Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെതിരേ രണ്ടു സ്പിന്നര്‍മാര്‍ മതി, ജഡേജ വേണ്ട... വിജയസാധ്യത ഇന്ത്യക്കെന്നും അസ്ഹര്‍

ദില്ലി: ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ടു സ്പിന്നര്‍മാരുള്‍പ്പെടുന്ന ടീം കോമ്പിനേഷനാണ് ഇന്ത്യ പരീക്ഷിക്കേണ്ടതെന്നു മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടു. 1986ല്‍ ഇംഗ്ലണ്ടിനെ അവരുടെ തട്ടകത്തില്‍ അടിയറവ് പറയിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അദ്ദേഹം.

2014ലെ അവസാനത്തെ പര്യടനത്തില്‍ ഇന്ത്യക്കു തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് അസ്ഹര്‍. പരമ്പര നേടാന്‍ ഇന്ത്യക്കു മികച്ച അവസരമാണ് ഇത്തവണത്തെ പരമ്പരയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ടു സ്പിന്നര്‍മാര്‍ മതി

രണ്ടു സ്പിന്നര്‍മാര്‍ മതി

ടെസ്റ്റ് പരമ്പരയില്‍ രണ്ടു സ്പിന്നര്‍മാരെ മാത്രം ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ഒരാള്‍ പരിചയസമ്പന്നനായ ആര്‍ അശ്വിനാണെങ്കില്‍ രണ്ടാമത്തേത് യങ് സ്പിന്‍ സെന്‍സേഷനായ കുല്‍ദീപ് യാദവാണ്. കുല്‍ദീപ് വരുന്നതോടെ രവീന്ദ്ര ജഡേജയെ ടീമില്‍ നിന്നും ഒഴിവാക്കണമെന്നും അസ്ഹര്‍ പറയുന്നു.
ഈ സമയത്ത് ഇംഗ്ലണ്ടിലെ പിച്ചുകള്‍ വരണ്ടതാവും. അതുകൊണ്ടു തന്നെ രണ്ടിലേറെ സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യക്ക് മികച്ച അവസരം

ഇന്ത്യക്ക് മികച്ച അവസരം

ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച അവസരമാണ് ഇത്തവണത്തേത്. കളിയുടെ എല്ലാ മേഖലയിലും വിരാട് കോലിക്കും സംഘത്തിനും തന്നെയാണ് മുന്‍തൂക്കം. ഇംഗ്ലണ്ടിന്റെ ബൗളിങ് നിര അത്ര കരുത്തുറ്റതല്ല. ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് അവരുടെ മികച്ച ബൗളര്‍മാര്‍. എന്നാല്‍ പരിക്കുകള്‍ ഇരുവരെയും വലയ്ക്കുന്നുണ്ട്. മാത്രമല്ല രണ്ടു പേരും കരിയറിന്റെ അവസാനത്തില്‍ എത്തി നില്‍ക്കുകയാണെന്നും അസ്ഹര്‍ വിശദമാക്കി.

4-1 കോമ്പിനേഷന്‍ വേണ്ട

4-1 കോമ്പിനേഷന്‍ വേണ്ട

ടെസ്റ്റില്‍ ജയിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ബൗളിങില്‍ 4-1 കോമ്പിനേഷനേക്കാള്‍ നല്ലത് മൂന്നു പേസര്‍മാരും രണ്ടു സ്പിന്നര്‍മാരുമടങ്ങുന്ന 3-2 കോമ്പിനേഷനാണെന്ന് അസ്ഹര്‍ അഭിപ്രായപ്പെട്ടു.
പിച്ചില്‍ പച്ചപ്പ് ഉണ്ടെങ്കില്‍ 4-1ന് പരീക്ഷിക്കാം. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ 3-2 ആണ് നല്ലത്. ചൂട് കൂടുതലുള്ള സമയമായതിനാല്‍ മല്‍സരം പുരോഗമിക്കുന്തോറും പിച്ച് കൂടുതല്‍ ഡ്രൈ ആവും. ടെസ്റ്റിന്റെ അവസാന രണ്ട് ദിവസം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

കുല്‍ദീപ് മികച്ച ഫോമില്‍

കുല്‍ദീപ് മികച്ച ഫോമില്‍

കുല്‍ദീപ് ഇപ്പോള്‍ മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെതിരേ നേരത്തേ നടന്ന ഏകദിന, ട്വന്റി20 പരമ്പരകളില്‍ അദ്ദേഹം നല്ല പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ കുല്‍ദീപിനെ നേരിടാന്‍ ശരിക്കും വിഷമിച്ചു. അതു കൊണ്ടു തന്നെ ജഡേജയേക്കാള്‍ മുന്‍തൂക്കം കുല്‍ദീപിന് തന്നെയാണ്.
ഇനി 4-1 കോമ്പിനേഷനാണ് ഇന്ത്യ ടെസ്റ്റില്‍ പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഏറെ അനുഭവസമ്പത്തുള്ള അശ്വിനെ ടീമിലെ ഏക സ്പിന്നറാക്കണമെന്നും അസ്ഹര്‍ നിര്‍ദേശിച്ചു.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 22, 2018, 13:45 [IST]
Other articles published on Jul 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+