രഞ്ജി ട്രോഫി: രക്ഷകനായി സഞ്ജുവില്ല, ഹൈദരാബാദിനു മുന്നില്‍ തകര്‍ന്ന് കേരളം
ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മല്‍സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിനു ഒന്നാമിന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യദിനം ചായക്കു പിരിയുമ്പോള്‍ നാലു വിക്കറ്റിന് 45 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയും കേരളത്തിനു നഷ്ടമായിക്കഴിഞ്ഞു.

ഓപ്പണര്‍മാരായ പി രാഹുല്‍ (0), ജലജ് സക്‌സേന (10), രോഹന്‍ പ്രേം (0), റോബിന്‍ ഉത്തപ്പ (9) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (5*) വിഷ്ണു വിനോദുമാണ് (6*) ക്രീസില്‍. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണില്ലാതെയാണ് കേരളം ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാണ് സഞ്ജുവിന്റെ സേവനം കേരളത്തിനു ലഭിക്കാതിരുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ കേരളം തോല്‍വിയേറ്റുവാങ്ങിയെങ്കിലും സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമാണ് കളിച്ച രണ്ടു മല്‍സരത്തില്‍ താരം നേടിയത്.
സീസണിലെ ആദ്യ ജയം തേടിയാണ് ഹൈദരാബാദിനെതിരേ കേരളം ഇറങ്ങിയത്. ഇതു വരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിക്കാന്‍ കേരളത്തിനായിട്ടില്ല. ആദ്യ മല്‍സരത്തില്‍ കരുത്തരായ ഡല്‍ഹിയുമായി സമനിലയോടെ തുടങ്ങിയ കേരളം തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളിലും വന്‍ പരാജയമേറ്റു വാങ്ങി. ബംഗാളിനോട് എട്ടു വിക്കറ്റിനും ഗുജറാത്തിനോടു 90 റണ്‍സിനുമായിരുന്നു കേരളം തോല്‍വി സമ്മതിച്ചത്. കഴിഞ്ഞ സീസണിലെ രഞ്ജിയില്‍ കേരളം സെമി ഫൈനല്‍ വരെയെത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications