Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL:വെടിക്കെട്ടുമായി അസ്ഹറുദ്ദീന്‍, തൃശൂരിനെ തകര്‍ത്ത് ആലപ്പി തുടങ്ങി; തകര്‍പ്പന്‍ ജയം

പ്രഥമ കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് വിജയം. തൃശൂര്‍ ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിനാണ് ആലപ്പി ടീം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടീം എട്ട് വിക്കറ്റിന് 161 റണ്‍സടിച്ചപ്പോള്‍ 9 പന്തും 5 വിക്കറ്റും ബാക്കിയാക്കി ആലപ്പി ടീം വിജയം നേടിയെടുക്കുകയായിരുന്നു. നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ പ്രകടനമാണ് ആലപ്പി ടീമിന് ഗംഭീര വിജയമൊരുക്കിയത്. 9 സിക്‌സും 3 ഫോറുമടക്കം 47 പന്തില്‍ 92 റണ്‍സെടുത്താണ് നായകന്‍ മടങ്ങിയത്.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന്റെ തുടക്കം പിഴച്ചു. ഓപ്പണര്‍ അഭിഷേക് പ്രദാപ് ഗോള്‍ഡന്‍ ഡെക്കായി പുറത്തായി. ഫസില്‍ ഫനൂസാണ് അഭിഷേകിനെ മടക്കിയത്. ക്യാപ്റ്റനും ഓപ്പണറുമായ വരുണ്‍ നായനാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. നാല് പന്തില്‍ 1 റണ്‍സാണ് വരുണ്‍ നേടിയത്. ആനന്ദ് ജോസഫിനാണ് വിക്കറ്റ്. തൃശൂര്‍ ടീമിന്റെ നട്ടെല്ലായ വിഷ്ണു വിനോദ് ഭേദപ്പെട്ട നിലയിലാണ് തുടങ്ങിയത്.

കേരള ടീമിലെ സജീവ താരമായ വിഷ്ണു ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായും കളിച്ചിട്ടുള്ള ബാറ്റ്‌സ്മാനാണ്. തൃശൂരിനായി അതിവേഗം റണ്‍സുയര്‍ത്താനാണ് വിഷ്ണു ശ്രമിച്ചത്. 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 22 റണ്‍സാണ് വിഷ്ണു നേടിയത്. സ്പിന്നിനെ കൊണ്ടുവന്ന ആലപ്പി നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നീക്കമാണ് ഫലം കണ്ടത്. വിഷ്ണുവിനെ ആല്‍ഫി ഫ്രാന്‍സീസ് ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. അഹമ്മദ് ഇമ്രാന്‍ പിടിച്ചുനിന്ന് കളിക്കാനാണ് ശ്രമിച്ചത്.

21 പന്തില്‍ ഒരു സിക്‌സറടക്കം 23 റണ്‍സാണ് അഹ്‌മദ് നേടിയത്. വലിയ തകര്‍ച്ചയെ തൃശൂര്‍ മുന്നില്‍ക്കണ്ടപ്പോള്‍ ടീമിനെ രക്ഷിച്ചത് അക്ഷയ് മനോഹറാണ്. 44 പന്തില്‍ 57 റണ്‍സാണ് അക്ഷയ് നേടിയത്. 5 സിക്‌സും 1 ഫോറുമാണ് അക്ഷയ് നേടിയത്. ഇംപാക്ട് പ്ലയറായെത്തിയ അര്‍ജുന്‍ വേണുഗോപാല്‍ 20 പന്തില്‍ 20 റണ്‍സാണ് നേടിയത്. ഒരു ബൗണ്ടറിയാണ് അദ്ദേഹത്തിന് നേടാനായത്. വാലറ്റത്ത് അനസ് നസീര്‍ 6 പന്തില്‍ 12 റണ്‍സാണ് നേടിയത്.

anand joseph kcl

ജിഷ്ണു മണികണ്ഠന്‍ 5 റണ്‍സ് നേടിയപ്പോള്‍ വൈശാഖ് ചന്ദ്രന്‍ 4 റണ്‍സാണ് അടിച്ചെടുത്തത്. മിധുന്‍ 3 പന്തില്‍ 2 സിക്‌സര്‍ ഉള്‍പ്പെടെ നിര്‍ണ്ണായകമായ 12 റണ്‍സ് നേടി പുറത്താവാതെ നിന്നു. ഇതോടെ എട്ട് വിക്കറ്റിന് 161 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ തൃശൂര്‍ ടീമിനായി. ആലപ്പിക്കായി ആനന്ദ് ജോസഫ് മൂന്നും ഫാസില്‍ ഫനൂസ് രണ്ടും ആല്‍ഫി ഫ്രാന്‍സീസ്, അക്ഷയ് ചന്ദ്രന്‍, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ആലപ്പി ടീമിനും തുടക്കം പിഴച്ചു. കൃഷ്ണ പ്രസാദിനെ (1) മിധുന്‍ തുടക്കത്തിലേ പുറത്താക്കി. ഇംപാക്ട് പ്ലയറായി എത്തിയ അക്ഷയ് ശിവ 6 പന്തില്‍ 3 റണ്‍സുമായി മടങ്ങി. എംഡി നിധീഷിനാണ് വിക്കറ്റ്. ഒരുവശത്ത് നായകന്‍ അസ്ഹറുദ്ദീന്‍ മുന്നില്‍ നിന്ന് നയിച്ചു. വെടിക്കെട്ട് പ്രകടനം തുടക്കം മുതലേ കാഴ്ചവെച്ച അസ്ഹറുദ്ദീന്‍ 9 സിക്‌സും 3 ഫോറുമടക്കം 47 പന്തില്‍ 92 റണ്‍സെടുത്താണ് പുറത്തായത്. 195.74 സ്‌ട്രൈക്ക് റേറ്റിലാണ് അസ്ഹറുദ്ദീന്‍ തിളങ്ങിയത്.

സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ആദിത്യ വിനോദാണ് പുറത്താക്കിയത്. വിനൂപ് മനോഹരന്‍ 27 പന്തില്‍ 30 റണ്‍സും നേടി. അവസാന സമയത്ത് പോരാട്ടം കടുത്തു. ആല്‍ഫി ഫ്രാന്‍സീസിനെ 8 പന്തില്‍ 12 നിധീഷ് പുറത്താക്കി. എന്നാല്‍ അക്ഷയ് ടികെയും (18) നീല്‍ സണ്ണയും (1) ചേര്‍ന്ന് ആലപ്പി ടീമിനെ വിജയത്തിലേക്കെത്തിച്ചു.

Story first published: Monday, September 2, 2024, 18:06 [IST]
Other articles published on Sep 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+