Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: അഭിഷേകിന് സെഞ്ച്വറി, കേരളത്തിനെതിരേ ബംഗാള്‍ ലീഡിലേക്ക്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സീസണിലെ രണ്ടാമത്തെ മല്‍സരത്തില്‍ കേരളത്തിനെതിരേ ബംഗാല്‍ ലീഡിലേക്ക് നീങ്ങുന്നു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 239ന് മറുപടിയില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗാള്‍ ആറു വിക്കറ്റിന് 236 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് ശേഷിക്കെ കേരളത്തിനൊപ്പമെത്താന്‍ അവര്‍ക്കു മൂന്നു റണ്‍സ് കൂടി മതി.

kca

ഓപ്പണര്‍ അഭിഷേക് കുമാറിന്റെ (110) സെഞ്ച്വറിയാണ് മല്‍സരത്തില്‍ ബംഗാളിനു കരുത്തായത്. 240 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് അഭിഷേക് 110 റണ്‍സെടുത്തത്. മനോജ് തിവാരിയാണ് (50) ബംഗാളിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ശ്രീവത്സ് ഗോസ്വാമി (24), ഷഹബാസ് (25*) എന്നിവരും 20ന് മുകളില്‍ നേടി. കേരള ബൗളിങ് നിരയില്‍ തിളങ്ങിയത് ബേസില്‍ തമ്പിയും കെ മോനിഷുമായിരുന്നു. ഇരുവരും രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ (116) സെഞ്ച്വറിയാണ് ബാറ്റിങ് തകര്‍ച്ച നേരിട്ട കേരളത്തെ രക്ഷിച്ചത്. 182 പന്തില്‍ 16 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സഞ്ജു 116 റണ്‍സെടുത്തത്. സീസണില്‍ സഞ്ജു കേരളത്തിനായി രഞ്ജിയില്‍ കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. റോബിന്‍ ഉത്തപ്പയും (50) കേരള ബാറ്റിങ് നിരയില്‍ നിര്‍ണായക സംഭാവന നല്‍കി. മറ്റുള്ളവരൊന്നും 20 തികച്ചില്ല. ബംഗാളിനായി ഇഷാന്‍ പൊറെല്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ മുകേഷ് കുമാര്‍, ഷഹബാസ്, അര്‍നാബ് നന്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Wednesday, December 18, 2019, 19:06 [IST]
Other articles published on Dec 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+