Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: ഗുജറാത്തിനെ 127ല്‍ ഒതുക്കി, കേരളത്തിനും ബാറ്റിങ് തകര്‍ച്ച

സൂറത്ത്: രഞ്ജി ട്രോഫിയില്‍ സീസണിലെ മൂന്നാമത്തെ മല്‍സരത്തില്‍ ഗുജറാത്തിനെതിരേ കേരളത്തിനു ബാറ്റിങ് തകര്‍ച്ച. ടോസിനു ശേഷം കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാര്‍ഥീവ് പട്ടേല്‍ നയിച്ച ഗുജറാത്തിനെ ആദ്യ ഇന്നിങ്‌സില്‍ 127 റണ്‍സിന് പുറത്താക്കാന്‍ കേരളത്തിനു കഴിഞ്ഞു. ആതിഥേയ നിരയില്‍ ഒരാളെപ്പോലും 40 റണ്‍സ് കടക്കാന്‍ കേരളം അനുവദിച്ചില്ല.

kca

കതന്‍ ഡി പട്ടേല്‍ (36), പിയൂഷ് ചൗള (32) എന്നിവര്‍ മാത്രമേ ഗുജറാത്ത് ബാറ്റിങ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നുള്ളൂ. മറ്റുള്ളവരൊന്നും 15 റണ്‍സ് പോലും തികച്ചില്ല. അഞ്ചു വിക്കറ്റെടുത്ത ജലജ് സക്‌സേനയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്തിന്റെ കഥ കഴിക്കാന്‍ കേരളത്തെ സഹായിച്ചത്. കെ എം ആസിഫിന് രണ്ടു വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിങില്‍ കേരളത്തിനും ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. 28 ഓവര്‍ പിന്നിടുമ്പോള്‍ കേരളം അഞ്ചു വിക്കറ്റിന് 53 റണ്‍സെന്ന നിലയില്‍ പതറുകയാണ്. സഞ്ജു സാംസണിന്റെയടക്കം മുന്‍നിര വിക്കറ്റുകളെല്ലാം കേരളത്തിനു നഷ്ടമായി. തൊട്ടുമുമ്പത്തെ കളിയില്‍ സെഞ്ച്വറി നേടിയ സഞ്ജുവിന് ഇത്തവണ പ്രകടനം ആവര്‍ത്തിക്കാനായില്ല. വെറും അഞ്ചു റണ്‍സിന് താരം പുറത്തായി. പി രാഹുല്‍ (17), ജലജ് സക്‌സേന (0), സച്ചിന്‍ ബേബി (0), റോബിന്‍ ഉത്തപ്പ (26) എന്നിവരാണ് പുറത്തായ മറ്റു കളിക്കാര്‍. ഗുജറാത്തിനായി ഗുജറാത്തിനു വേണ്ടി ആര്‍ ബി കലേറിയ മൂന്നും സി ടി ഗജ രണ്ടും വിക്കറ്റെടുത്തു.

Story first published: Wednesday, December 25, 2019, 16:18 [IST]
Other articles published on Dec 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+