Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രമെഴുതി പിവി സിന്ധു; ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ചാമ്പ്യന്‍

ഗുവാങ്ഷൗ: ബാഡ്മിന്റണ്‍ സീസണ്‍ ഒടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ചാമ്പ്യനായി. തുടര്‍ച്ചയായ ഫൈനല്‍ തോല്‍വികള്‍ക്കുശേഷമാണ് സിന്ധു ഒരു കിരീടം സ്വന്തമാക്കുന്നത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളിലും ആധികാരിക ജയം നേടിയ ഇന്ത്യന്‍താരം ഫൈനലില്‍ ജാപ്പനീസ് എതിരാളി നൊസോമി ഒക്കുഹാരയെ 21-19, 21-17 എന്ന സ്‌കോറിന് തോല്‍പ്പിച്ചു.
ടെസ്റ്റില്‍ 25 സെഞ്ച്വറിയുമായി കോലി; സാക്ഷാല്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് കോലി തകര്‍ത്തു
രണ്ടു സെറ്റിലും എതിരാളി കടുത്ത ഭീഷണിയുയര്‍ത്തിയെങ്കിലും സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് ഇന്ത്യന്‍താരം കിരീടനേട്ടത്തിലെത്തിയത്. ഈ വര്‍ഷം ഒരു ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കാന്‍ കഴിയാതിരുന്ന സിന്ധുവിന്റെ തിരിച്ചുവരവുകൂടിയായി ഗുവാങ്ഷൗവിലെ സ്വര്‍ണനേട്ടം. കഴിഞ്ഞവര്‍ഷം ഇതേ വേദിയില്‍ മറ്റൊരു ജാപ്പനീസ് താരമായ അകാനെ യമാഗൂച്ചിയോട് സിന്ധു തോറ്റിരുന്നു. മുന്‍പ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒകുഹാരയോടുള്ള തോല്‍വിക്ക് മധുരപ്രതികാരം കൂടിയായി സിന്ധുവിന്റെ വിജയം.

pvsindhu

നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ എല്ലാ മത്സരങ്ങളും സിന്ധു ജയിച്ചിരുന്നു. നിര്‍ണായക ഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കന്‍ താരം ബെയ്‌വന്‍ ഴാങ്ങിനെ 21-9, 21-15 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് സെമിയിലെത്തിയത്. സെമിയിലും കടുത്ത പോരാട്ടം നടത്തിയണ് ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ നേട്ടത്തിനുശേഷം കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സിന്ധുവിന് 2018 കിരീടനേട്ടത്തോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു.

പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ യുവതാരം സമീര്‍ വര്‍മ സെമിയില്‍ പൊരുതിത്തോറ്റിരുന്നു. ചൈനീസ് താരം ഷി യുഖിയോട് 21-12, 20-22, 21-17 എന്ന സ്‌കോറിനാണ് സമീറിന്റെ തോല്‍വി. ചൈനീസ് താരത്തിനെതിരെ തകര്‍പ്പന്‍ കളിയാണ് സമീര്‍ വര്‍മ കാഴ്ചവെച്ചത്.

Story first published: Sunday, December 16, 2018, 12:27 [IST]
Other articles published on Dec 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+