Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL T20: 6 ഐക്കണ്‍ താരങ്ങളെ പ്രഖ്യാപിച്ചു, പക്ഷെ സഞ്ജുവില്ല! കേരളത്തിലും അവഗണനയോ?

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്തിലുള്ള ടി20 ക്രിക്കറ്റ് ലീഗിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് കടന്നിരിക്കുകയാണ്. ആറ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലീഗില്‍ തിരുവനന്തപുരത്ത് നിന്നുള്ള ഫ്രാഞ്ചൈസിയുടെ പേര് ട്രിവാന്‍ഡ്രം റോയല്‍സ് എന്നാണ്. കൊല്ലം ഫ്രാഞ്ചൈസിയുടെ പേര് അരിയാസ് കൊല്ലം സെയ്‌ലേഴ്‌സ് എന്നാണ്. ആഴപ്പുഴ ടീമിന്റെ പേര് ആലപ്പി റിപ്ലിസെന്നാണ്. കൊച്ചി ടീമിന്റെ പേരാണ് ബ്ലൂ ടൈഗേഴ്‌സ്.

തൃശൂരില്‍ നിന്നുള്ള ടീമിന്റെ പേര് തൃശൂര്‍ ടൈറ്റന്‍സെന്നും കോഴിക്കോട് ടീമിന്റെ പേര് കാലിക്കറ്റ് ഗ്ലോബ്‌സ്‌റ്റേഴ്‌സെന്നുമാണ്. ഈ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ ആറ് ടീമുകളുടേയും ഐക്കണ്‍ താരങ്ങളേയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ടീമിന്റെ ഐക്കണ്‍ താരം അബ്ദുല്‍ ബാസിത്താണ്. കൊല്ലം ടീമിന്റെ ഐക്കണ്‍ താരം സച്ചിന്‍ ബേബിയാണ്. മുഹമ്മദ് അസ്ഹറുദ്ദീനാണ് ആലപ്പുഴ ടീമിന്റെ ഐക്കണ്‍ താരം.

കൊച്ചി ടീമിന്റെ താരം ബേസില്‍ തമ്പിയാണ്. തൃശൂര്‍ ടീമിന്റെ ഐക്കണ്‍ താരം വിഷ്ണു വിനോദും കോഴിക്കോട് ടീമിന്റേത് രോഹന്‍ കുന്നുമ്മലുമാണ്. ടൂര്‍ണമെന്റിന്റെ താരലേലം ഈ വരുന്ന ശനിയാഴ്ച നടക്കാന്‍ പോവുകയാണ്. ഇതിനോടകം ഐക്കണ്‍ താരങ്ങളെ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും ചോദ്യമുയര്‍ത്തുന്നത് സഞ്ജു സാംസണിന്റെ അഭാവത്തെക്കുറിച്ചാണ്. കേരള ക്രിക്കറ്റില്‍ നിന്നുള്ള ആദ്യത്തെ വലിയ ടി20 ലീഗ് ടൂര്‍ണമെന്റാണിത്.

ഇതില്‍ കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് ഇല്ലാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജു ഉണ്ടായിരുന്നെങ്കില്‍ ടൂര്‍ണമെന്റിന് തുടക്കത്തിലേ തന്നെ കൂടുതല്‍ ആരാധക ശ്രദ്ധ നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു. നിലവില്‍ കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുള്ള ഏക താരം സഞ്ജുവാണ്. നേരത്തെ കൊച്ചി ടീമിന്റെയോ തിരുവനന്തപുരം ടീമിന്റെയോ ഐക്കണ്‍ താരമായി സഞ്ജു എത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

sanju samson

എന്നാല്‍ ഇപ്പോള്‍ സഞ്ജു ടൂര്‍ണമെന്റിന് ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ സഞ്ജുവിന്റെ ഉടമസ്ഥതയില്‍ ടീം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സഞ്ജുവിന് കീഴില്‍ ഇത്തവണ ടീം ഇല്ല. അതുകൊണ്ടുതന്നെ സഞ്ജു കളിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ സഞ്ജു ആദ്യ സീസണിനുണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സഞ്ജു സാംസണ്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നതാണെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് സഞ്ജു. ബിസിസി ഐ കരാറിലുള്ള താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ സഞ്ജുവിന് ബിസിസി ഐയുടെ അനുമതിയടക്കം ആവശ്യമാണ്. കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. മറ്റൊരു ലീഗില്‍ കളിക്കാന്‍ സഞ്ജുവിന് രാജസ്ഥാന്റെയും സമ്മതം ആവശ്യമാണ്. ഇക്കാരണങ്ങളാലെല്ലാമാവാം സഞ്ജു ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

എന്നാല്‍ സഞ്ജു ഉണ്ടായിരുന്നെങ്കില്‍ ടൂര്‍ണമെന്റിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുമായിരുന്നുവെന്ന് ഉറപ്പ്. സഞ്ജു അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരവും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കേരളത്തിന്റെ മുഖവുമാണ് സഞ്ജു. അതുകൊണ്ടുതന്നെ സഞ്ജു കേരള ടി20 ലീഗില്‍ കളിക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം ആദ്യ സീസണില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. കേരള ക്രിക്കറ്റില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ഈ ക്രിക്കറ്റ് ലീഗിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കേരള ക്രിക്കറ്റില്‍ നിന്ന് ദേശീയ ടീമിലേക്ക് വളരുന്ന താരങ്ങള്‍ വളരെ കുറവാണ്. ശ്രീശാന്തിനും സഞ്ജുവിനും ശേഷം മറ്റൊരു താരവും കേരള ടീമില്‍ നിന്ന് ദേശീയ ടീമിലേക്ക് വളര്‍ന്നിട്ടില്ലെന്ന് പറയാം. അതുകൊണ്ടുതന്നെ ഈ ലീഗ് ക്രിക്കറ്റ് വരുന്നതോടെ കൂടുതല്‍ കേരള താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് എത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Wednesday, August 7, 2024, 8:13 [IST]
Other articles published on Aug 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+