രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഇന്നിങ്‌സ് ജയം; ദില്ലിയെ തകര്‍ത്തു
തിരുവനന്തപുരം: രഞ്ജി ട്രോഫി ഏലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം ദില്ലിയെ തകര്‍ത്തു. ഇന്നിങ്സിനും 27 റണ്‍സിനുമാണ് കേരളം കരുത്തരെ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ 139 റണ്‍സിന് പുറത്തായ ദില്ലി രണ്ടാം ഇന്നിങ്സില്‍ 154 റണ്‍സിന് കൂടാരം കയറ്റി. മൂന്നു വിക്കറ്റ് വീതമെടുത്ത സന്ദീപ് വാര്യറും ജലജ് സക്സേനയുമാണ് കേരളത്തിന്റെ വിജയത്തിന് നിര്‍ണായകമായത്.
ചരിത്രമെഴുതി പിവി സിന്ധു; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ചാമ്പ്യന്‍
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഡല്‍ഹി അഞ്ചു വിക്കറ്റിന് 41 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാംദിനം 154 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. ദില്ലിക്കായി അനുജ് റാവത്ത്(31), ശിവം ശര്‍മ(33), സുബോത് ഭാട്ടി(30) എന്നിവര്‍ മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ചെറുത്തുനില്‍പ് നടത്തിയത്. ആദ്യ ഇന്നിങ്സില്‍ കേരളം 320 റണ്‍സാണ് നേടിയത്.

മറുപടിയില്‍ ദില്ലിയുടെ ഒന്നാമിന്നിങ്സ് വെറും 139 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ നേരിട്ട ദില്ലിയെ കേരളം വീണ്ടും ബാറ്റിങിന് അയക്കുകയായിരുന്നു. ജലജ് സക്സേനയുടെ തകര്‍പ്പന്‍ ബൗളിങാണ് ഒന്നാമിന്നിങ്സില്‍ ദില്ലിയുടെ കഥ കഴിച്ചത്. 31 ഓവറില്‍ 11 മെയ്ഡനുകളുള്‍പ്പെടെ 39 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് സക്സേന പോക്കറ്റിലാക്കിയത്. സിജോമോന്‍ ജോസഫിന് രണ്ടു വിക്കറ്റ് ലഭിച്ചു. ദില്ലി നിരയില്‍ ഒരാള്‍ക്കു പോലും അര്‍ധസെഞ്ച്വറി നേടാനായില്ല. ജോണ്ടി സിദ്ധുവാണ് (41) ടോപ്സ്‌കോറര്‍. ക്യാപ്റ്റന്‍ ധ്രുവ് ഷോറെയും ശിവാങ്ക് വശിഷ്ടും 30 റണ്‍സ് വീതമെടുത്തു.
Story first published: Sunday, December 16, 2018, 12:34 [IST]
Other articles published on Dec 16, 2018
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications