ടെസ്റ്റില്‍ 25 സെഞ്ച്വറിയുമായി കോലി; സാക്ഷാല്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് കോലി തകര്‍ത്തു
പെര്‍ത്ത്: ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഓസ്‌ട്രേലിയയില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയാണ് കോലി സ്വന്തമാക്കിയത്. ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് കോലി സ്വന്തംപേരിലാക്കി. ബ്രാഡ്മാന്‍ 10 ടെസ്റ്റാണ് 1000 റണ്‍സെടുത്തതെങ്കില്‍ കോലി 9 ടെസ്റ്റില്‍ ആ നേട്ടത്തിലെത്തി.
പെര്‍ത്ത് ടെസ്റ്റ്; കോലിയുടെ സെഞ്ച്വറിയും തുണച്ചില്ല, ഓസീസിന് ലീഡ്, ലിയോണിന് അഞ്ചു വിക്കറ്റ്
ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ച്വറിയാണ് കോലി പെര്‍ത്തില്‍ കുറിച്ചത്. ഇതോടെ അതിവേഗം 25 സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരംകൂടിയായി കോലി. നേരത്തെ ബ്രാഡ്മാന്‍ 68 ഇന്നിങ്‌സുകളില്‍നിന്നായാണ് ഇത്രയും സെഞ്ച്വറികള്‍ നേടിയതെങ്കില്‍ കോലി 127 ഇന്നിങ്‌സുകളില്‍നിന്നും 25 സെഞ്ച്വറികള്‍ തികച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 130 ഇന്നിങ്‌സിനെ മറികടക്കാനും കോലിക്ക് കഴിഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ കോലിയുടെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ക്യാപ്റ്റനെന്ന നിലയില്‍ പതിനെട്ടാമത്തെ സെഞ്ച്വറി തികച്ച കോലി ടീമിനെ മുന്നില്‍നിന്നും നയിക്കേണ്ടതെങ്ങിനെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഓസ്‌ട്രേലിയയിലെ കോലിയുടെ ആറാം സെഞ്ച്വറിയാണിത്. ഓസ്‌ട്രേലിയയില്‍ ഇത്രയും സെഞ്ച്വറി നേടിയ സച്ചിന്റെ ഒപ്പമെത്താനും കോലിക്ക് കഴിഞ്ഞു.
ക്യാപ്റ്റനെന്ന നിലയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വിദേശത്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് കോലി. നേരത്തെ സൗത്ത് ആഫ്രിക്കയുടെ ഗ്രേയം സ്മിത്ത് 2008ല്‍ 11 മത്സരങ്ങളില്‍നിന്നും 1212 റണ്‍സ് നേടിയിരുന്നു. കോലി ഇത്തവണ 10 ടെസ്റ്റില്‍നിന്നും 1029 റണ്‍സാണ് സമ്പാദിച്ചത്. ഈ വര്‍ഷം രണ്ട് ടെസ്റ്റുകള്‍കൂടി ശേഷിക്കുന്നതിനാല്‍ കോലിക്ക് സ്മിത്തിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള അവസരമുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications