രഞ്ജി ട്രോഫി: കേരളം തിരിച്ചടിക്കുന്നു, ഹൈദരാബാദിന് ബാറ്റിങ് തകര്‍ച്ച
ഹൈദരാബാദ്: രഞ്ജി ട്രോഫിയിലെ നാലാം റൗണ്ട് മല്‍സരത്തില്‍ ഹൈദരാബാദിനെതിരേ കേരളം തിരിച്ചടിക്കുന്നു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 164 റണ്‍സിന് മറുപടിയില്‍ രണ്ടാം ദിനം 41 ഓവര്‍ കഴിയുമ്പോള്‍ ഹൈദരാബാദ് ആറു വിക്കറ്റിന് 102 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് ബാക്കി നില്‍ക്കെ കേരളത്തേക്കാള്‍ 62 റണ്‍സിന് പിന്നിലാണ് അവര്‍. മൂന്നു വിക്കറ്റെടുത്ത സന്ദീപ് വാര്യരും രണ്ടു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും ചേര്‍ന്നാണ് ഹൈദരാബാദിനെ പിടിച്ചുനിര്‍ത്തിയത്.

നേരത്തേ മുന്‍നിര ബാറ്റിങ് നിര ദുരന്തമായി മാറിയപ്പോള്‍ മധ്യനിരയുടെ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തെ 150 കടത്തിയത്. 37 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. 43 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അക്ഷയ് ചന്ദ്രനാണ് (31*) 30ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. നായകന്‍ സച്ചിന്‍ ബേബി 29 റണ്‍സെടുത്ത് പുറത്തായി. വിഷ്ണു വിനോദ് (19), ജലജ് സക്‌സേന (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. നാലു വിക്കറ്റ് വീതമെടുത്ത മുഹമ്മദ് സിറാജും രവി കിരണും ചേര്‍ന്നാണ് കേരളത്തിനെ എറിഞ്ഞിട്ടത്.
വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണില്ലാതെയാണ് കേരളം ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാലാണ് സഞ്ജുവിന്റെ സേവനം കേരളത്തിനു ലഭിക്കാതിരുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ കേരളം ബംഗാളിനോടും ഗുജറാത്തിനോടും തോല്‍വിയേറ്റുവാങ്ങിയെങ്കിലും സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications