡാഡിലെ ഇന്ത്യൻ മാതാപിതാക്കൾക്ക് ജനിച്ച സുനിൽ നരെയ്ൻ ആധുനിക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മിസ്റ്ററി സ്പിന്നർമാരിൽ ഒരാളാണ്. വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് നേടിക്കൊടുക്കുന്നതിലും ഐപിഎൽ ഉൾപ്പെടെയുള്ള ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലും നരെയ്ൻ വലിയ വിജയങ്ങൾ കൊയ്തിട്ടുണ്ട്.

ശിവ്‌നാരായൺ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്): ഇന്ത്യൻ പാരമ്പര്യമുള്ള ഗയാന സ്വദേശിയായ ചന്ദർപോൾ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ്. തന്റെ വിചിത്രമായ ബാറ്റിംഗ് ശൈലി കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000-ത്തിലധികം റൺസാണ് താരം അടിച്ചുകൂട്ടിയത്.

മോണ്ടി പനേസർ (ഇംഗ്ലണ്ട്): ഇന്ത്യൻ പഞ്ചാബി മാതാപിതാക്കൾക്ക് ഇംഗ്ലണ്ടിൽ ജനിച്ച മോണ്ടി പനേസർ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ജനപ്രിയ സ്പിന്നർമാരിൽ ഒരാളാണ്. ആഷസ് പരമ്പരകളിൽ ഉൾപ്പെടെ ഇംഗ്ലണ്ടിന് വേണ്ടി നിരവധി മാച്ച് വിന്നിംഗ് പ്രകടനങ്ങൾ താരം പുറത്തെടുത്തിട്ടുണ്ട്.

IPL 2026: അവൻ ഇന്ത്യയിൽ ജനിച്ചിരുന്നെങ്കിൽ ധോണിക്കൊപ്പം വാഴ്ത്തിയേനേ! ഹൈദരബാദ് താരത്തെ പുകഴ്ത്തി അശ്വിൻ
രവി ബൊപ്പാര (ഇംഗ്ലണ്ട്): ലണ്ടനിലെ ഇന്ത്യൻ ദമ്പതികൾക്ക് ജനിച്ച രവി ബൊപ്പാര ഇംഗ്ലണ്ടിന്റെ മികച്ചൊരു ഓൾറൗണ്ടറായിരുന്നു. മധ്യനിര ബാറ്റിംഗിലും മീഡിയം പേസ് ബോളിംഗിലും ഒരുപോലെ തിളങ്ങിയ താരം ഇംഗ്ലണ്ടിനായി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

അമേരിക്കൻ, ഡച്ച് ടീമുകളിലെ ഇന്ത്യൻ കരുത്ത്

മോനാങ്ക് പട്ടേൽ (USA): ഗുജറാത്തിൽ ജനിച്ച് പിന്നീട് അമേരിക്കയിലേക്ക് കുടിയേറിയ മോനാങ്ക് പട്ടേൽ നിലവിൽ യുഎസ്എ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും മുൻനിര വിക്കറ്റ് കീപ്പർ ബാറ്ററുമാണ്. ഐസിസി ടൂർണമെന്റുകളിൽ യുഎസ്എ ടീമിനെ നയിക്കുന്നതിൽ താരം വലിയ പങ്കുവഹിക്കുന്നു.

മിലിന്ദ് കുമാർ (USA): ഡൽഹിയിൽ ജനിച്ച മിലിന്ദ് കുമാർ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് അമേരിക്കയിലേക്ക് മാറിയത്. നിലവിൽ യുഎസ്എ മധ്യനിരയിലെ വിശ്വസ്തനായ ബാറ്ററാണ് മിലിന്ദ്.

തേജ നിഡമാനൂരു (നെതർലൻഡ്സ്): വിജയവാഡയിൽ ജനിച്ച തേജ ആദ്യം ന്യൂസിലൻഡിലേക്കും പിന്നീട് അവിടെ നിന്ന് നെതർലൻഡ്സിലേക്കും കുടിയേറുകയായിരുന്നു. ഡച്ച് ടീമിനായി ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ തിളങ്ങുന്ന താരം ഐസിസി ടൂർണമെന്റുകളിൽ നെതർലൻഡ്സിനായി മികച്ച പ്രകടനമാണ് നടത്തുന്നത്.

Story first published: Saturday, May 23, 2026, 20:20 [IST]
Other articles published on May 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+