Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കുംബ്ലെയെ കരയിച്ച കപില്‍! സംഭവം വെളിപ്പെടുത്തി മുന്‍ ഇതിഹാസം

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മഹാന്‍മാരായ താരങ്ങളുടെ നിരയിലാണ് മുന്‍ നായകന്‍ കപില്‍ ദേവിന്റെയും സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെയും സ്ഥാനം. ഇന്ത്യയുടെ തലവര തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് ഇതിഹാസ ഓള്‍റൗണ്ടര്‍ കൂടിയായ കപില്‍ വിശേഷിപ്പിക്കപ്പെടുന്നത്. 1983ല്‍ ഇന്ത്യയെ ആദ്യമായി ലോകകപ്പ് കിരീട വിജയത്തിലേക്കു നയിച്ചത് അദ്ദേഹമായിരുന്നു.

1

കുംബ്ലെയാവട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യമായി ഒരിന്നിങ്‌സിലെ പത്തു വിക്കറ്റുകളും വീഴ്ത്തി ലോകത്തെ വിസ്മയിപ്പിച്ച ബൗളര്‍ കൂടിയാണ് അദ്ദേഹം. 1990ലാണ് കുംബ്ലെ ആദ്യമായി ടീമിലെത്തുന്നത്. അന്നു കന്നി മല്‍സരത്തില്‍ ടീമിന്റെ നായകനായിരുന്ന കപിലിന്റെ ശകാരത്തെ തുടര്‍ന്ന് കുംബ്ലെ കരഞ്ഞ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിങ് ബേദി.

2

അനില്‍ കുംബ്ലെയെ ആദ്യമായി ഇന്ത്യന്‍ ടീമിലെടുത്തപ്പോള്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കാരണം ഒരു സ്പിന്നറുടെ ശരീരപ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്റേത്. നല്ല ഉയരമുള്ള കുംബ്ലെയ്ക്കു മറ്റുള്ള ഭൂരിഭാഗം സ്പിന്നര്‍മാരെയും പോലെ ബോള്‍ അത്ര ടേണ്‍ ചെയ്യാനും സാധിച്ചിരുന്നില്ല. ബോള്‍ ടേണ്‍ ചെയ്യിക്കുന്നതിനേക്കാള്‍ ബൗളിങിലെ കൃത്യതയിലും സ്പീഡിലെ വേരിയേഷനുകളിലുമാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത്.

IND vs ZIM: ഫിനിഷറാവാന്‍ സഞ്ജു! ഈ റോള്‍ ഏറ്റവും ബെസ്റ്റ്, കാരണങ്ങളറിയാം

3

കരിയറിന്റെ തുടക്കകാലത്തു ക്യാപ്റ്റന്‍ കപില്‍ ദേവില്‍ നിന്നും പരുക്കന്‍ പെരുമാറ്റമായിരുന്നു കുംബ്ലെയ്ക്കു നേരിട്ടിരുന്നത്. ഇത്തരമൊരു സംംഭവത്തെക്കുറിച്ചാണ് മനീന്ദര്‍ സിങ് തുറന്നു പറഞ്ഞിരിക്കുന്നത്. 1990ല്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം.

4

ടീ ബ്രേക്കിനു തൊട്ടുമുമ്പ് കുംബ്ലെയോടു കപില്‍ ഡീപ്പ് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യണമെന്നു നിര്‍ദേശിച്ചു. പിന്നാലെ ക്രീസിലുള്ള അലന്‍ ലാംബിനെതിരേ കപില്‍ ബൗണ്‍സര്‍ പരീക്ഷിച്ചു. ഹുക്ക് ഷോട്ടായിരുന്നു ലാംബ് കളിച്ചത്. അതു കുംബ്ലെയുടെ കൈകളിലേക്കാണ് വന്നത്. സിംപിള്‍ ക്യാച്ചായിരുന്നു അത്. ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെന്ന ലോക റെക്കോര്‍ഡിന് അരികിലായിരുന്നു കപില്‍. പക്ഷെ കുംബ്ലെ ആ ക്യാച്ച് കൈവിടുകയായിരുന്നു.

5

അനില്‍ കുംബ്ലെയുടെ കന്നി ടെസ്റ്റ് കൂടിയായിരുന്നു അത്. ഞാന്‍ അന്നു ടീമിന്റെ ക്രിക്കറ്റ് മാനേജരായിരുന്നു. കുംബ്ലെ ക്യാച്ച് നഷ്ടപ്പെടുത്തിയതിനു പിന്നാലെ കപില്‍ ദേവ് ഗ്രൗണ്ടില്‍ വച്ചു അദ്ദേഹത്തെ ശകാരിച്ചു. കപില്‍ അതുവരെ 100 ടെസ്റ്റുകളിലെങ്കിലും കളിച്ചിട്ടുണ്ടാവുമെന്നാണ് എന്റെ ഓര്‍മ. ഞാന്‍ ഡ്രസിങ് റൂമിലേക്കു പോയപ്പോള്‍ കുംബ്ലെ അവിടെയിരുന്ന് കരയുന്നതാണ് കണ്ടത്. അതു പിന്നീട് അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കി മാറ്റിയിരിക്കാം. ആ നിമിഷം കണ്ണീര്‍ പൊഴിക്കുന്നത് പ്രധാനമായിരുന്നു. കരിയറില്‍ പിന്നീട് ഉയര്‍ന്നുവരാന്‍ ആ നിമിഷത്തില്‍ വിഷമം തോന്നിയത് വളരെ നിര്‍ണായകമായിരുന്നുവെന്നും ബിഷന്‍ സിങ് ബേദി വിശദമാക്കി.

IPL: ജഡേജ സിഎസ്‌കെ വിടുന്നു, ഇനി എങ്ങോട്ട്? സാധ്യത ഈ ടീമുകള്‍ക്ക്

6

പിന്നീട് അനില്‍ കുംബ്ലെ മികച്ച പ്രകടനങ്ങളൂടെ ഇന്ത്യന്‍ ടീമില്‍ തന്റേതായ ഇടം കണ്ടെത്തി. കരിയറില്‍ മുന്നോട്ടുപോകവെ അദ്ദേഹം തന്റെ കഴിവുകള്‍ കൂടുതല്‍ മൂര്‍ച്ച കൂട്ടി മിനുക്കിയെടുത്തു. ഒടുവില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറും വിക്കറ്റ് വേട്ടക്കാരനുമായാണ് കുംബ്ലെ കളി മതിയാക്കിയത്. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമ്പോഴേക്കും 965 വിക്കറ്റുകള്‍ അദ്ദേഹം കൊയ്തിരുന്നു. ടെസ്റ്റിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനുമാണ് കുംബ്ലെ.

Story first published: Wednesday, August 17, 2022, 10:40 [IST]
Other articles published on Aug 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+