Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Exclusive: 171 പ്രഹരശേഷി, 347 റണ്‍സ്!! ഇമ്രാന്റെ ലക്ഷ്യം ഐപിഎല്ലോ? ആദ്യ സ്വപ്നം മറ്റൊന്ന്

കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണില്‍ അവിശ്വസനീയ റണ്‍വേട്ടയിലൂടെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് തൃശൂര്‍ ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ അഹമ്മദ് ഇമ്രാന്‍.

ടൂര്‍ണമെന്റിന്റെ അഞ്ചു റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായി ഇമ്രാന്‍ മാറിക്കഴിഞ്ഞു. കേരളത്തിന്റെ സ്വന്തം സൂപ്പര്‍ താരം സഞ്ജു സാംസണിനെ പോലും ഓവര്‍ടേക്ക് ചെയ്താണ് അദ്ദേഹം ഈ നേട്ടത്തിലേക്കുയര്‍ന്നത്.

അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും ഒരു തോല്‍വിയുമടക്കം എട്ടു പോയിന്റുമായി ടൈറ്റന്‍സ് ടീം ലീഗില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ ഇതിന്റെ പ്രധാന കാരണക്കാരിലൊരാള്‍ കൂടിയാണ് 19കാരനായ ഇമ്രാന്‍. ടൂര്‍ണമെന്റിലെ മാജിക്കല്‍ പ്രകടനത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചും ഐപിഎല്‍ പ്രതീക്ഷകളെ കുറിച്ചും മൈഖേലുമായി (MyKhel) മനസ്സുതുറക്കുകയാണ് അദേഹം.

AHAMMED IMRAN

ഫോമിനു പിന്നിലെന്ത്?

കേരളാ ക്രിക്കറ്റ് ലീഗില്‍ തന്റെ തകര്‍പ്പന്‍ ഫോമിനു പിന്നിലെ പ്രധാന കാരണങ്ങള്‍ കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണെന്നാണ് അഹമ്മദ് ഇമ്രാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കഠിനാധ്വാനത്തിന്റെയും ആത്മസമകര്‍പ്പണത്തിന്റെയും ഫലമായി മാത്രമേ ഈ സീസണിലെ പ്രകടനത്തെ ഞാന്‍ കാണുന്നുള്ളൂ. ബാക്കിയെല്ലാം ദൈവം തരുന്നതാണ്. എന്റെ മാത്രം കഴിവല്ല ഇത്. ദൈവത്തിന്റെ കൂടി കഴിവാണ് എന്നെ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്നത്.

കെസിഎല്ലിന്റെ പുതിയ സീസണിനു വേണ്ടി നല്ല തയ്യാറെടുപ്പുകള്‍ തന്നെയാണ് നടത്തിയത്. ടൂര്‍ണമെന്റ് തുടങ്ങാനിരിക്കുകയാണെന്നു അറിയാമെന്നതിനാല്‍ രണ്ടു മാസങ്ങള്‍ മുമ്പ് തന്നെ തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. അല്ലാതെ ലീഗിനു വേണ്ടി മാത്രമായി പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ലായിരുന്നു. സാധാരണ രീതിയിലുള്ള തയ്യാറെടുപ്പുകള്‍ മാത്രമാണ് നടത്തിയതെന്നും ഓള്‍റൗണ്ടര്‍ കൂടിയായ ഇമ്രാന്‍ പറയുന്നു.

ലക്ഷ്യം ഒന്നു മാത്രം

തൃശൂര്‍ ടൈറ്റന്‍സ് ടീമിനകത്തെ അന്തരീഷം വളരെ മികച്ചതാണ്. കെസിഎല്‍ കിരീടം നേടുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ളൂ. ചാംപ്യന്‍മാരാവുന്നതു വരെ ടീമിലെ ആരും തന്നെ സംതൃപ്തരുമില്ല. ഈ ടീമിന്റെ ഏറ്റവും വലിയ അഡ്വന്റേജും ഇതു തന്നെയാണ്.

എട്ടു മല്‍സരങ്ങളോളം ജയിക്കാനായാല്‍ മാത്രമേ ഞങ്ങള്‍ക്കു ആ കപ്പ് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. ടീമിലെ എല്ലാവരും നന്നായി ചെയ്യുന്നുണ്ട്. ടീമിനകത്തെ വൈബും കിടിലനാണ്. ടീമിലെ ഓരോരുത്തരും പരസ്പരം വലിയ പിന്തുണയാണ് നല്‍കുന്നതെന്നും അഹമ്മദ് ഇമ്രാന്‍ വ്യക്തമാക്കി.

സഞ്ജു എല്ലാവരുടെയും ഹീറോ

സഞ്ജു ചേട്ടനാണ് ഞങ്ങളെല്ലാം മുന്നോട്ടു നോക്കിക്കാണുന്ന ഒരു പ്ലെയര്‍. കാരണം അത്രയും ഉയര്‍ന്ന ലെവലില്‍ എത്തി നില്‍ക്കുകയും ഇപ്പോള്‍ കളിക്കുകും ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള ഏക താരം അദ്ദേഹമാണ്.

സഞ്ജു ചേട്ടന്‍ ഞങ്ങളോടൊപ്പം ഈ ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം കളിക്കാനും സംസാരിക്കാനും ലഭിക്കുന്ന അവസരങ്ങള്‍ ഞങ്ങള്‍ പരമാവധി ഉപയോഗിക്കുകയും ചെയ്യാറുണ്ടെന്നും അഹമ്മദ് ഇമ്രാന്‍ വെളിപ്പെടുത്തി.

AHAMMED IMRAN

ഐപിഎല്‍ സ്വപ്‌നം

ഐപിഎല്ലില്‍ കളിക്കുന്നതിനെ കുറിച്ചൊന്നും ഞാന്‍ ഇപ്പോള്‍ അധികം ആലോചിക്കുന്നില്ല. ഞങ്ങളുടെ ടീമിനെ എങ്ങനെയെങ്കിലലും കേരളാ ക്രിക്കറ്റ് ലീഗില്‍ ചാംപ്യന്‍മാരാക്കുക എന്നതു മാത്രമേ മനസ്സിലുള്ളൂ. ബാക്കിയുള്ള കാര്യങ്ങള്‍ വരുന്നയിടത്തു വച്ചുനോക്കാം.

ഐപിഎല്ലില്‍ അവസരം കിട്ടുകയാണെങ്കില്‍ കിട്ടട്ടെ. ഇപ്പോള്‍ നമ്മുടെ കൈയിസുള്ള കാര്യങളില്‍ വിശ്വാമര്‍പ്പിച്ചു മുന്നോട്ടുപോവാനാണ് ശ്രമമെന്നും അഹമ്മദ് ഇമ്രാന്‍ പറഞ്ഞു നിര്‍ത്തി.

അതേസമയം, അഞ്ചു മല്‍സരങ്ങളില്‍ നിന്നും 69.40 ശരാശരിയില്‍ 171.78 പ്രഹരശേഷിയില്‍ 347 റണ്‍സാണ് താരം കെസിഎല്ലില്‍ ഇതിനകം വാരിക്കൂട്ടിയത്. ഒരു സെഞ്ച്വറിയും ംമൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 98, 72, 16, 100, 61 എന്നിങ്ങനെയാണ് ഇമ്രാന്റെ ഇതുവരെയുള്ള സ്‌കോറുകള്‍.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഇമ്രാന്‍ കഴിഞ്ഞ വര്‍ഷത്തെ കെസിഎല്ലിലും തൃശൂരിന്റെ ഭാഗമായിരുന്നു. അന്നു 229 റണ്‍സാണ് അദ്ദേഹം നേടിയത്. കേരളത്തിന്റെ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്ന ഇമ്രാന്‍ സികെ നായുഡു ട്രോഫിയില്‍ സെഞ്ച്വറിയും കുറിച്ചിരുന്നു. കൂടാതെ രഞ്ജി ട്രോഫിയിലും കേരളത്തിന്റെ സീനിയര്‍ ടീമിനായി അദ്ദേഹം കളിച്ചു കഴിഞ്ഞു.

Story first published: Thursday, August 28, 2025, 12:28 [IST]
Other articles published on Aug 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+