Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുട്ടി ക്രിക്കറ്റില്‍ 'വല്ല്യേട്ടനായി' കര്‍ണാടക, തുടരെ 15 വിജയം... ഇന്ത്യന്‍ റെക്കോര്‍ഡ്

ദില്ലി: വിജയങ്ങളുടെ എണ്ണത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡ് തങ്ങളുടെ പേരില്‍ കുറിച്ചിരിക്കുകയാണ് കര്‍ണാടക. ടി20യില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങള്‍ ജയിച്ച ടീമായി മാറിയിക്കുകയാണ് കര്‍ണാടക. 2018-19 സീസണില്‍ 15 ടി20കളിലാണ് കര്‍ണാടക തോല്‍വിയറിയാതെ മുന്നേറിയത്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തരാഖണ്ഡിനെ ഒമ്പത് വിക്കറ്റിനു കെട്ടുകെട്ടിച്ചതോടെയാണ് കര്‍ണാടക 15 ജയങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ റെക്കോര്‍ഡ് മാത്രമല്ല ലോക ക്രിക്കറ്റില്‍ തന്നെ തുടരെ ഏറ്റവുമധികം മല്‍സരങ്ങള്‍ ജയിച്ച രണ്ടാമത്തെ ടീമായും കര്‍ണാടക മാറി. ന്യൂസിലാന്‍ഡ് ടീം ഒട്ടാഗോയ്‌ക്കൊപ്പം കര്‍ണാടക ഇപ്പോള്‍ റെക്കോര്‍ഡ് പങ്കിടുകയാണ്.

karantaka

മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരേയുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിനു മുമ്പ് ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കര്‍ണാടക. 2014 സീസണിലായിരുന്നു തുടര്‍ച്ചയായി 14 ടി20കളില്‍ കെകെആര്‍ അപരാജിത കുതിപ്പ് നടത്തിയത്.

ടി20യില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച ടീമെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്‍ ക്ലബ്ബായ സിയാല്‍കോട്ട് സ്റ്റാലിയണ്‍സിന്റെ പേരിലാണ്. പാകിസ്താനിലെ ദേശീയ ടി20 കപ്പിലാണ് 2006 മുതല്‍ 10 വരെ 25 മല്‍സരങ്ങളില്‍ വെന്നിക്കൊടി നാട്ടിയത്.

Story first published: Saturday, November 9, 2019, 14:03 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+