Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Mushtq ali trophy: ബൗളിങില്‍ ശ്രീശാന്ത്, ബാറ്റിങില്‍ സഞ്ജു- കേരളം കുതിപ്പ് തുടങ്ങി

മുംബൈ: കൊവിഡിനു ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ കേരളത്തിനു വിജയത്തുടക്കം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഇ മല്‍സരത്തില്‍ പുതുച്ചേരിയെയാണ് സഞ്ജു സാംസണ്‍ നയിച്ച കേരളം കെട്ടുകെട്ടിച്ചത്. ആറു വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം.

1

ഏഴു വര്‍ഷത്തെ വിലക്കിനു ശേഷം ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മല്‍സരമെന്ന നിലയില്‍ എല്ലാവരും ഉറ്റുനോക്കിയ കളി കൂടിയായിരുന്നു. ഒരു വിക്കറ്റുമായി ശ്രീ മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തു. നാലോവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റാണ് ലഭിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സിലൊതുക്കാന്‍ കേരളത്തിനു കഴിഞ്ഞു. മൂന്നു വിക്കറ്റെടുക്ക ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് കേരള ബൗളിങിനു ചുക്കാന്‍ പിടിച്ചത്. തന്റെ രണ്ടാം ഓവറിലായിരുന്നു ശ്രീയുടെ വിക്കറ്റ് നേട്ടം. 10 റണ്‍സെടുത്ത പുതുച്ചേരി ഓപ്പണര്‍ ഫാബിദ് അഹമ്മദിനെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. ശ്രീശാന്തിനെക്കൂടാതെ കെഎം ആസിഫിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

2

മറുപടി ബാറ്റിങില്‍ 18.2 ഓവറില്‍ നാലു വിക്കറ്റിനു കേരളം ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ച സഞ്ജുവാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. 26 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് മറ്റൊരു പ്രധാന സ്‌കോറര്‍. അസ്ഹര്‍ 18 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 30 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ (20*), വിഷ്ണു വിനോദ് (11*) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തേ വാലറ്റത്ത് അഷിത് രാജീവ് (33*) നടത്തിയ ചെറുത്തുനില്‍പ്പാണ് പുതുച്ചേരിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മറ്റുള്ളവരൊന്നും 30 തികച്ചില്ല. പരസ് ഡോഗ്രയാണ് (26) മറ്റൊരു പ്രാന സ്‌കോറര്‍.

Story first published: Monday, January 11, 2021, 22:49 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+