Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലിക്കാവാതെ വീണ്ടും സഞ്ജു, ഉത്തപ്പ ഒടുവില്‍ കസറി... കേരളത്തിന് മിന്നും ജയം

തിരുവനന്തപുരം: സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളം വിജയക്കുതിപ്പ് തുടരുന്നു. വിദര്‍ഭയെയാണ് കേരളം 26 റണ്‍സിനു തകര്‍ത്തുവിട്ടത്. ഈ വിജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു. സഞ്ജു സാംസണ്‍ വീണ്ടും ഫ്‌ളോപ്പായെങ്കിലും ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പ ഏറെക്കാലത്തിനു ശേഷം ഫോം വീണ്ടെടുത്തത് കേരളത്തിന് തുണയാവുകയായിരുന്നു.

uthappa

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 162 റണ്‍സെടുത്തു. വെറും ഒമ്പത് റണ്‍സ് മാത്രമാണ് മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിനു സംഭാവന ചെയ്യാനായത്. എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ ഉത്തപ്പ കളിയുടെ ഗതി തന്നെ മാറ്റുകയായിരുന്നു. 69 റണ്‍സാണ് താരം അടിച്ചെടുത്തത്. 38 പന്തില്‍ അഞ്ചു സിക്‌സറുകളും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സച്ചിന്‍ ബേബിയാണ് (39) കേരളത്തിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. മറുള്ളവരൊന്നും 20 റണ്‍സ് തികച്ചില്ല.

keralaceleb

മറുപടിയില്‍ മികച്ച ബൗളിങിലൂടെ വിദര്‍ഭയെ വരിഞ്ഞുകെട്ടുകയായിരുന്നു. ഏഴു വിക്കറ്റിന് 136 റണ്‍സില്‍ വിദര്‍ഭയുടെ ഇന്നിങ്‌സ് അവസാനിച്ചു. വിദര്‍ഭ നിരയില്‍ ഒരാളെപ്പോലും 30 റണ്‍സ് കടക്കാന്‍ കേരള ബൗളര്‍മാര്‍ അനുവദിച്ചില്ല. 29 റണ്‍സടുത്ത അക്ഷയ് വാഡ്കറാണ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍. മൂന്നു വിക്കറ്റെടുത്ത സന്ദീപാണ് കേരള ബൗളിങിന് ചുക്കാന്‍ പിടിച്ചത്. കെഎം ആസിഫ്, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന എന്നിവര്‍ക്കു ഓരോ വിക്കറ്റ് വീതം ലഭിച്ചു.

Story first published: Thursday, November 14, 2019, 14:31 [IST]
Other articles published on Nov 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+