പെര്‍ത്ത് ടെസ്റ്റ്; മൂന്നാം ദിനം മേല്‍ക്കൈ നേടി ഓസ്‌ട്രേലിയ, മികച്ച ലീഡിലേക്ക്
പെര്‍ത്ത്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയില്‍ മേല്‍ക്കൈ നേടി ഓസ്‌ട്രേലിയ. ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ 283 റണ്‍സിന് പുറത്താക്കിയ ആതിഥേയര്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സിലെ 42 റണ്‍സ് ഉള്‍പ്പെടെ ഓസ്‌ട്രേലിയയ്ക്ക് ഇപ്പോള്‍ 175 റണ്‍സിന്റെ ലീഡായി. 41 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും 8 റണ്‍സെടുത്ത ടിം പെയ്‌നുമാണ് ക്രീസില്‍.
നേരത്തെ തലേദിവസത്തെ സ്‌കോര്‍ ആയ 172 റണ്‍സെന്ന നിലയില്‍നിന്നും ഇന്ത്യയ്ക്ക് ഓസീസിന്റെ 326 എന്ന സ്‌കോറിനൊപ്പമെത്താനായില്ല. ക്യാപ്റ്റന്‍ വിരാട് കോലി(123)യുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പ്രത്യേകത. ഓസ്‌ട്രേലിയയ്ക്കായി നഥാന്‍ ലിയോണ്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. ലിയോണിന്റെ പ്രകടനമാണ് ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. നാലാം ദിനം വീണ ഏഴു വിക്കറ്റുകളില്‍ അഞ്ചും ലിയോണിന്റെ പേരിലായി. പേസും ബൗണ്‍സും ലഭിച്ച പിച്ച് സ്പിന്നിനെയും അകമഴിഞ്ഞുതുണച്ചു. മിച്ചെല്‍ സ്റ്റാര്‍ക്കും ഹസല്‍വുഡും ഓസീസിനു വേണ്ടി രണ്ടു വിക്കറ്റ് വീതമെടുത്തു. നേരത്തേ 70 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ക്കസ് ഹാരിസാണ് ഓസ്ട്രേലിയയുടെ ടോപ്സ്‌കോറര്‍. ട്രാവിസ് ഹെഡ്ഡ് (58), ആരോണ്‍ ഫിഞ്ച് (50), ഷോണ്‍ മാര്‍ഷ് (45), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (38) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. നാലു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഹനുമാ വിഹാരി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

മൂന്നാംദിനം റണ്‍സ് എടുക്കുംമുന്‍പേ രഹാനെ പുറത്ത്
രണ്ടാം ദിനം ആക്രമണാത്മക ബാറ്റിങ് പുറത്തെടുത്ത അജിങ്ക്യ രഹാനെ മൂന്നാം ദിനവും മികച്ച സ്‌കോര്‍ ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. എന്നാല്‍, തലേദിവസത്തെ സ്‌കോര്‍ ആയ 51 റണ്‍സിനോട് ഒരു റണ്‍സുപോലും കൂടുതല്‍ ചേര്‍ക്കാന്‍ രഹാനെയ്ക്ക് കഴിഞ്ഞില്ല. സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ പിന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ ആണ് രഹാനെയെ പുറത്താക്കിയത്.

രാഹാനെയ്ക്ക് പിന്നാലെ ഹനുമ വിഹാരിയും
രാഹനെ പുറത്തായതോടെ മറ്റൊരു കൂട്ടുകെട്ടുണ്ടാക്കാനായി ക്യാപ്റ്റന്‍ വിരാട് കോലി ഹനുമ വിഹാരിയെയാണ് കൂട്ടുപിടിച്ചത്. ഇരുവരും 50 റണ്‍സിന് മേലെ കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും രഹാനെയ്ക്ക് മികച്ച സ്���ോര്‍ കണ്ടെത്താനായില്ല. വ്യക്തിഗത സ്‌കോര്‍ 20ല്‍ നില്‍ക്കെ വിഹാരിയെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തിച്ച് ഹസല്‍വുഡ് ഓസ്‌ട്രേലിയയ്ക്ക് മറ്റൊരു ബ്രേക്ക് കൂടി നല്‍കി.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി
ഒടുവിലത്തെ അംഗീകൃത ബാറ്റ്‌സ്മാനായ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കോലി പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 123 റണ്‍സായിരുന്നു പെര്‍ത്തിലെ വേഗം കൂടിയ പിച്ചിലെ കോലിയുടെ സ്‌കോര്‍. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് പിടിച്ചാണ് കോലി പുറത്തായത്.

റണ്‍സെടുക്കും മുന്‍പ് മുഹമ്മദ് ഷമിയുടെ പുറത്ത്
കോലിക്ക് പിന്നാലെയെത്തിയ മുഹമ്മദ് ഷമിക്ക് ഒരു പന്തിലധികം പിടിച്ചുനില്‍ക്കാനായില്ല. നേരിട്ട ആദ്യ പന്തില്‍തന്നെ സ്പിന്നിര്‍ ലിയോണിന് വി��്കറ്റ് നല്‍കി ഷമി മടങ്ങി. ടിം പെയിന്‍ തന്നെയാണ് ഷമിയെയും ക്യാച്ചെടുത്ത് പുറത്താക്കിയത്. ഷമിയുടെ പുറത്താകലോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് വീണു.

ഇശാന്ത് ശര്‍മയ്ക്കും പൊരുതാനായില്ല
വാലറ്റം ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തുമെന്ന് തെളിയിച്ചാണ് ഇശാന്ത് ശര്‍മയും പുറത്തായത്. ഒരറ്റത്ത് പിടിച്ചുനില്‍ക്കുന്ന പന്തിന് പിന്തുണ നല്‍കാന്‍ ശര്‍മയ്ക്ക് കഴിഞ്ഞില്ല. 11 പന്ത് നേരിട്ട ഇശാന്ത് 1 റണ്‍സുമായി മടങ്ങി. നഥാന്‍ ലിയോണിന്റെ പന്തില്‍ ലിയോണ്‍ തന്നെ പിടിച്ചാണ് ഇശാന്ത് പുറത്തായത്.

ആക്രമിച്ചു കളിച്ച ഋഷഭ് പന്തും പുറത്ത്
വാലറ്റത്തെ കൂട്ടുപിടിച്ച് ആക്രമിച്ച് കളിച്ച ഋഷഭ് പന്ത് 50 പന്തില്‍ 36 റണ്‍സെടുത്താണ് പുറത്തായത്. ലിയോണിന്റെ പിന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ക്യാച്ചെടുത്തത്. ഇതോടെ ഓസീസിന്റെ സ��കോറിനൊപ്പമെത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു.

ജസ്പ്രീത് ബുംറയെയും പുറത്താക്കി ലിയോണ്‍
അവസാന ബാറ്റ്‌സ്മാനായി ക്രീസിലെത്തിയ ജസ്പ്രീത് ബുംറയെയും പുറത്താക്കി നഥാന്‍ ലിയോണ്‍ അഞ്ചു വിക്കറ്റ് തികച്ചു. സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജയാണ് ബുംറയുടെ ക്യാച്ചെടുത്തത്. നാലു റണ്‍സാണ് ബുംറയുടെ സ്‌കോര്‍. മറുവശത്ത് ഉമേഷ് യാദവ് 4 റണ്‍സുമായി പുറത്താകാതെ നിന്��ു.
.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications