Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കേരളത്തിനെതിരേ പിടിമുറുക്കി ഗുജറാത്ത്, മികച്ച ലീഡിലേക്ക്

സൂറത്ത്: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ഗുജറാത്ത് മികച്ച ലീഡിലേക്കു നീങ്ങുന്നു. ഒന്നാമിന്ന്‌സില്‍ 57 റണ്‍സിന്റെ ലീഡുമായി രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഗുജറാത്ത് രണ്ടാംദിനം 41 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്തിട്ടുണ്ട്. ഗുജറാത്ത് ഇപ്പോള്‍ 197 റണ്‍സിന് മുന്നിലാണ്. എം സി ജുനേജയുടെ (52*) ഫിഫ്റ്റിയാണ് ഗുജറാത്തിനു കരുത്തായത്.

kca

നേരത്തേ ആദ്യദിനം വിക്കറ്റ് മഴ തന്നെയാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ഗുജറാത്തിനെ കേരള ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി. 127 റണ്‍സില്‍ ആതിഥേയരുടെ ഇന്നിങ്‌സ് കേരളം അവസാനിപ്പിക്കുകയായിരുന്നു. ഗുജറാത്ത് നിരയില്‍ ഒരാളെപ്പോലും 40 തികയ്ക്കാന്‍ കേരളം അനുവദിച്ചില്ല. അഞ്ചു വിക്കറ്റെടുത്ത ജലജ് സക്‌സേനയാണ് ഗുജറാത്തിനെ തകര്‍ത്തത്.

മറുപടിയില്‍ ഗുജറാത്തും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കേരളം തരിപ്പണമായി. വെറും 70 റണ്‍സിനു കേരളം കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. റോബിന്‍ ഉത്തപ്പ (26), പി രാഹുല്‍ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. സഞ്ജു സാംസണ്‍ (5), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (0) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. നാലു വിക്കറ്റെടുത്ത കലേറിയയും മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്ഷര്‍ പട്ടേലുമാണ് കേരളം ചുരുട്ടിക്കെട്ടിയത്. ഗാജ രണ്ടു വിക്കറ്റ് വീഴ്ത്തി.

Story first published: Thursday, December 26, 2019, 15:38 [IST]
Other articles published on Dec 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+