Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 7-8 താരങ്ങളെ സിഎസ്‌കെ പുറത്താക്കും!, നിലനിര്‍ത്തുക ചിലരെ മാത്രം, ആരൊക്കയെന്നറിയാം

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഈ വര്‍ഷം നടക്കാനിരിക്കെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടച്ചുവാര്‍ത്തേക്കുമെന്ന സൂചനകളാണ് വരുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം സിഎസ്‌കെ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു. ഇതോടെ പല താരങ്ങളുടെയും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ഫെബ്രുവരി രണ്ടാംവാരം നടക്കാനിരിക്കുന്ന അടുത്ത താരലേലത്തിനു മുമ്പ് പല കളിക്കാരെയും സിഎസ്‌കെ ഒഴിവാക്കിയേക്കും. പകരം ഈ പണമുപയോഗിച്ച് പുതിയ താരങ്ങളെ കൊണ്ടു വരാനായിരിക്കും സിഎസ്‌കെയുടെ ശ്രമം.

ലേലത്തില്‍ ചെലവഴിക്കാന്‍ നിലവില്‍ ഏറ്റവും കുറവ് പണം പഴ്‌സിലുള്ള ഫ്രാഞ്ചൈസി കൂടിയാണ് സിഎസ്‌കെ. വെറും 15 ലക്ഷം രൂപ മാത്രമേ അവരുടെ പക്കലുള്ളൂ. അതുകൊണ്ടു തന്നെ കൂടുതല്‍ താരങ്ങളെ ഒഴിവാക്കിയെങ്കില്‍ മാത്രമേ ലേലത്തിനു മുമ്പ് കൂടുതല്‍ പണം സമാഹരിക്കാന്‍ അവര്‍ക്കു സാധിക്കൂ. സിഎസ്‌കെ ലേലത്തിനു മുന്നോടിയായി ഒഴിവാക്കാനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ഏഴ്- എട്ടു താരങ്ങള്‍

ഏഴ്- എട്ടു താരങ്ങള്‍

ഏഴു മുതല്‍ എട്ടു താരങ്ങളെ സിഎസ്‌കെ ഒഴിവാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ ദുരന്തം ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവായിരുന്നു. 7.8 കോടി രൂപയുടെ മൂല്യമുള്ള ജാദവിനെ സിഎസ്‌കെ നിലനിര്‍ത്തില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. എട്ടു കോടിയോളം രൂപയ്ക്കു ഒന്നോ രണ്ടോ താരങ്ങളെ അടുത്ത ലേലത്തില്‍ വാങ്ങാമെന്നും സിഎസ്‌കെ കണക്കുകൂട്ടുന്നു. പ്രായവും ജാദവിന് എതിരാണ്.
ഇമ്രാന്‍ താഹിര്‍ (1 കോടി), പിയൂഷ് ചൗള (6.75 കോടി), ഹര്‍ഭജന്‍ സിങ് (2 കോടി), മുരളി വിജയ് (2 കോടി), ഡ്വയ്ന്‍ ബ്രാവോ (6.4 കോടി), ജോഷ് ഹേസല്‍വുഡ് (2 കോടി), കാണ്‍ ശര്‍മ (5 കോടി) എന്നിവരാണ് ജാദവിനെക്കൂടാതെ ഒഴിവാക്കാനിടയുള്ള മറ്റു കളിക്കാര്‍. ഇവരെ മുഴുവന്‍ ഒഴിവാക്കിയാല്‍ 33 കോടി രൂപയോളം സിഎസ്‌കെയ്ക്കു ലാഭിക്കാനാവും. ഷെയ്ന്‍ വാട്‌സന്‍ വിരമിച്ചതിനാല്‍ നാലു കോടി രൂപ കൂടി അധികമായി പഴ്‌സിലെത്തും.

റായുഡു, ഡുപ്ലെസി

റായുഡു, ഡുപ്ലെസി

അമ്പാട്ടി റായുഡു, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസി എന്നിവരെ നിലനിര്‍ത്തണമോയെന്ന കാര്യത്തില്‍ സിഎസ്‌കെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ടീമിലെ ഏറ്റവും വിശ്വസ്തരായ രണ്ടു ബാറ്റസ്മാന്‍മാര്‍ കൂടിയാണ് ഇരുവരും. റായുഡുവിന് 2.2 കോടിയും ഡുപ്ലെസിക്കു 1.6 കോടിയുമാണ് സിഎസ്‌കെ നല്‍കിവരുന്ന ശമ്പളം.
വരാനിരിക്കുന്ന സീസണില്‍ കൂടി രണ്ടു പേരെയും ടീമില്‍ നിലനിര്‍ത്തണമോയെന്നതിനെക്കുറിച്ച് വരാനിരിക്കുന്ന ദിവസങ്ങളില്‍ സിഎസ്‌കെ അന്തിമ തീരുമാനമെടുക്കും.

റെയ്‌നയുടെ കാര്യം ഉറപ്പില്ല

റെയ്‌നയുടെ കാര്യം ഉറപ്പില്ല

വൈസ് ക്യാപ്റ്റനും ടീമിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരനുമായ സുരേഷ് റെയ്‌നയുടെ ഭാവിയുടെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതോടെ റെയ്‌നയും സിഎസ്‌കെയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു.
ടീം വിട്ട ശേഷം സിഎസ്‌കെ ടീമുടമ റെയ്‌നയെ പേരെടുത്തു പറയാതെ വിമര്‍ശിച്ചിരുന്നു. പുതിയ സീസണില്‍ അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്തുമോയെന്ന കാര്യത്തില്‍ ഫ്രാഞ്ചൈസി ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായി റെയ്‌ന കളിക്കുന്നുണ്ട്. ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും 'ചിന്നത്തല'യെ സിഎസ്‌കെ നിലനിര്‍ത്തുക. 11 കോടി രൂപയാണ് താരത്തിനു സിഎസ്‌കെ ഇപ്പോള്‍ നല്‍കുന്നത്.

നിലനിര്‍ത്താനിടയുള്ളവര്‍

നിലനിര്‍ത്താനിടയുള്ളവര്‍

ലേലത്തിനു മുമ്പ് ചില താരങ്ങളെ സിഎസ്‌കെ ഉറപ്പായിട്ടും നിലനിര്‍ത്താനിടയുണ്ട്. നായകന്‍ എംഎസ് ധോണിയാണ് അക്കൂട്ടത്തില്‍ തലപ്പത്ത്. കഴിഞ്ഞ സീസണിന്റെ അവസാനത്തില്‍ അടുത്ത സീസണില്‍ ഉറപ്പായിട്ടും താന്‍ കളിക്കുമെന്നു 39 കാരനായ ധോണി വ്യക്തമാക്കിയിരുന്നു. 15 കോടി രൂപയാണ് അദ്ദേഹത്തെ നിലനിര്‍ത്തുന്നതിനായി സിഎസ്‌കെയ്ക്കു ചെലവഴിക്കേണ്ടി വരിക.
ധോണിയെക്കൂടാതെ സിഎസ്‌കെ ഉറപ്പായിട്ടും നിലനിര്‍ത്താനിടയുള്ള കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം- ദീപക് ചഹര്‍, ലുംഗി എന്‍ഡിഗി (0.50 കോടി), രവീന്ദ്ര ജഡേജ (ഏഴു കോടി), റുതുരാജ് ഗെയ്ക്വാദ് (0.2 കോടി), ശര്‍ദ്ദുല്‍ താക്കൂര്‍ (2.6 കോടി), സാം കറെന്‍ (5.5 കോടി), എന്‍ ജഗദീശന്‍ (0.2 കോടി).

Story first published: Monday, January 11, 2021, 7:35 [IST]
Other articles published on Jan 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+