Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് നേടാന്‍ കോലിക്കും രോഹിത്തിനുമാവില്ല! പുതിയ പിള്ളേര്‍ വരണം- കപില്‍ ദേവ്

1

മുംബൈ: 2023ലെ ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ മുന്നൊരുക്കം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബിസിസി ഐ. ഇതിന്റെ ഭാഗമായി യോയോ ടെസ്റ്റ് തിരിച്ചുകൊണ്ടുവരുന്നതടക്കം പല പരിഷ്‌കാരണങ്ങളും ബിസിസി ഐ വരുത്താന്‍ പോവുകയാണ്.

2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യയുടെ അലമാരയിലില്ല. സൂപ്പര്‍ താരങ്ങളേറെയുണ്ടായിട്ടും കപ്പിലേക്കെത്താന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും തട്ടകത്തില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാക്കേണ്ടതായുണ്ട്.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിനോടകം ലോകകപ്പിനായുള്ള 20 അംഗ താരങ്ങളുടെ പട്ടിക ബിസിസി ഐ തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യ പടയൊരുക്കം ശക്തമാക്കവെ കോലിക്കും രോഹിത്തിനും ലോകകപ്പ് നേടാനാവില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കപില്‍ ദേവ്.

വിശ്വാസം നഷ്ടപ്പെട്ടു

വിശ്വാസം നഷ്ടപ്പെട്ടു

'ഇന്ത്യ ലോകകപ്പ് കിരീടം നേടണമെങ്കില്‍ ടീം മാനേജ്‌മെന്റ് ശക്തമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായുണ്ട്. വ്യക്തിഗത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് ടീമെന്ന നിലയില്‍ മുന്നോട്ട് പോകേണ്ടതായുണ്ട്.

രോഹിത് ശര്‍മ, വിരാട് കോലി എന്നീ രണ്ട് താരങ്ങളെ വെച്ച് ലോകകപ്പ് നേടാമെന്നാണ് കരുതുന്നതെങ്കില്‍ അതൊരിക്കലും സാധ്യമാകില്ല.

സ്വന്തം ടീമില്‍ വിശ്വാസം വേണം. ഇന്ത്യക്ക് അത്തരമൊരു ടീമുണ്ടോ ? മാച്ച് വിന്നര്‍മാരായ താരങ്ങളുണ്ടോ? തീര്‍ച്ചയായുമുണ്ട്. ലോകകപ്പ് നേടിത്തരാന്‍ കെല്‍പ്പുള്ളവര്‍ ഇന്ത്യക്കൊപ്പമുണ്ട്'-1983ലെ ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച കപില്‍ ദേവ് പറഞ്ഞു.

Also Read: IND vs SL: ഈ ശ്രീലങ്കന്‍ താരങ്ങളെ കരുതിയിരുന്നോ! ഇന്ത്യക്ക് ഇര്‍ഫാന്റെ മുന്നറിയിപ്പ്, അറിയാം

സൂപ്പര്‍ താരങ്ങളുടെ ഫോം പ്രശ്‌നം

സൂപ്പര്‍ താരങ്ങളുടെ ഫോം പ്രശ്‌നം

ഏകദിന ലോകകപ്പിലെ സൂപ്പര്‍ താരങ്ങളുടെ ഫോം വലിയ പ്രശ്‌നമാണ്. നായകന്‍ രോഹിത് ശര്‍മയുടെ കാര്യമെടുത്താല്‍ രോഹിത് സെഞ്ച്വറി നേടിയിട്ട് രണ്ട് വര്‍ഷത്തിലേറെയായെന്ന് പറയാം. കോലി നീണ്ട കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരേ സെഞ്ച്വറി നേടിയത്.

ഇന്ത്യ കോലിയിലും രോഹിത്തിലും അമിതമായി പ്രതീക്ഷവെക്കുമ്പോഴും അതിനൊത്തുയരാന്‍ സമീപകാലത്തായി ഇരുവര്‍ക്കും ഏകദിനത്തില്‍ സാധിക്കുന്നില്ല. എന്നാല്‍ ഇരുവരുടെയും കരിയറിലെ അവസാന ഏകദിന ലോകകപ്പായി 2023ലേത് മാറാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവരും തിളങ്ങുമെന്ന് പ്രതീക്ഷിക്കാം.

യുവതാരങ്ങള്‍ ഉയര്‍ന്നുവരേണ്ട സമയം

യുവതാരങ്ങള്‍ ഉയര്‍ന്നുവരേണ്ട സമയം

എല്ലാ ടീമിന്റെയും നെടുന്തൂണുകളെന്ന് പറയാന്‍ ചില താരങ്ങളുണ്ടാവും. ആ ടീം വളരുന്നത് അവരെ ചുറ്റിപ്പറ്റിയാവും. എന്നാല്‍ ഇത് മാറണം. 5-6 താരങ്ങളെയെങ്കിലും നെടുന്തൂണുകളാക്കിയാവണം ടീം വളരേണ്ടത്. അത് പറയാനുള്ള കാരണം ഇനി കോലിയേയും രോഹിത്തിനേയും ഇന്ത്യക്ക് ആശ്രയിക്കാനാവില്ല.

എല്ലാ താരങ്ങളും തങ്ങളുടേതായ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടതായുണ്ട്. യുവതാരങ്ങള്‍ മുന്നോട്ട് ഉയര്‍ന്നുവരേണ്ടതായുണ്ട്. ഇത് അവരുടെ സമയമാണ്- കപില്‍ ദേവ് പറഞ്ഞു. ഇന്ത്യ നിലവില്‍ കോലിയേയും രോഹിത്തിനേയും അമിതമായി ആശ്രയിക്കുന്നുണ്ടെന്നതാണ് വസ്തുത.

ഹര്‍ദിക്കിനും സൂര്യകുമാറിനും നിര്‍ണ്ണായക റോള്‍

ഹര്‍ദിക്കിനും സൂര്യകുമാറിനും നിര്‍ണ്ണായക റോള്‍

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യക്കും സൂര്യകുമാര്‍ യാദവിനും ശ്രേയസ് അയ്യരിനുമെല്ലാം നിര്‍ണ്ണായക റോളുണ്ട്. രോഹിത്തും കോലിയും പുറത്തായാല്‍ ടീം തോറ്റുവെന്ന് പറയുന്ന രീതിക്ക് മാറ്റം വരണം.

ഇന്ത്യന്‍ ടീമില്‍ ഒരുകാലത്തും മാച്ച് വിന്നര്‍മാരായ താരങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ അവസരത്തിനൊത്ത് ആരൊക്കെ ഉയരുന്നുവെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കൃത്യമായ ടീമിനെ തിരഞ്ഞെടുക്കുന്നതിലും പരാജയപ്പെടുന്നു.

പല പ്രതിഭകളെയും തഴയുന്നു. വ്യക്തി താല്‍പര്യങ്ങള്‍ മാറ്റിവെച്ച് മികച്ച ടീമിനെ കളത്തിലിറക്കാന്‍ ടീം മാനേജ്‌മെന്റിന് സാധിക്കാത്ത പക്ഷം ഇന്ത്യയുടെ ഐസിസി കിരീടമെന്ന സ്വപ്‌നവും സ്വപ്‌നമായിത്തന്നെ നീണ്ടുപോയേക്കും.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം വളര്‍ന്നുവരേണ്ട താരങ്ങളാണ്. ഇന്ത്യയിലാണ് ലോകകപ്പെന്നതിനാല്‍ സാഹചര്യം അനുകൂലം. അനുഭവസമ്പത്തിന്റെ പ്രശ്‌നമില്ല. അതുകൊണ്ട് തന്നെ ഫോം വിലയിരുത്തിയുള്ള ടീം പ്രഖ്യാപിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

Story first published: Tuesday, January 3, 2023, 17:00 [IST]
Other articles published on Jan 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+